Easy simple Pazham recipes

നേന്ത്രപ്പഴം ഉണ്ടോ ? എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കാം നല്ല സോഫ്റ്റ് പലഹാരം; കാണാതെ പോയാൽ നഷ്ട്ടം തന്നെ | Easy simple Pazham recipes

Easy simple Pazham recipes

Easy simple Pazham recipes: ആരോഗ്യത്തിന് വളരെയധികം ഗുണമുള്ള ഒന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കിയെടുക്കുന്ന ധാരാളം പലഹാരങ്ങൾ നമുക്ക് സുപരിചിതമാണ്. നിങ്ങളുടെ വീട്ടിൽ പഴുത്ത് കറുത്തുപോയ നേന്ത്രപ്പഴം ഉണ്ടോ? വിഷമിക്കേണ്ട അതുകൊണ്ട് രുചികരമായ നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കാം.

ആദ്യമായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ മൈദ പൊടിയും നല്ല പഴുത്ത ഒരു നേന്ത്രപ്പഴത്തിന്റെ പകുതി ഭാഗം ചെറുതായി മുറിച്ചെടുത്തതും ചേർത്ത് കൊടുക്കണം. മൈദ പൊടിക്ക് പകരം ഗോതമ്പ് പൊടിയും ഉപയോഗിക്കാവുന്നതാണ്. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ഗ്ലാസ് വെള്ളവും കൂടെ ചേർത്ത് ഒട്ടും കട്ടകളില്ലാതെ നല്ല പേസ്റ്റ്

രൂപത്തിൽ അടിച്ചെടുക്കണം. ഈ മാവ് അത്യാവശ്യം കട്ടിയുള്ള രൂപത്തിൽ വേണം ലഭിക്കാൻ. അടുത്തതായി ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുത്ത ശേഷം ഇത് റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കാം. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം.

Yum! “Pazham” means banana in many South Indian languages (like Malayalam and Tamil), and there are so many simple, tasty ways to use it. Here are a few easy pazham (banana) recipes—sweet, quick, and perfect for snacks or breakfast

ശേഷം നല്ല പഴുത്ത ചെറുതായി മുറിച്ചെടുത്ത രണ്ട് നേന്ത്രപ്പഴം ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങാ ചിരകിയതും ഒന്നര അച്ച് ശർക്കര ചെറുതായി ഉടച്ചെടുത്തതും ചേർത്ത് കൊടുക്കണം. നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈ കൊതിപ്പിക്കും പലഹാരം നിങ്ങളും തയ്യാറാക്കി നോക്കൂ. video credit : Ramsi natural world Easy simple Pazham recipes