അടുത്ത തവണ കോളിഫ്ലവർ വാങ്ങുമ്പോൾ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.! കിടിലൻ ടെസ്റ്റിൽ ഒരു കോളിഫ്ലവർ കറി | Cauliflower Curry Recipe
Cauliflower Curry Recipe
- കോളിഫ്ലവർ
- തക്കാളി
- മഞ്ഞൾപൊടി
- മുളക്പൊടി
- മല്ലിപൊടി
- ഗരം മസാല
- മല്ലിയില
- ഉപ്പ്
- വെളുത്തുള്ളി
- സവോള
ആദ്യമായി തന്നെ മഞ്ഞൾപൊടിയും ഉപ്പും ഇട്ട് വെള്ളം നല്ലതുപോലെ തിളപ്പിച്ചതിനുശേഷം കഴുകിയെടുത്തിട്ടുള്ള 250g കോളിഫ്ലവർ അതിലേക്ക് ഇട്ടുകൊടുക്കുക. ഇത് ഒരു രണ്ട് മിനുട്ട് തിളപ്പിച്ചശേഷം ഇതൊന്ന് മാറ്റിവെക്കാം. അടുത്തതായി ഒരു കടായിയിലേക്ക് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞത്, ചെറുതാക്കി അറിഞ്ഞ വെളുത്തുള്ളി, ഒരു സവോള അരിഞ്ഞത്,
എന്നിവ ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക.അതിനുശേഷം ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന രണ്ട് തക്കാളി, ചേർത്ത് ഒന്നുകൂടെ വഴറ്റിയെടുക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളക് പൊടി, ഒഎസ് ടീസ്പൂൺ മല്ലിപൊടി, അര ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് നല്ലതുപോലെ ഒന്ന് യോജിപ്പിച്ചെടുക്കാം. ഇനി ഇതിലേക്ക് നേരത്തെ മാറ്റിവെച്ചിരിക്കുന്ന കോളിഫ്ളവർ ചേർത്ത് കൊടുക്കാം.
അതിനുശേഷം എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം. ഇനി ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് കൊടുതത്തിനുശേഷം അഞ്ച് മിനുട്ട് അടച്ചുവെച്ച് വേവിക്കാം. അഞ്ചു മിനുട്ട് കഴിഞ്ഞ് തുറന്ന് നോക്കി അൽപ്പം മല്ലിയില കൂടി ഇട്ടുകൊടുത്ത് തീ ഓഫ് ചെയാം. വീഡിയോ credit : Mother’s Kitchen Cauliflower Curry Recipe