Garlic Chicken Recipe

ഇതുപോലെ ഒരുപ്രാവശ്യം ഒന്നുണ്ടാക്കിനോക്കൂ.! ഏറ്റവും എളുപ്പത്തിൽ ഗാർലിക് ചിക്കൻ

Restaurant Style Perfect Garlic Chicken Recipe.

About Garlic Chicken Recipe

ചിക്കൻ എന്നും ആളുകളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്ന് തന്നെയാണ്. ചിക്കൻ കൊണ്ട് പല വ്യത്യസ്‍തമായ വിഭവങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ചിക്കൻ കൊണ്ട് തയ്യാറാക്കാവുന്ന ഗാർലിക് ചിക്കനാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. എങ്ങനെയാണ് ഉണ്ടാകേണ്ടത് എന്ന് വിശദമായി തന്നെ താഴെ പറയുന്നു.

Ingredients

  • ചിക്കൻ -3/4 kg
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1&1/2 tbsp
  • നാരങ്ങ -1
  • ഉപ്പ്
  • കോൺഫ്ളവർ -3 tbsp
  • മൈദ -3 tbsp
  • ഓയിൽ – 4-5 tbsp
  • കോൺഫ്ളവർ -2 tbsp
  • വെള്ളം -1 cup
  • ഓയിൽ -2 tbsp
  • വെളുത്തുള്ളി -2 tbsp
  • spring onion white -3 tbsp
  • മുളക്പൊടി -1/2 tbsp
  • ടൊമാറ്റോ സോസ് -3 tbsp
  • സോയ സോസ് -1&1/2 tbsp
  • വിനാഗിരി -1&1/2 tsp
  • capsicum -2
  • carrot -1
  • spring onion green -2 tbsp

How to make Garlic Chicken Recipe

നല്ലതുപോലെ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കനിലേക്ക് ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ചെറുനാരങ്ങയുടെ നീര്, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കാം. ഏതു ഒരു അരമണിക്കൂർ ഫൈഡ്ജിൽ റസ്റ്റ് ചെയ്യാൻ വെക്കാം. ശേഷം ഇതിലേക്ക് 3 ടേബിൾസ്പൂൺ കോൺഫ്ളവർ, 3tbsp മൈദ, ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. അതിനുശേഷം ഇതൊന്ന് ഫ്രൈ ചെയ്തെടുക്കാം.

ശേഷം ഒരു ബൗൾ എടുത്തതിനുശേഷം അതിലേക്ക് 2 tbsp കോൺഫ്ളവർ, ഒരു കപ്പ് വെള്ളത്തിൽ നന്നായി ഒന്ന് മിക്സ് ചെയ്തുവെക്കാം, അടുത്തതായി ഗാർലിക് ചിക്കൻ ഉണ്ടാക്കുന്നതിനായി ഒരു പാൻ അടുപ്പത്തേക്ക് വെച്ചതിനുശേഷം, 1tbsp ഓയലും എള്ളെണ്ണയും, ചേർത്തതിനുശേഷം ചൂടായ വരുമ്പോൾ അറിഞ്ഞുവെച്ചിരിക്കുന്ന വെളുത്തുള്ളി, സ്പ്രിങ് ഒണിയൻ എന്നിവ ഒന്ന് വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് മുളക്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു വഴറ്റിയതിനുശേഷം

ടൊമാറ്റോ കെച്ചപ്പും സോയാസോസും വിനാഗിരിയും ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം നേരത്തെ തയാറാക്കിവെച്ചിരിക്കുന്ന കോൺഫ്ളവർ ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കണം. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തതിനുശേഷം അരിഞ്ഞുവെച്ചിരിക്കുന്ന ക്യാപ്സിക്കവും ക്യാരറ്റ് കൂടി ചേർത്തതിനുശേഷം നേരത്തെ വറത്തുവെച്ചിരിക്കുന്ന ചിക്കൻ കൂടി ചെത്തിനുശേഷം അടച്ചുവെച്ചു മൂന്ന് മിനിറ്റ് വേവിച്ചെടുക്കാം. video credit : Kannur kitchen

റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ കൊണ്ടാട്ടം ഇനി വീട്ടിൽ തന്നെ.!! ലൈഫിൽ ഒരിക്കലെങ്കിലും
chicken കൊണ്ടാട്ടം ഇതുപോലെ ഒന്ന് ചെയ്‌തു നോക്കൂ