മധുരമൂറും വിഷുക്കട്ട.! ഇങ്ങനെയൊന്ന് ട്രൈ ചെയ്തുനോക്കൂ; കിടിലൻ രുചി.. മുത്തശ്ശി പറഞ്ഞുതന്ന സൂത്രം | Vishu Katta Recipe
Vishu Katta Recipe
വിഷുക്കാലമാണ്. ആളുകൾ കണിക്കൊന്നയുടെ പിറകെയും,കണി ഒരുക്കുന്നതിന്റെ തിരക്കിലുമാണ്. എല്ലാ വിഷുദിനത്തിലും ഒട്ടുമിക്ക വീടുകളിലും പ്രധാനമായി ഉണ്ടാക്കുന്ന പലഹാരമാണ് വിഷുക്കട്ട. പലരുടെയും സംശയമാണ് ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്. ശർക്കര ഒക്കെ ഇട്ട് മധുരമൂറും ഈ വിഷുക്കട്ട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Ingredients :Vishu Katta Recipe
- Unakkalari/Matta Raw Rice/ Raw Rice-1 cup
- Thin coconut milk-4 cup
- Thick coconut milk-1 and 1/2 cup
- Dried ginger – 2 or three piece
- Cumin seeds-1 and 1/2 tsp
- Salt
തയ്യാറാക്കുന്ന വിധം :Vishu Katta Recipe
ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു കപ്പ് ഉണക്കലരി എടുക്കുക.പച്ചരിയും എടുക്കാവുന്നതാണ്. ശേഷം നന്നായി കഴുകി വൃത്തിയാക്കി വെക്കുക.ഇനി രണ്ട് കഷ്ണം ചുക്കും, ഒന്നര ടീസ്പൂൺ നല്ലജീരകവും എടുക്കുക. നിങ്ങൾക്ക് ഈ ഫ്ലേവർ ഇഷ്ടമല്ലെങ്കിൽ നല്ലജീരകം മാത്രം ചേർത്താൽ മതി. ഇനി ഇവ രണ്ടും മിക്സി ജാറിലിട്ട് നന്നായി പൊടിച്ചെടുക്കാം. ശേഷം അരിപ്പ വെച്ച് അരിച്ചെടുക്കുക. തുടർന്ന് ഒരു പാത്രം എടുക്കാം. അതിലേക്ക് നാലു കപ്പ് ,തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച്
കൊടുക്കുക. ഇനി അതൊന്നു ചൂടായതിനു ശേഷം അതിലേക്ക് കഴുകിവെച്ച അരി ഇട്ടു കൊടുക്കാം. തുടർന്ന് നന്നായി ഇളക്കി കൊടുക്കുക. ഇനി മറ്റൊരു പാത്രത്തിൽ 200 ഗ്രാം ശർക്കര എടുക്കുക. അതിലേക്ക് കാൽ കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. തുടർന്ന് ഇതൊന്ന് മെൽറ്റായി വരുന്നത് വരെ ഇളക്കി കൊടുക്കാം. മെൽറ്റായി വന്നതിനുശേഷം ഫ്ലെയിം ഓഫ് ചെയ്ത് ഇത് അരിച്ചെടുക്കാം. പിന്നീട് അരച്ചുവച്ച ചുക്കും ജീരകവും ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇനി ഇത് നന്നായി ഇളക്കി കൊടുക്കണം. ശർക്കരപ്പാനി റെഡിയായി. തേങ്ങാപ്പലിലുള്ള അരി ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം.
വിഷുക്കട്ട ആവുന്നതിനു മുമ്പായി രണ്ട് കിണ്ണത്തിൽ വെളിച്ചെണ്ണ പുരട്ടി വെക്കുക. ഇനി അരി നന്നായി വെന്തു വരുമ്പോൾ അതിലേക്ക് ആവശ്യമായ ഉപ്പ് ചേർക്കുക. തേങ്ങാപ്പാൽ നന്നായി വറ്റി വരുമ്പോൾ നിർത്താതെ ഇളക്കി കൊടുക്കണം. ഇനി മാറ്റിവെച്ച ഒന്നാം പാൽ ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അല്പം കട്ടിയിൽ ഇത്തരത്തിലാണ് നിങ്ങൾക്ക് ഈ വിഷുക്കട്ട വേണ്ടതെങ്കിൽ ചുക്കിന്റെയും ഇഞ്ചിയുടെയും പൊടിയിട്ട് കൊടുത്ത് മാറ്റിവെക്കാവുന്നതാണ്.
മറിച്ച് ഡ്രൈയായി മുറിച്ചെടുക്കാൻ പാകത്തിലാണ് വേണ്ടതെങ്കിൽ വീണ്ടും ഇളക്കി കൊടുക്കുക. ഇതൊന്നു നന്നായി ഡ്രൈ ആയതിനുശേഷം ചുക്കിന്റെയും നല്ല ജീരകത്തിന്റെയും പൊടി ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇതിന്റെ സൈഡിലായി വെളിച്ചെണ്ണ പൊങ്ങി വരാൻ തുടങ്ങുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം. ഇനി ചൂടോടെ തന്നെ കിണ്ണത്തിലേക്ക് മാറ്റം.ശേഷം എല്ലാ ഭാഗത്തേക്കും നന്നായി പരത്തിക്കൊടുത്തു. അരമണിക്കൂറിന് ശേഷം മുറിച്ചെടുക്കാവുന്നതാണ്. ടേസ്റ്റിയായ വിഷുക്കട്ട റെഡി. Viideo Credit : Ammu’s Wooden Bowl Vishu Katta Recipe
Summary : Keral Style Vishu katta Recipe