Chicken fry Recipe

ഈ രുചി ഒന്ന് വേറെതന്നെ.! Chicken ഇനി ഒരിക്കൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ പൊളി രുചി; ചിക്കൻ ഫ്രൈ റെസിപ്പി | Chicken fry Recipe

Chicken fry Recipe

Chicken fry Recipe: നമ്മൾ വീടുകളിൽ ചിക്കൻ വാങ്ങി എല്ലാ സമയത്തും ഒരുപോലെയല്ലേ ഉണ്ടാക്കാറ്, എന്നാൽ ഇനിമുതൽ ഇങ്ങനെ ചിക്കൻ ഫ്രൈ ചെയ്തു നോക്കൂ, വളരെ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാനും പറ്റിയ ഒരു അടിപൊളി ചിക്കൻ ഫ്രൈയുടെ റെസിപ്പി ഇതാ!!!

  • Chicken – 1 kg
  • Chillie powder – 1/2 teaspoon
  • Ginger garlic paste – 3 teaspoons
  • Kashmiri chili powder – 2 1/2 teaspoons
  • Chicken masala – 1 teaspoon
  • Jumin powder – 1/2 teaspoon
  • Turmeric powder – 1/4 teaspoon
  • Salt as required
  • Lemon juice: 1
  • Cornflour: 5 tablespoons
  • Coriander leaves

ആദ്യം 1 kg ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക, ശേഷം 1/2 ടീസ്പൂൺ കുരുമുളകുപൊടി, 3 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, രണ്ടര ടേബിൾസ്പൂൺ അളവിൽ കാശ്മീരി മുളകുപൊടി, 1 ടീസ്പൂൺ ചിക്കൻ മസാല, അര ടീസ്പൂൺ പെരും ജീരക പൊടി, മഞ്ഞൾ പൊടി കാൽ ടീസ്പൂൺ, ആവശ്യത്തിന് ഉപ്പ്, ഒരു നാരങ്ങാ നീര് മുഴുവനായി പിഴിഞ്ഞെടുത്തത്, 5 ടേബിൾ സ്പൂൺ കോൺഫ്ലവർ, എന്നിവ ഇട്ട് കൊടുത്ത് ഈ ചിക്കൻ നന്നായി മിക്സ് ചെയ്തെടുക്കുക, ഇതിലേക്ക് കുറച്ചു

വെള്ളം ഒഴിച്ചു കൊടുത്തിട്ട് വേണം മിക്സ് ചെയ്ത് എടുക്കാൻ ശേഷം ഈ മസാല ചിക്കനിലേക്ക് പിടിക്കാൻ വേണ്ടി ഒരു മണിക്കൂർ അടച്ചു വെച്ചു റസ്റ്റ് ചെയ്യാൻ വയ്ക്കുക, ഒരു മണിക്കൂറിനു ശേഷം ഒരു പാൻ അടുപ്പത്തു വെച്ച് ചൂടാക്കുക, അതിലേക്ക് കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കുക, ഓയിൽ ചൂടായി വരുമ്പോൾ ഇതിലേക്ക് ചിക്കൻ ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കുക, ഇത് രണ്ടു തവണയായിട്ടാണ് ഫ്രൈ ചെയ്തു എടുത്തിട്ടുള്ളത്, തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത ചിക്കൻ രണ്ട് സൈഡും നന്നായി ഫ്രൈ ചെയ്തെടുക്കുക, ഇനി ഇതിലേക്ക് സോസ് റെഡിയാക്കി എടുക്കാൻ വേണ്ടി ആദ്യം

Chicken Fry is one of the most beloved dishes across India, known for its crispy texture, bold spices, and irresistible aroma. Whether served as a side, a snack, or a main course, this dish never fails to impress.The magic begins with marinating the chicken in a blend of spices—usually including red chili powder, turmeric, coriander, garam masala, ginger-garlic paste, and a splash of lemon juice or curd. The longer it marinates, the deeper the flavors go. After marination, the chicken is either deep-fried, shallow-fried, or pan-roasted until it turns golden brown and crispy on the outside, while remaining juicy and tender inside.In South Indian style, it’s often tempered with curry leaves, slit green chilies, and sometimes even crushed garlic for that extra burst of flavor. North Indian versions might lean toward dry spice rubs or even a touch of besan (gram flour) for added crunch.

ഒരു ചെറിയ ബൗൾ എടുക്കുക അതിലേക്ക് അഞ്ച് ടേബിൾ സ്പൂൺ അളവിൽ ടൊമാറ്റോ കെച്ചപ്പ് ചേർത്തു കൊടുക്കുക, രണ്ട് ടീസ്പൂൺ അളവിൽ സോയാസോസ്, അര ടീസ്പൂൺ പഞ്ചസാര, കാൽ കപ്പ് വെള്ളം, എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം ഒരു പേന അടുപ്പത്ത് വെച്ച് ചൂടാക്കി അതിലേക്ക് ഫ്രൈ ചെയ്ത എണ്ണയിൽ നിന്നും കുറച്ചു ഒഴിച്ചു കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കുക, വെളുത്തുള്ളി നന്നായി മൂത്ത് വരുമ്പോൾ രണ്ടു വറ്റൽ മുളക് ഇട്ടു മൂപ്പിച്ചെടുക്കുക, ശേഷം ഉണ്ടാക്കി വെച്ച സോസ് ഒഴിച്ചു കൊടുക്കുക, ഇതിലേക്ക് എരുവിന് ആയിട്ടുള്ള ചില്ലി ഫ്ലൈക്സ് 2 ടീസ്പൂൺ ഇട്ടുകൊടുക്കുക, അര ടീസ്പൂൺ വെളുത്ത എള്ള്, എന്നിവ ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക ശേഷം ഫ്രൈ ചെയ്തു എടുത്ത ചിക്കൻ ഇട്ടുകൊടുക്കുക, ശേഷം മല്ലിയില ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കുക, എന്നിട്ട് നന്നായി മിക്സ് ചെയ്തെടുക്കുക, ഇപ്പോൾ അടിപൊളി ചിക്കൻ ഫ്രൈ തയ്യാറായിട്ടുണ്ട്!!!! Video Credit : Fathimas Curry World