Fish pickle recipe

മീൻ അച്ചാർ എന്ന് പറഞ്ഞാൽ ഇതാണ്.!! കണ്ടാൽ തന്നെ നാവിൽ വെള്ളമൂറും; മാസങ്ങളോളം കേടുകൂടാതെ ഇരിക്കും | Fish pickle recipe

Fish pickle recipe

Fish pickle recipe: നമ്മൾ പല അച്ചാർ കഴിച്ചിട്ട് ഉണ്ടാവും അല്ലേ? മാങ്ങ നാരങ്ങ കടുമാങ്ങ അങ്ങനെ പലതും. മീൻ അച്ചാറും നമ്മളിൽ പലരും കഴിച്ചിട്ട് ഉണ്ടാവും പക്ഷേ ഇത് നമ്മൾക്ക് അത്ര പരിചിതം അല്ല, എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി മീൻ അച്ചാർ ഉണ്ടാക്കാൻ പഠിച്ചാലോ ? നല്ല അടിപൊളി അച്ചാർ ഉണ്ടാക്കിയാലോ..
മീൻ അച്ചറിന് വേണ്ടി 1/2 kg മീൻ എടുത്തിട്ടുണ്ട്

ഇവിടെ മോദയാണ് എടുത്തിട്ട് ഉള്ളത്. അച്ചാറിനൊക്കെ നല്ല ഉറപ്പ് ഉള്ള മീൻ എടുക്കുന്നത് ആവും നല്ലത്, കഴുകി വെച്ച മീനിലേക്ക് 1 ടേബിൾ സ്പൂൺ പിരിയൻ മുളകുപൊടി, 1/2 ടീസ്പൂTasty Meen Achar Recipeൺ കുരുമുളക് പൊടി, ആവശ്യത്തിനുള്ള ഉപ്പ്, 1 ടേബിൾ സ്പൂൺ വിനെഗർ, ഇനി ഇതെല്ലാം നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കുക ശേഷം ഇത് അടച്ചു ഒരു 1 മണിക്കൂർ വെക്കുക ഇനി ഇതിലേക്ക് ചേർക്കാൻ വേണ്ടി ചെറിയ നാരങ്ങ

വലുപ്പത്തിൽ ഉള്ള പുളി എടുക്കുക എന്നിട്ട് ഇതിലേക്ക് 1/2 കപ്പ് ചൂടുവെള്ളം ഒഴിച്ച് കൊടുക്കുക, ഇനി ഇതൊന്നു കുതിർന്നു കഴിഞ്ഞിട്ട് ഇത് എല്ലാം നന്നായി പിഴിഞ്ഞ് എടുക്കണം ഇനി നമുക്ക് മീൻ ഒന്ന് ഫ്രൈ ചെയ്തു എടുക്കണം അതിനായി ചീനച്ചട്ടിയിലേക്ക് കുറച്ചു എണ്ണ ഒഴിക്കണം അച്ചാർ ഒക്കെ ഇടാൻ ആയിട്ട് നല്ലെണ്ണയാണ് നല്ലത്, നല്ലെണ്ണ ഇഷ്ടമെല്ലെങ്കിൽ നിങ്ങൾക്ക് ഏത് ഓയിൽ വേണമെങ്കിലും എടുക്കാം, എടുത്ത് വെക്കാൻ

ആണെങ്കിൽ നല്ലെണ്ണയാണ് നല്ലത് എണ്ണ ചൂടായി കഴിഞ്ഞാൽ അതിലേക്ക് ഓരോ മീൻ കഷ്ണങ്ങൾ ഇട്ട് കൊടുക്കണം മീഡിയം ഫ്ലൈമിൽ ഫ്രൈ ചെയ്യണം ഏകദേശം ഒന്ന് ക്രിസ്പ്പി ആവണം ഓവർ ആയിട്ട് ക്രിസ്പി ആവുകയും ചെയ്യരുത്. ഇത് ഇട്ട് കൊടുക്കുമ്പോൾ ഒരുമിച്ച് ഇടരുത് ചെറുതായി വിട്ട് ഇടണം ആദ്യ ഭാഗം വെന്തു വന്നാൽ മറിച്ച് ഇട്ട് കൊടുക്കണം ഇനി ഇത് വെന്തു കഴിഞ്ഞാൽ കോരി എടുത്തു മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കണം നമ്മൾ ഫ്രൈ ചെയ്ത എണ്ണയിൽ നിന്ന് 5 ടേബിൾ സ്പൂൺ എടുക്കണം എന്നിട്ട് ആ എണ്ണ ചൂടായാൽ അതിലേക്ക് 1 ടീസ്പൂൺ കടുക് ഇട്ട് കൊടുക്കണം ശേഷം കടുക് പൊട്ടി കഴിഞ്ഞാൽ അതിലേക്ക് 3 ടേബിൾ സ്പൂൺ ഇഞ്ചി കനം കുറച്ച് നീളത്തിൽ അരിഞ്ഞത്, കൂടെ 2 ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞത്, 3 പച്ചമുളക്, 1 ടീസ്പൂൺ ഇഞ്ചി ചതച്ചത്, 1 ടീസ്പൂൺ വെളുത്തുള്ളി ചതച്ചത്, കുറച്ചു കറിവേപ്പില എന്നിവ അതിലേക്ക് ഇട്ട് കൊടുക്കണം ശേഷം. Meen Achar Recipe Sheeba’s Recipes