1 പിടി അരി മതി.! എത്ര ഉണങ്ങി കരിഞ്ഞ കറിവേപ്പും തഴച്ചുവളരാനു കിടിലൻ ടിപ്പ്; നുള്ളിയാൽ തീരാത്ത വേപ്പില വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!! | Curry Leaves Cultivation tip
CurryLeaves Cultivation tip
CurryLeaves Cultivation tip : എന്തുപറ്റി? മുറ്റത്ത് നിൽക്കുന്ന കറിവേപ്പ് നശിച്ചു പോകുന്നുവെന്ന് തോന്നുന്നുണ്ടോ? വേഗം ചെന്ന് നോക്കിക്കേ. ചെടിയിൽ എവിടെയെങ്കിലും എന്തെങ്കിലും ജന്തുക്കൾ ഉണ്ടോ എന്ന്. വല്ല പാറ്റയോ ഈച്ചയോ ഉറുമ്പോ അങ്ങനെ എന്തെങ്കിലും? അങ്ങനെയെങ്കിൽ നിങ്ങളുടെ കറിവേപ്പ് മുരടിക്കുന്നത് തടയാനുള്ള നല്ലൊരു ടിപ് കൊണ്ടാണ് ഞാൻ വന്നിരിക്കുന്നത്. കീടങ്ങളെ ഒഴിവാക്കുന്നത് കൂടാതെ ചെടി തഴച്ചു വളരാനും ഈ മരുന്ന് സഹായിക്കും.
കാട് പോലെ നിങ്ങളുടെ തൊടിയിലും ചെടി ചട്ടിയിലും വളർത്താൻ ഈ മരുന്ന് ഇടയ്ക്കിടെ തളിച്ചു കൊടുത്താൽ മതി. അപ്പോൾ ഈ മരുന്ന് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഒരു ബൗളിൽ രണ്ടു ദിവസം വച്ച് പുളിപ്പിച്ച കുറച്ചു കഞ്ഞി വെള്ളം എടുക്കുക. ഇതിലേക്ക് പകുതി നാരങ്ങയുടെ നീര് ചേർക്കണം. കുറച്ചധികം വെള്ളവും ഒഴിച്ച് നന്നായി നേർപ്പിച്ചെടുക്കുക. ഈ വെള്ളം കറിവേപ്പിന് ഇടയ്ക്കിടെ ഒഴിച്ചു കൊടുത്താൽ മതി.
വീട്ടിലേക്കുള്ള കറിവേപ്പില പിന്നെ കടയിൽ നിന്നും വാങ്ങേണ്ടി വരില്ല. ഇങ്ങനെ ഇടയ്ക്കിടെ ചെയ്യുന്നത് ചെടിയിൽ നിന്നും കീടങ്ങളെ ഒഴിവാക്കാനും കറിവേപ്പ് ചെടി തഴച്ചു വളരാനും സഹായിക്കും. അതു പോലെ തന്നെ ചെടി ഒന്നു വളരുന്നത് വരെ കറിവേപ്പില പറിക്കാതെ നിർത്തുക. ഒരു രണ്ടു വർഷം സമയം മതി ഈ ചെടിയെ നല്ല ഒരു മരമായി വളർത്തി എടുക്കാൻ. അല്ലാതെ ഇടയിൽ പോയി നുള്ളിയെടുത്താൽ അത് ചെടിയുടെ വളർച്ചയെ മുരടിപ്പിക്കും.
പലരും പറയുന്നൊരു കാര്യമാണ് കഞ്ഞിവെള്ളം ഒഴിച്ച് ചെടി മുരടിച്ചു പോയി എന്ന്. അത് നേർപ്പിക്കാത്ത കഞ്ഞിവെള്ളം ഒഴിക്കുന്നത് കാരണമാണ് കറിവേപ്പ് ചെടി നശിച്ചു പോവുന്നത്. കറിവേപ്പ് ചെടി തഴച്ചുവളരാനുള്ള മരുന്ന് ഉണ്ടാക്കുന്ന വിധം അറിയാനായി വീഡിയോ മുഴുവനായി കാണുക. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Credit : Malappuram Thatha Vlog by ridhu CurryLeaves Cultivation tip
For healthy curry leaf (kariveppila) cultivation, plant the sapling in well-drained soil with good sunlight exposure—at least 5–6 hours of direct sunlight daily. Use a mix of garden soil, compost, and sand for best root growth. Regular watering is essential, especially during dry periods, but avoid waterlogging. Pinch off the tips of young shoots regularly to encourage bushy growth. Adding organic compost or cow dung manure every month boosts leaf production. For pot cultivation, choose a deep container and repot once the plant outgrows it. With proper care, curry leaf plants thrive well in home gardens and terrace pots.
