ഹമ്പോ ഇതാണ് മക്കളെ ചിക്കൻ കറി.! ഒരിക്കലെങ്കിലും ഈ ഒരു ചിക്കൻ കറി വെച്ചുനോക്കൂ…വളരെ പെട്ടന്ന് ടേബിൾ നിറയ്ക്കും ചിക്കൻ കറി | Chicken Curry Recipe
Chicken Curry Recipe
Chicken Curry Recipe: പത്തിരിയുടെയും നെയ്ച്ചോറിന്റെയും കൂടെ ചിക്കൻ കറി ഇല്ലാതെ എന്ത് ആഘോഷം അല്ലേ. ഡൈനിങ് ടേബിളിൽ നിങ്ങളുടെ കുട്ടികളെ പിടിച്ചിരുത്തണോ. എങ്കിൽ നമുക്ക് പരീക്ഷിച്ചു നോക്കാം ഒരു അടിപൊളി ചിക്കൻ കറി.
Ingredients
- Coconut oil- 2 teaspoons
- Red chillies- 10 pieces
- Patta – as needed
- Cloves – as needed
- Cardamom – as needed
- Turmeric powder – 1 teaspoon
- Chili powder – 3/4 teaspoon
- Black pepper powder – 1 teaspoon
- Ginger – 1/2 tablespoon
- Cereal powder – 1 teaspoon
- Curry leaves
- Garlic – 3/4 teaspoon
- Salt
- Onion – 1
- Coriander leaves
തയ്യാറാക്കുന്ന വിധം:
ചിക്കൻ കറി തയ്യാറാക്കാനായി ആദ്യമായി ചെറിയ പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കാം. ശേഷം 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് അതിലേക്കിട്ട് അതിന്റെ നിറം ചെറുതായി മാറുന്നതുവരെ വഴറ്റിയെടുക്കുക. ചുവന്നുള്ളി ഇല്ലെങ്കിൽ ചെറിയ സവാളയുടെ പകുതി ചെറുതായി അരിഞ്ഞത് മതിയാവും. നിറം മാറി വന്നതിനുശേഷം പട്ട ഗ്രാമ്പു ഏലക്കായ എന്നിവ ഇത്തിരി ഇതിലേക്ക് ചേർത്ത് ഇളക്കിയെടുക്കണം. ശേഷം ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി, മുക്കാൽ ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർക്കുക. ശേഷം ഇതെല്ലാം കൂടെ ചെറിയ തീയിൽ നന്നായി ഇളക്കി എടുക്കുക. രണ്ടു മിനിറ്റിനുശേഷം ഇത് ഗ്യാസിൽ നിന്ന് ഇറക്കിവെച്ച് ചൂടാറിയതിനു ശേഷം അല്പം വെള്ളം കൂടി ഒഴിച്ച് മിക്സിയിലിട്ട് അരച്ചെടുക്കുക. അപ്പോൾ കറിക്ക് വേണ്ടിയിട്ടുള്ള അരപ്പ് റെഡിയായി. എനി കറിയുണ്ടാക്കാനായി മറ്റൊരു പാത്രത്തിൽ ഒന്നര ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. അര ടേബിൾ സ്പൂൺ വരെ ഇഞ്ചി അരിഞ്ഞതും,
കുറച്ച് കറിവേപ്പിലയും, ഒരു ടീസ്പൂൺ പെരുംജീരകവും, മുക്കാൽ ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞതും ഇട്ട് നന്നായി വയറ്റിയെടുക്കുക. ഇതിന്റെ നിറം മാറി തുടങ്ങുമ്പോൾ ഇതിലേക്ക് അരിഞ്ഞുവെച്ച ഒരു സവാള കൂടിയിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും ഇളക്കുക. സവാള നന്നായി ഡാർക്കായി വരുമ്പോൾ അതിലേക്ക് മാറ്റിവെച്ച അരക്കിലോ ചിക്കൻ ഇട്ടുകൊടുക്കാം. ശേഷം രണ്ടു മിനിറ്റ് വരെ ഹൈ ഫ്ലെയിമിൽ ഇളക്കി കൊടുക്കുക. ചിക്കന്റെ കളർ മാറി തുടങ്ങുമ്പോൾ മുമ്പ് അരച്ചു വെച്ചിരുന്ന അരപ്പ് ഇതിലേക്ക് ചേർക്കുക. ഇനിയിത് നന്നായി മിക്സ് ചെയ്തെടുക്കാം. ആവശ്യത്തിനനുസരിച്ച് ഒരു മുക്കാൽ കപ്പോളം എങ്കിലും വെള്ളം ഒഴിച്ച് വേണം ഇത് ചെയ്യാൻ. വീണ്ടും ഇത് നന്നായി ഇളക്കിയതിനുശേഷം 20 മിനിറ്റ് വരെ അടച്ചുവെക്കുക. ശേഷം ചിക്കൻ കറി റെഡി. ഇനി അലങ്കാരത്തിനായി മല്ലിയില മുകളിലൂടെ വിതറാം. Kannur kitchen Chicken Curry Recipe
Chicken curry is a flavorful and comforting dish made by cooking tender chicken pieces in a rich, spiced gravy. To prepare it, start by sautéing chopped onions, ginger, and garlic in oil until golden brown. Add tomatoes and cook until soft, then stir in spices like turmeric, chili powder, coriander, and garam masala. Once the masala is well-cooked and aromatic, add cleaned chicken pieces and coat them thoroughly. Add water or coconut milk for gravy, cover, and simmer until the chicken is cooked through and tender. Garnish with fresh coriander leaves and serve hot with rice, chapati, or naan for a delicious, hearty meal.