സ്കൂൾ വിട്ട് വരുമ്പോൾ ചിന്തിക്കാത്ത രുചിയിൽ കുട്ടികൾക്ക് ചെയ്ത് കൊടുക്കാവുന്ന കിടിലൻ പലഹാരം| Easy evening Snacks Recipe
Easy evening Snacks Recipe
Easy evening Snacks Recipe: സ്കൂൾ വിട്ട് വരുന്ന നിങ്ങളുടെ കുട്ടികൾക്ക് എന്തുണ്ടാക്കിക്കൊടുക്കും എന്ന ആലോചനയിലാണോ? എങ്കിൽ വ്യത്യസ്ത ഫ്ലേവറിലുള്ള ഒരു കുക്കി തയ്യാറാക്കിയാലോ. മിന്റിന്റെ രുചിയുള്ളതും, എന്നാൽ എരുവ് ഇഷ്ട്ടമുള്ളവർക്ക് വളരെയധികം സ്പൈസിയായതുമായ ഒരു കിടിലൻ റെസിപ്പി ഉണ്ടാക്കാൻ പഠിച്ചാലോ. വരൂ, ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
- Rava -2 cups
- Cereal powder
- Butter – 2 tbsp
- Salt – as required
- Mint powder -1 tsp
- Chili powder
- Black salt
- Garam masala -½ tsp
ഇത് തയ്യാറാക്കാനായി ആദ്യമായി രണ്ട് കപ്പ് റവ എടുത്ത് നന്നായി പൊടിച്ചെടുക്കുക. ഇനി ഇതിലേക്ക് ഒരു ടീ സ്പൂൺ ജീരകപ്പൊടിയും, രണ്ട് ടേബിൾ സ്പൂൺ ബട്ടറും, ആവിശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്തെടുക്കുക. മാവ് ഉരുളകളാക്കാൻ പറ്റുന്ന പരുവത്തിൽ ആയിരിക്കണം മിക്സ് ചെയ്തെടുക്കേണ്ടത്. ശേഷം ഒരു കപ്പ് ഇളം ചൂട് വെള്ളം ഇതിലേക്ക് ഒഴിക്കുക. തുടർന്ന് നന്നായി കുഴച്ചെടുത്തതിന് ശേഷം പതിനഞ്ചു മിനിറ്റ് മാറ്റി വെക്കാം. ശേഷം മാവ് വീണ്ടും
നന്നായി സോഫ്റ്റാവുന്നത് വരെ കുഴക്കുക. തുടർന്ന് അതിൽ നിന്നും അല്പമെടുത്ത് പരത്തുക. അല്പം തടിയോടെയായിരിക്കണം പരത്തിയെടുക്കേണ്ടത്. ഇനി കുക്കി കട്ടർ എടുത്ത് മാവ് കട്ട് ചെയ്ത് എടുക്കാം. നിങ്ങൾക്ക് ഇഷ്ട്ടമുള്ള ആകൃതിയിൽ കട്ട് ചെയ്ത് എടുക്കാം. ശേഷം ഒരു പാൻ എടുത്ത് ഇവ എണ്ണയിലിട്ട് വറുത്തെടുക്കണം. തുടർന്ന് ഒരു ടിൻ എടുക്കുക. ഇനി അതിലേക്ക് ഒരു ടീ സ്പൂൺ മിന്റ് പൗഡർ എടുക്കുക. ശേഷം പാകമാക്കിയെടുത്ത കുക്കി ഇതിലേക്ക് ഇട്ട് കുലുക്കിയെടുക്കാം.
കുക്കിയുടെ എല്ലാ ഭാഗത്തേക്കും ഇത് എത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. തുടർന്ന് വളരെ സ്‌പൈസിയായിട്ടുള്ള മസാല തയ്യാറാക്കുന്നതിനായി ഒരു ബൗളിൽ ഒരു ടീ സ്പൂൺ കാശ്മീരി ചില്ലി പൗഡർ ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് അര ടീ സ്പൂൺ ബ്ലാക്ക് സാൽട്ടും, കാൽ ടീ സ്പൂൺ ഉപ്പും, അര ടീ സ്പൂൺ ഗരം മസാലയും കൂടെ ചേർക്കാം. തുടർന്ന് ഇത് നന്നായി മിക്സ് ചെയ്തതിന് ശേഷം ഒരു ടിന്നിലേക്ക് അല്പം എടുത്ത് കൂക്കീസ് അതിലേക്കിട്ട് നന്നായി കുലുക്കിയെടുക്കുക. വളരെ സ്പൈസിയായിട്ടുള്ള കുക്കീസും റെഡി. മുതിർന്നവർക്കും കുട്ടികൾക്കും വൈകുന്നേരങ്ങളിൽ കഴിക്കാൻ കഴിയുന്ന വളരെ രുചികരമായ റെസിപ്പിയാണിത്. Video Credit : Amma Secret Recipes Easy evening Snacks Recipe
A quick and delightful evening snack to prepare is Masala Puffed Rice. To make this, combine puffed rice with finely chopped onions, grated carrots, roasted peanuts, and coriander leaves in a mixing bowl. Season with a splash of garlic-infused coconut oil, garam masala, coriander powder, chaat masala, and salt to taste. For added crunch, mix in a handful of mixture or omapodi and crushed rice murukku. Toss everything together and serve immediately for a flavorful and satisfying treat.