Coconut fruting Increase Tips

ഒരു രൂപ ചിലവില്ലാതെ മച്ചിങ്ങ കൊഴിച്ചിൽ നിൽക്കാനും തേങ്ങ കുലകുത്തി കായ്ക്കാനും ഇതു മാത്രം മതി.! Coconut fruting Increase Tips

Coconut fruting Increase Tips

Coconut fruting Increase Tips: ഇപ്പോൾ പലയിടത്തും കണ്ടു വരുന്ന പ്രശ്നമാണ് തെങ്ങിൽ നിന്നും മച്ചിങ്ങ കൊഴിഞ്ഞു വീഴുന്നത്. നന്നായി കുലച്ചു വരുന്ന തെങ്ങുകളിൽ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ്. അതു കൊണ്ട് തന്നെ തെങ്ങിൽ ഒന്നോ രണ്ടോ കായ്കളിൽ കൂടുതൽ കിട്ടാറില്ല. തെങ്ങു കയറ്റക്കാരന് കൂലി കൊടുക്കാൻ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ് തെങ്ങുകളിൽ.

ഇതിനുള്ള പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. ഒരു രൂപ പോലും ചിലവില്ലാതെ എങ്ങനെ മച്ചിങ്ങ കൊഴിച്ചിൽ തടയാം എന്നത് വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. അതു പോലെ തന്നെ കിട്ടുന്ന തേങ്ങയും നല്ല വലുപ്പത്തിൽ തന്നെ കിട്ടുകയും ചെയ്യും. മൂന്ന് അടി വട്ടത്തിൽ ഒരു അടി താഴ്ചയിലാണ് കുഴി എടുക്കേണ്ടത്.

ഈ ഒരു വളം ഇടാനായി തടം വെട്ടിയതിന്റെ ഒരു ഭാഗത്ത് കുഴി എടുക്കണം. ആദ്യം തന്നെ മീനുപ്പ് ഒരു വലിയ പാത്രത്തിലേക്ക് എടുക്കണം. ഇത് കിട്ടിയില്ല എങ്കിൽ കല്ലുപ്പ് എടുക്കാം. ഒരു തെങ്ങിന് മൂന്നു കിലോ ഉപ്പ് ഇടണം. അതിനു ശേഷം ഉപ്പ് മീനും കാൽ കിലോ അല്ലെങ്കിൽ അര കിലോ വീതം എടുത്ത് നമ്മൾ നേരത്തെ കുഴിച്ച കുഴികളിലേക്ക് ഇടാം.

അതിന് ശേഷം ഇടേണ്ടത് യൂറിയയും പൊട്ടാഷും കൂടി മിക്സ്‌ ചെയ്തിട്ട് ഇട്ടു കൊടുക്കണം. ഒപ്പം ചാരം കൂടി ഇട്ടു കൊടുത്തതിനു ശേഷം പുതയിടുക. അതായത് മണ്ണിൽ ജലാംശം നിൽക്കാനായി കരിയില ഒക്കെ കൂട്ടി ഇടുക. ഈ വളങ്ങൾ ഒക്കെ നല്ല ലാഭത്തിൽ ലഭിക്കുന്നത് എവിടെ എന്നും കുഴി എടുക്കേണ്ടത് എങ്ങനെ എന്നും ഓരോന്നിന്റെയും അളവുകളും എല്ലാം വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. Video Credit : MALANAD WIBES Coconut fruting Increase Tips