എന്നും ദോശയും ഇഡലിയും മടുത്തോ ? എങ്കിൽ പ്രഭാത ഭക്ഷണം ഇനി വേറിട്ട രുചിയിൽ.!! ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത പുത്തൻ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി | Yummy Breakfast Recipe
Yummy Breakfast Recipe
Yummy Breakfast Recipe: പ്രഭാത ഭക്ഷണത്തിൽ പോലും വ്യത്യസ്തതയും വ്യത്യസ്ത രുചിയും പരീക്ഷിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ ദിവസവും ഉണ്ടാക്കുന്ന ദോശ, ഇഡലി, അപ്പം എന്നിവയിൽ നിന്ന് മാറി എങ്ങനെ വ്യത്യസ്ത രുചിയിലുള്ള ആഹാരങ്ങൾ തയ്യാറാക്കാം എന്നാണ് ഓരോരുത്തരും നോക്കുന്നത്. ഇന്ന് അത്തരത്തിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പ്രഭാത
ഭക്ഷണത്തിനെ പറ്റിയാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടത് രണ്ട് കപ്പ് പച്ചരി എടുത്ത ശേഷം അത് നന്നായി കഴുകി മൂന്നോ നാലോ മണിക്കൂർ ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കുകയാണ്. ഇത് കുതിർന്ന വന്ന ശേഷം വേണം അരച്ചെടുക്കുവാൻ. മിക്സിയുടെ ജാറിലേക്ക് നന്നായി കുതിർന്ന പച്ചരി ഇട്ടശേഷം രണ്ടുമൂന്നു ചുവന്നുള്ളി, മൂന്നോ നാലോ ടീസ്പൂൺ തേങ്ങ തിരുമ്മിയത്, ഒരു
കപ്പ് ചോറ് അല്ലെങ്കിൽ വെള്ള അവൽ, ഒരു സ്പൂണ് ജീരകം എന്നിവ ചേർത്ത് കൊടുക്കാം. ചുവന്നുള്ളി തന്നെ എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് കുറച്ച് വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക. വെള്ളം അധികമായി പോകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അരി അരച്ചെടുത്ത ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റിയതിന് ശേഷമാണ് അപ്പം തയ്യാറാക്കുന്നതിന് ആവശ്യമായ
അളവിൽ വെള്ളമൊഴിച്ച് ഇത് കലക്കി എടുക്കുവാൻ. അതിനായി ഇതിലേക്ക് അരി അരച്ച ജാർ കഴുകിയ വെള്ളവും അതോടൊപ്പം തന്നെ മുമ്പ് ചേർത്തതുപോലെ രണ്ടോ മൂന്നോ ടീസ്പൂൺ തേങ്ങ തിരുമ്മിയതും ആവശ്യത്തിന് ഉപ്പും കറിവേപ്പില അരിഞ്ഞതും ചേർത്തു കൊടുക്കാം. ഇത് നന്നായി ഒന്ന് മിക്സ് ചെയ്തെടുത്ത ശേഷം അപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാനായി വീഡിയോ മുഴുവനായും കാണുക. Video Credit : Sree’s Veg Menu
A yummy breakfast recipe is all about combining taste, nutrition, and ease of preparation to kick-start your day. Whether it’s a fluffy stack of pancakes drizzled with honey, a savory vegetable upma, or a crispy dosa paired with coconut chutney, the goal is to satisfy your taste buds while fueling your body. One popular option is a soft masala omelette served with toasted bread or a bowl of poha enriched with peanuts and curry leaves. Balanced with proteins, carbs, and flavor, a yummy breakfast sets a cheerful tone for the day ahead and keeps you energized till lunch.