സേമിയ പായസത്തിന് മാത്രമല്ല.! ഒരു കിടിലൻ പുഡ്ഡിംഗ് തയാറാക്കിയാലോ ? സേമിയ പാൽ പുഡിങ് | Vermicelli / semiya Milk Pudding
Vermicelli semiya Milk Pudding
Vermicelli semiya Milk Pudding: കഴിക്കുന്നവരെയെല്ലാം ഫാൻ ആക്കുന്ന പല തരം ഫുഡ് ഐറ്റംസ് നമ്മൾ കഴിച്ചിട്ടുണ്ട്.അത്തരമൊരു കിടിലം സേമിയ പാൽ പുഡിങ് പരിചയപ്പെട്ടാലോ. വരൂ തയ്യാറാക്കി നോക്കാം.
- അഗർ – 5 ഗ്രാം or ജലാറ്റിൻ -7 ഗ്രാം
- ബട്ടർ -2 ടേബിൾ സ്പൂൺ
- മിൽക്ക്മേഡ് /പഞ്ചസാര -ആവിശ്യത്തിന്
- സേമിയ
- പാൽ -2 കപ്പ്
- പിസ്ത
ആദ്യമായി ഒരു പാത്രത്തിൽ അഞ്ച് ഗ്രാം അഗർ/ ചൈന ഗ്രാസ് എടുക്കുക. അരക്കപ്പ് വെള്ളം ഒഴിച്ച് അത് കുതിർത്തെടുക്കുക. ശേഷം 10 മിനിറ്റ് മാറ്റി വെക്കാം. അടുത്തതായി സേമിയ വറുത്തെടുക്കുന്നതിനായി ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ബട്ടർ ഇല്ലെങ്കിൽ നെയ്യ് ഉപയോഗിച്ചാലും മതി. ഇത് നന്നായി മെൽറ്റായി വന്നതിന് ശേഷം ഒരു കപ്പ് സേമിയ ഒഴിച്ച് കൊടുക്കാം. റോസ്റ്റ് ചെയ്യാത്ത സേമിയ ആണെങ്കിൽ നന്നായി വറുത്തെടുക്കുക. റോസ്റ്റ് ചെയ്തതാണെങ്കിൽ
ഒരുപാട് വറുക്കേണ്ടതില്ല.ഇനി ഇതിലേക്ക് അല്പം മിൽക്ക്മേഡ് or പഞ്ചസാര ചേർത്ത് മിക്സ് ചെയ്യുക. ഇത് പാകമായി കഴിഞ്ഞാൽ ഏത് ട്രേയിലാണോ പുഡിങ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് ആ ട്രേയിലേക്ക് മാറ്റുക. അതിൽ സേമിയ നന്നായി പ്രെസ്സ് ചെയ്ത് കൊടുക്കണം. ശേഷം മറ്റൊരു പാത്രത്തിൽ 2 കപ്പ് പാൽ ഒഴിക്കുക. അതിലേക്ക് നിങ്ങൾക്കാവിശ്യമായ പഞ്ചസാര /മിൽക്ക്മേഡ് ചേർക്കുക. ഇനി നേരത്തെ മാറ്റി വച്ച അഗർ ഒരു പാനിലേക്ക് മാറ്റുക. അതിലേക്ക് അര കപ്പ് വെള്ളവും ഒഴിച്ച് രണ്ടും (പാലും ) ചൂടാക്കാൻ വെക്കുക. അഗർ നന്നായി മെൽറ്റായതിന് ശേഷം ചൂട് പാലിലേക്ക് അരിപ്പ കൊണ്ട്
അരിച്ച് ഒഴിച്ചെടുക്കാം. നന്നായി മിക്സ് ചെയ്ത് തീ ഓഫാക്കാം. ശേഷം ചൂടോട് കൂടി സേമിയയിലേക്ക് ഇത് ഒഴിച്ച് കൊടുക്കാം. ഇങ്ങനെ അപ്പോൾ തന്നെ ഒഴിച്ചാൽ സേമിയ നല്ല സോഫ്റ്റായി കിട്ടും. ഇനി ഇതൊന്ന് തണുക്കാൻ കാത്തിരിക്കുക. ശേഷം ഫ്രിഡ്ജിലേക്ക് മാറ്റം. പുഡിങ് തണുത്തതിന് ശേഷം അതിന്റെ മുകളിലേക്ക് പിസ്ത കട്ട് ചെയ്തത് ഇട്ട് കൊടുക്കാം. പിസ്ത സ്പൂൺ വെച്ച് ഒന്ന് പ്രെസ്സ് ചെയ്തതിന് ശേഷം 2 മണിക്കൂർ ഫ്രിഡ്ജിലേക്ക് മാറ്റി വെക്കാം. 2 മണിക്കൂറിന് ശേഷം പുറത്തേക്കെടുത്ത് നിങ്ങൾക്ക് ഇഷ്ട്ടമുള്ള വലിപ്പത്തിൽ, ഷേപ്പിൽ മുറിച്ചെടുക്കാം. കുട്ടികൾക്കും, മുതിർന്നവർക്കും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഒരു അടിപൊളി ഐറ്റം ആണിത്. വളരെ എളുപ്പത്തിൽ നമുക്ക് ഇത് ഇത്തരത്തിൽ തയ്യാറാക്കി എടുക്കാം. Vermicelli semiya Milk Pudding