തേൻ ഒരു തുള്ളി മതി.! ബോഗൻ വില്ല കുലകുത്തി പൂക്കാൻ; ബോഗൻ വില്ല തൈകൾ ഇങ്ങനെയുണ്ടാക്കി നോക്കൂ 100 % മുളച്ചുകിട്ടും | Bougainvillea flowering tip
Bougainvillea flowering tip
Bougainvillea flowering tip: പൂന്തോട്ടങ്ങളിൽ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്ന ഒരു ചെടിയാണ് ബോഗൻ വില്ല അഥവാ കടലാസ് പൂവ്. വ്യത്യസ്ത നിറങ്ങളിൽ കാണുന്ന ബോഗൻ വില്ല ഇന്ന് നഴ്സറികളിലും മറ്റും സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ അവ വീട്ടിൽ കൊണ്ടുവന്ന് പിടിപ്പിച്ചാൽ പൂക്കൾ ഉണ്ടാകാറില്ല എന്നതായിരിക്കും മിക്ക ആളുകളും നേരിടുന്ന പ്രശ്നം. ബോഗൻ വില്ല നട്ടുപിടിപ്പിക്കുമ്പോൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. ചെടിയിൽ നിന്ന് തന്നെയാണ് പുതിയതായി നടാനുള്ള തണ്ട് വെട്ടിയെടുക്കുന്നത് എങ്കിൽ മൂപ്പ് വല്ലാതെ കുറവുള്ള ഭാഗം നോക്കി എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ വല്ലാതെ വളഞ്ഞു പോയ കമ്പ് നോക്കി വെട്ടിയാലും അത് ഉദ്ദേശിച്ച രീതിയിൽ വളരണം എന്നില്ല. അതുകൊണ്ട് അത്യാവശ്യം മൂത്ത തണ്ടു നോക്കി തന്നെ വെട്ടിയെടുക്കുക. ശേഷം അവയുടെ ഇലകളെല്ലാം വെട്ടി കമ്പിന്റെ അറ്റം
മാത്രമാക്കി നിർത്തണം. ഒരു കൈപ്പിടിയുടെ വലിപ്പത്തിലാണ് തണ്ടിന്റെ വലിപ്പം ആവശ്യമുള്ളൂ. രണ്ട് മുള്ളുകൾക്കിടയിൽ വരുന്ന ഭാഗം നോക്കി വേണം തണ്ട് വെട്ടിയെടുക്കാൻ. തണ്ട് നടന്നതിനു മുമ്പായി അടിഭാഗം ചരിച്ചുവെട്ടി അല്പം തേനിൽ മുക്കി നടുന്നത് കൂടുതൽ ഗുണം ചെയ്യും. ബോഗൻ വില്ലക്ക് ആവശ്യമായ പോട്ട് മിക്സ് തയ്യാറാക്കുമ്പോൾ ആദ്യം നല്ല മണ്ണ് നോക്കി തിരഞ്ഞെടുക്കുക. അതിൽ കട്ടകൾ ഉണ്ടെങ്കിൽ അവയെല്ലാം പെറുക്കി കളയണം.
ശേഷം മണ്ണിനോടൊപ്പം അല്പം ചകിരി പൊടി ചാണകപ്പൊടി എന്നിവയും മിക്സ് ചെയ്ത് നൽകാം. ശേഷം മണ്ണിലേക്ക് അല്പം വെള്ളം തളിച്ച് സെറ്റ് ആക്കിയ ശേഷം വേണം ചെടി നടാൻ. വ്യത്യസ്ത നിറങ്ങളിലുള്ള കൊമ്പുകൾ ഒരുമിച്ചു കുത്തുകയാണെങ്കിൽ അവ വളർന്നു വരുമ്പോൾ കാഴ്ചയിൽ നല്ല ഭംഗിയുണ്ടാകും. ചെടികളെല്ലാം നട്ടശേഷം അതിനുമുകളിൽ ഒരു വലിയ പ്ലാസ്റ്റിക് കവർ എടുത്ത് അതിൽ വെള്ളം തളിച്ച് മുഴുവനായും കവർ ചെയ്യുന്ന രീതിയിൽ സെറ്റ് ചെയ്യണം. ഇങ്ങിനെ ചെയ്യുമ്പോൾ അടുത്ത ഒരാഴ്ച സമയത്തേക്ക് പിന്നീട് നിങ്ങൾ ചെടിയിൽ വെള്ളം ഒഴിച്ച് നൽകേണ്ടതില്ല. അധികം ചൂടുള്ള ഭാഗത്ത് പോട്ട് വെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഏകദേശം ഒരാഴ്ച ഇങ്ങനെ കവർ ചെയ്തു വയ്ക്കുമ്പോൾ തന്നെ ചെടിയിൽ പുതിയ നാമ്പുകൾ വന്നു തുടങ്ങിയിട്ടുണ്ടാകും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.