Egg kabab recipe

മുട്ട ഉണ്ടോ ? ലക്ഷ്ങ്ങൾ ചോദിച്ചു വാങ്ങിയ റെസിപ്പി.!! ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. കുട്ടികൾ ചോദിച്ചുവാങ്ങി കഴിക്കും | Egg kabab recipe

Egg kabab recipe

Egg kabab recipe

രണ്ട് മുട്ടവെച്ചാണ് നമ്മൾ ഈ ഒരു എഗ്ഗ് കബാബ് ഉണ്ടാക്കിയെടുക്കുന്നത്. വെറും 2 മുട്ടകൊണ്ട് നമുക്ക് 8 എണ്ണം വരെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ

Ingredients

  • മുട്ട 2
  • വെളുത്തുള്ളി 4
  • ഇഞ്ചി
  • പച്ചമുളക് 2
  • കറിവേപ്പില
  • കുരുമുളക് പൊടി
  • മഞ്ഞൾപൊടി
  • ഗരംമസാല
  • ഉരുളന്കിഴങ് 3
  • മല്ലിയില

How to make Egg kabab recipe

ആദ്യമായി തന്നെ പുഴുങ്ങിയെടുത്ത രണ്ട് മുട്ട നമ്മുക്ക് മുറിച്ചെടുക്കാം. ഇതിലേക്ക് ആവശ്യമുള്ള മസാല തയാറാക്കിയെടുക്കാം, അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം. അത് ചൂടായി വരുമ്പോൾ അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് 2, കറിവേപ്പില,എന്നിവ ഒന്ന് വഴറ്റിയെടുക്കാം ഇനി ഇതിലേക്ക് രണ്ട് മീഡിയം വലുപ്പമുള്ള സവോള ചെറുതാക്കി അരിഞ്ഞത് ചേർത്ത് നന്നായി ഒന്ന് വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് ആവശ്യമായ പൊടികൾ ചേർത്തെടുക്കാം.. കാൽ ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, ഗരംമസാല, എന്നിവയെല്ലാം

ചേർത്ത് പച്ചമണം പോകുന്നതുവരെ യോജിപ്പിച്ചെടുക്കാം. ഇനി ഇതിലേക്ക് പുഴുങ്ങി ചെറുതാക്കി അറിഞ്ഞു വെച്ചിരിക്കുന്ന ഉരുളന്കിഴങ് ചേർത്തുകൊടുക്കാം. ശേഷം ഇതെല്ലാം ഒന്ന് മിക്സ് ചെയ്തെടുക്കാം, ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു അഞ്ചു മിനിറ്റ് അടച്ചുവെച്ചു വേവിക്കാം. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന മല്ലിയില ചേർക്കാം. ഇനി തീ ഓഫ് ചെയ്‌ത് ഇതൊന്ന് തണുക്കാൻ വെക്കാം. ശേഷം കബാബ് ഒന്ന് കോട്ട് ചെയ്യാനായുള്ള മുട്ട തയാറാക്കി വെക്കാം.. അതിനായി രണ്ട് മുട്ട മിക്സിയുടെ ജാറിലേക്ക് ഒഴിച്ചുകൊടുക്കാം ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ മൈദാ കൂടി ചേർത്ത് നന്നായി അടിച്ചെടുക്കാം. ബാക്കി അറിയാൻ വീഡിയോ കാണുക.. cook with shafee Egg kabab recipe