Alovera plant flowering tip

കറ്റാർവാഴ പൂവിട്ടത് കണ്ടിട്ടുണ്ടോ ? ചിരട്ട ഇനി ചുമ്മാ കത്തുച്ചുകളയല്ലേ..ഭീമൻ കറ്റാർവാഴ വളർത്താം..| Alovera plant flowering tip

Alovera plant flowering tip

Alovera plant flowering tip: ധാരാളം ഔഷധഗുണങ്ങളുള്ള കറ്റാർവാഴ ഇന്ന് മിക്ക വീടുകളിലും നട്ടുപിടിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ നടുന്ന കറ്റാർവാഴയ്ക്ക് ആവശ്യത്തിന് വലിപ്പമോ ഇലകളോ വരുന്നില്ല എന്നത് പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ്. മാത്രമല്ല വളരെ അപൂർവമായി മാത്രം കാണാറുള്ള കറ്റാർവാഴയുടെ പൂവ് ലഭിക്കുകയാണെങ്കിൽ അതിനും ധാരാളം

ഔഷധഗുണങ്ങളും ഉണ്ട്. കറ്റാർവാഴ ആരോഗ്യത്തോടെ വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. പുതിയതായി ഒരു കറ്റാർവാഴയുടെ തൈ നടുകയാണെങ്കിൽ അത് ആദ്യം ഒരു ചിരട്ടയിൽ മുളപ്പിച്ചെടുത്ത ശേഷം ഗ്രോ ബാഗിലേക്ക് മാറ്റി നടുന്നതാണ് എപ്പോഴും നല്ലത്. അതുപോലെ കറ്റാർവാഴയ്ക്കുള്ള മണ്ണ് തയ്യാറാക്കുമ്പോൾ ആദ്യത്തെ ലയർ കരിയില ഇട്ടുകൊടുക്കുക. അതോടൊപ്പം ചകിരിച്ചോറും, മണ്ണും ചിരട്ടയും കരിയുമെല്ലാം

മിക്സ് ചെയ്ത പോട്ടിങ് മിക്സ് ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴയ്ക്ക് വളരെ കുറച്ചു വെള്ളവും കൂടുതൽ സൂര്യപ്രകാശവുമാണ് ആവശ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ചെടി വളരുന്നത് നല്ല സൂര്യപ്രകാശമുള്ള ഇടത്താണെന്ന് ഉറപ്പുവരുത്തുക. ചെടി ഴച്ചു വളർന്നു വന്നു കഴിഞ്ഞാൽ താഴെ ഭാഗത്ത് കരിഞ്ഞുനിൽക്കുന്ന ഇലകളെല്ലാം കട്ട് ചെയ്ത് കളയാനായി പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും രീതിയിൽ അസുഖം ബാധിച്ച തണ്ടുകൾ ഉണ്ടെങ്കിൽ അവയും കട്ട് ചെയ്ത് കളയണം. അതല്ലെങ്കിൽ ചെടി പൂർണമായും നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ചെടിക്ക് വെള്ളം വളരെ

കുറച്ചു മാത്രമേ ഒഴിച്ചു കൊടുക്കാനായി പാടുകയുള്ളൂ. കൃത്യമായ പരിചരണം നൽകിയാൽ മാത്രമാണ് കറ്റാർവാഴയിൽ പൂക്കൾ ഉണ്ടാവുകയുള്ളൂ. അത്യാവശ്യം ഉയരത്തിൽ പോകുന്ന രീതിയിലാണ് കറ്റാർവാഴയുടെ പൂക്കൾ കാണാൻ സാധിക്കുക. ഈയൊരു പൂക്കൾക്ക് ധാരാളം ഔഷധഗുണങ്ങളും ഒരു പ്രത്യേകതരം തേനും ഉണ്ടായിരിക്കും. കറ്റാർവാഴയുടെ എല്ലാ ഭാഗങ്ങളും വ്യത്യസ്ത ഔഷധങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ഒരു ചെറിയ കറ്റാർവായുടെ തൈ എങ്കിലും വീട്ടിൽ നട്ടുപിടിപ്പിക്കാനായി ശ്രദ്ധിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.