ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ചായക്കടി ഇതു തന്നെ.!! അരി ഉപയോഗിച്ച് തയ്യാറാക്കാവുന്ന കിടിലൻ ഐറ്റം | Easy Evening Snacks using raw rice
Easy Evening Snacks using raw rice
Easy Evening Snacks using raw rice: എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം വ്യത്യസ്തമായ സ്നേക്കുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. എന്നാൽ ഇത്തരത്തിൽ സ്നാക്കുകൾ തയ്യാറാക്കുമ്പോൾ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അവ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കി നോക്കാവുന്നതാണ്. അത്തരത്തിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഈവനിംഗ് സ്നാക്ക്
റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ പച്ചരി ഒരു കപ്പ്, ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുത്തത് ഒരു കപ്പ്, ഉള്ളി ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, കാൽ ടീസ്പൂൺ അളവിൽ ജീരകം, ബേക്കിംഗ് പൗഡർ കാൽ ടീസ്പൂൺ ഇത്രയുമാണ്. ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരി കഴുകി ഒരു മണിക്കൂർ നേരത്തേക്ക് കുതിർത്താനായി
വെള്ളത്തിൽ ഇട്ടു വയ്ക്കണം. അതിനുശേഷം അരി അരയാൻ ആവശ്യമായ കുറച്ച് വെള്ളം മാത്രം ചേർത്ത് മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരി അരച്ചെടുക്കാം. ശേഷം അതിലേക്ക് പുഴുങ്ങി പൊടിച്ചു വെച്ച ഉരുളക്കിഴങ്ങും, ഇഞ്ചിയും, പച്ചമുളക്, ജീരകവും,ആവശ്യത്തിന് ഉപ്പും, ബേക്കിംഗ് പൗഡറും കൂടി ചേർത്ത് നല്ലതുപോലെ കുഴച്ച് മിക്സ് ആക്കുക. ശേഷം രണ്ട് കൈയിലും അല്പം എണ്ണ തടവി മാവ് ഓരോ ഉണ്ടകളാക്കി ഉരുട്ടി എടുക്കുക . പിന്നീട് ഇത് വറുത്തെടുക്കാൻ ആവശ്യമായ
എണ്ണ ചീനച്ചട്ടിയിലേക്ക് ഒഴിച്ച് തിളച്ചു വരുമ്പോൾ തയ്യാറാക്കിവെച്ച ഓരോ ഉണ്ടകളും അതിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്. വറുത്തെടുക്കുമ്പോൾ സ്നാക്കിന്റെ ഉൾഭാഗം നന്നായി വെന്തിട്ടുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തണം. പുറംഭാഗത്ത് ഇളം ബ്രൗൺ നിറം വരുമ്പോൾ സ്നാക്ക് വറുത്ത് കോരാവുന്നതാണ്. ഇപ്പോൾ രുചികരമായ ഈവനിംഗ് സ്നാക്ക് റെഡിയായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Amma Secret Recipes
Raw Rice Pakoda (Easy Evening Snack)
Ingredients:
- Raw rice – 1 cup
- Onion – 1 (finely chopped)
- Green chilli – 2 (chopped)
- Ginger – ½ inch (grated)
- Curry leaves – few (chopped)
- Coriander leaves – 2 tbsp (chopped)
- Salt – as needed
- Oil – for frying
Preparation:
- Soak rice – Wash and soak raw rice for about 3–4 hours.
- Grind – Drain water and grind into a coarse batter (not too smooth), adding very little water.
- Mix – Add onion, green chilli, ginger, curry leaves, coriander leaves, and salt. Mix well.
- Shape – Take small portions of the mixture and flatten slightly with your fingers.
- Fry – Heat oil in a pan and deep fry the pakodas on medium flame until golden and crispy.
- Serve hot with chutney or ketchup.
💡 This recipe is crispy outside and soft inside, perfect for tea time!
