വെണ്ടക്ക കയ്യിലുണ്ടോ ? ഇതിൻറെ രുചി ഉണ്ടാക്കിത്തന്നെ അറിയണം..! ഇനി ഈ ഒരു വിഭവം മാത്രം മതി ചോറിന് കൂടെ | Vendakka mezhukkivaratti Recipe
Vendakka mezhukkivaratti Recipe
Vendakka mezhukkivaratti Recipe: ചോറ് കഴിക്കാൻ കറി ഇല്ലാതെ വിഷമിച്ചു ഇരിക്കുകയാണോ നിങ്ങൾ? എന്നാൽ വിഷമിക്കേണ്ട, വെണ്ടയ്ക്ക ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ കിടിലൻ ടേസ്റ്റിൽ ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു വെണ്ടയ്ക്ക തോരൻ ഇതാ, ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ പിന്നീട് വെണ്ടയ്ക്ക ഉണ്ടെങ്കിൽ ഇങ്ങനെ മാത്രമേ ഉണ്ടാക്കുകയുള്ളൂ,എങ്ങനെയാണ് ഈ വിഭവം ഉണ്ടാക്കുക എന്ന് നോക്കിയാലോ?!
- വെണ്ടയ്ക്ക : 10-15 എണ്ണം
- വെളിച്ചെണ്ണ
- കടുക്: 1/2 ടീസ്പൂൺ
- ചെറിയ ഉള്ളി: 10-15 എണ്ണം
- ഉപ്പ്: ആവശ്യത്തിന്
- മഞ്ഞൾ പൊടി: ആവശ്യത്തിന്
- മല്ലി: 1 ടീസ്പൂൺ
- ഉണ്ട മുളക്: 3 എണ്ണം
- കുരുമുളക്: 1/2 ടീസ്പൂൺ
- തേങ്ങ ചിരകിയത്: 3 ടേബിൾസ്പൂൺ
- കായപ്പൊടി: 1 നുള്ള്
- തക്കാളി: 1
- ശർക്കര പൊടി: 1/2 ടീസ്പൂൺ
- കറിവേപ്പില
ഈ വെണ്ടക്ക റെസിപ്പി തയ്യാറാക്കാൻ വേണ്ടി ആദ്യം 10-15 എണ്ണം വെണ്ടയ്ക്ക എടുക്കുക , ശേഷം വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി എടുക്കുക, എന്നിട്ട് മെഴുക്കുപുരട്ടിക്ക് അരിയുന്നത് പോലെ കുറച്ചു വലുതാക്കി അരിഞ്ഞ് എടുക്കുക , ശേഷം ഒരു കടായി അടുപ്പത്ത് വെച്ച് ചൂടാക്കുക അതിലേക്ക് 1 1/2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ ചൂടായി വന്നാൽ 1/2 ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക, കടുകുപൊട്ടിയാൽ ഇതിലേക്ക് ഒരു ചെറിയ ബൗൾ ചെറിയുള്ളി അരിഞ്ഞത് ഇട്ടു കൊടുക്കുക, ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുത്ത്
ഇളക്കി കൊടുക്കുക, ശേഷം ആവശ്യത്തിന് മഞ്ഞൾപൊടി ഇട്ടു കൊടുത്ത് ഇളക്കി വഴറ്റി എടുക്കുക , ചെറിയ ഉള്ളി വഴന്നു വന്നാൽ അതിലേക്ക് വെണ്ടക്ക ഇട്ടുകൊടുക്കുക, ശേഷം വഴുവഴുപ്പും മാറുന്നത് വരെ മീഡിയം തീയിലിട്ട് വഴറ്റിയെടുക്കുക, ശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലി, 3 ഉണ്ട മുളക്, എന്നിവ ഇട്ടുകൊടുത്ത് മൂപ്പിച്ചെടുക്കുക, ശേഷം ഇതിലേക്ക് അര ടീസ്പൂൺ കുരുമുളക് കഴുകിയത്, 3 ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് എന്നിവ ഇട്ട് കൊടുത്ത് മൂപ്പിച്ചെടുക്കുക, ഇത് നന്നായി വഴന്നു
വരുമ്പോൾ ഇതിലേക്ക് 1 നുള്ള് കായപ്പൊടി, ഒരു തക്കാളി മൊത്തമായി ഇട്ടുകൊടുത്ത് ചൂടാക്കി എടുക്കുക, ഈ സമയം തീ ഓഫ് ചെയ്യുക ഈ ചൂടിൽ തക്കാളി വെന്തു കിട്ടും, ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇത് ഇട്ടുകൊടുത്ത 3-4 ടീസ്പൂൺ വെള്ളം ഒഴിച്ചു അരച്ചെടുക്കുക, വെണ്ടക്ക വഴന്നു വരുമ്പോൾ അരച്ചുവെച്ച് അരപ്പ് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, മൂന്ന് ടീസ്പൂൺ വെള്ളം ഒഴിച്ച് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, ശേഷം
നന്നായി മിക്സ് ചെയ്യുക , ഇനി ഇതിലേക്ക് 1/2 ടീസ്പൂൺ ശർക്കര പൊടി, കറിവേപ്പില, എന്നിവ ഇട്ടുകൊടുത്ത് കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്യുക,ഇപ്പോൾ അടിപൊളി വെണ്ടക്ക തോരൻ റെഡിയായിട്ടുണ്ട്!!! Vendakka mezhukkivaratti Recipe