Vendakka Thoran Recipe

ചോറിന്റെയും കഞ്ഞിയുടെയും കൂടെ നല്ല കിടിലൻ കോമ്പിനേഷൻ.! വെണ്ടയ്ക്ക തോരൻ ഇതുപോലെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ… | Vendakka Thoran Recipe

Vendakka Thoran Recipe

  • 150 grams of vendakka
  • Small onion or 10 small onions
  • Green chili (according to spiciness)
  • Curry leaves
  • Coconut

മെഴുക്കുപുരട്ടിക്ക് അരിയുന്ന രീതിയിൽ വെണ്ടക്ക അരിയുക. മൂത്ത വെണ്ടക്ക ഒഴിവാക്കണം. സവാള കുറുകെ മുറിച്ച് കനം കുറച്ച് അരിഞ്ഞെടുക്കുക. മുളക് വട്ടത്തിൽ അരിഞ്ഞെടുക്കുക. ഇനി ഒരു പാനിൽ ഒന്നര സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് രണ്ട് വറ്റൽമുളക് ചേർക്കുക. മൂത്ത ശേഷം അരിഞ്ഞു വെച്ച

സവാളയും പച്ചമുളകും വെണ്ടക്കയും ചേർക്കുക. ഇതിലേക്ക് രണ്ടു തണ്ട് കറിവേപ്പില ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഹൈ ഫ്‌ളൈമിൽ ഇളക്കി കൊണ്ടിരിക്കുക. തുറന്നു വെച്ച് അല്പം പോലും ജലാംശം ഇല്ലാതെയാണ് വേവിച്ചെടുക്കേണ്ടത്. വെണ്ടക്ക വെന്തു വരുമ്പോൾ അരടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പു ചേർത്ത് കൊടുക്കുക.

പൊടിയുടെ പച്ചമണം മാറുന്നവരെ ഇളക്കി വെക്കുക. അതിനുശേഷം ഇതിലേക്ക് തേങ്ങ തിരുമ്മിയത് ചേർത്ത് നന്നായി യോജിപ്പിക്കുക. കൈ എടുക്കാതെ ണ്ടുമൂന്ന് മിനിറ്റ് ഇളക്കി കൊടുക്കുക. പാനിൽ പിടിക്കാതെ ശ്രദ്ധിക്കണം. ഉപ്പു നോക്കി കുറവാണെങ്കിൽ ആവശ്യത്തിന് ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. എല്ലാവർക്കും ഇഷ്ടപ്പെടുന്ന നല്ല നാടൻ വെണ്ടയ്ക്ക തോരൻ റെഡി!!Video Credit : NEETHA’S TASTELAND Vendakka Thoran Recipe

Vendakka Thoran is a traditional Kerala dish featuring stir-fried okra (vendakka) mixed with grated coconut and aromatic spices. This simple yet flavorful preparation is a staple in many homes, celebrated for its health benefits and quick cooking time.To make Vendakka Thoran, start by washing and slicing fresh okra into small pieces. In a pan, heat coconut oil and add mustard seeds, allowing them to splutter. Then, sauté chopped onions, green chilies, and curry leaves until fragrant. Add the sliced okra and a pinch of turmeric, cooking until the okra is tender yet retains its shape. Finally, mix in freshly grated coconut and adjust salt to taste. Stir well to combine all the ingredients and cook for an additional few minutes. Serve Vendakka Thoran hot as a side dish with rice and dal, or as part of a larger Kerala feast. Its vibrant flavors and textures make it a beloved addition to any meal!

ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു ബീഫ് ചുക്ക.! ഇതൊന്ന് കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും; വായിൽ കപ്പലോടും ബീഫ് ചുക്ക ഉണ്ടാക്കാം വളരെ എളുപ്പത്തിൽ