ചപ്പാത്തി ഉണ്ടാക്കാൻ ഇനി കുഴക്കണ്ട; പരത്തണ്ട.. മാവ് കോരി ഒഴിച്ച് സോഫ്റ്റ് ചപ്പാത്തി! ഇതൊന്ന് ചെയ്തുനോക്കൂ | Viral Soft Chappathi recipe
Viral Soft Chappathi recipe
Viral Soft Chappathi recipe: രാവിലെയും രാത്രിയും വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ ഭക്ഷണത്തിനായി വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. പ്രത്യേകിച്ച് ചപ്പാത്തി പോലുള്ള ഹെൽത്തിയായ പലഹാരങ്ങൾ കഴിക്കാനായിരിക്കും കൂടുതൽ പേർക്കും താൽപര്യം. എന്നാൽ മാവ് കുഴച്ച് കൂടുതൽ സമയമെടുത്ത് ഇത്തരത്തിൽ
ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ ചില സമയങ്ങളിലെങ്കിലും എല്ലാവർക്കും മടി തോന്നാറുണ്ട്. അത്തരം അവസരങ്ങളിൽ തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ മൈദ, അതേ അളവിൽ ഗോതമ്പ് പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ അളവിൽ പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.
ശേഷം മാവിലേക്ക് വെള്ളം അല്പാല്പമായി ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ യോജിപ്പിച്ച് എടുക്കുക. ഏകദേശം ദോശ ബാറ്ററിന്റെ കൺസിസ്റ്റൻസിയിലാണ് മാവ് തയ്യാറാക്കേണ്ടത്. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച് കൊടുക്കുക. മാവിന്റെ രണ്ടുവശവും ചപ്പാത്തിയുടെ രീതിയിലാണ് ആയി വരേണ്ടത്. അതിനായി ആദ്യം ഗോതമ്പ് ദോശ പരത്തുന്ന രീതിയിലാണ് മാവ് പരത്തി എടുക്കേണ്ടത്. ശേഷം രണ്ടുവശവും മീഡിയം
ഫ്രെയിമിൽ വച്ച് ചപ്പാത്തിയുടെ രൂപത്തിൽ പൊന്തി വരുന്നത് വരെ വെയിറ്റ് ചെയ്യുക. സാധാരണ ചപ്പാത്തി തയ്യാറാക്കുന്ന അതേ രീതിയിൽ മാവ് പൊന്തി വരുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ തയ്യാറാക്കി വെച്ച മാവിൽ നിന്നും ആവശ്യാനുസരണം പലഹാരം ചുട്ടെടുക്കാവുന്നതാണ്. ചപ്പാത്തിക്ക് മാവ് കുഴക്കാൻ സമയമില്ലാത്തപ്പോഴോ, രുചിയിൽ അല്പം വ്യത്യസ്ത വേണമെന്ന് തോന്നുമ്പോഴോ എല്ലാം ഈ ഒരു പലഹാരം തയ്യാറാക്കി നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Monu’s Vlogs