മീൻ പൊരിക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ.! മസാലയിൽ പൊതിഞ്ഞ സോഫ്റ്റ് വരുത്ത മീൻ തയ്യാറാക്കാം.. | Variety Masala Fish fry recipe
Variety Masala Fish fry recipe
Variety Masala Fish fry recipe: നല്ല തൂവെള്ള ചോറും അച്ചാറും തൈരും ഒക്കെ കൂട്ടി കുഴച്ച് കഴിക്കുമ്പോൾ വരുത്ത മീൻ കൂടെ ഉണ്ടെങ്കിൽ ഊണ് കേമമായി അല്ലേ. എങ്കിൽ വളരെ ടേസ്റ്റിയും സോഫ്റ്റുമായ വരുത്ത മീൻ നമുക്ക് തയ്യാറാക്കിയാലോ?.വരൂ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
Ingredients: Variety Masala Fish fry recipe
- Small onions- 25 pieces
- Garlic-15 pieces
- Black pepper-1 teaspoon
- Large cumin seeds-1 teaspoon
- Kashmiri chili-1.5 teaspoon
- Turmeric powder-1 teaspoon
- Vinegar-5 teaspoons
- Fish-10 pieces
- Salt-as needed
- Curry leaves
- Water

How to make: Variety Masala Fish fry recipe
ആദ്യമായി മീനിന്റെ മസാല തയ്യാറാക്കാനായി 25 ചെറിയ ഉള്ളിയും, 15 വെളുത്തുള്ളിയും, ഒരു ടീസ്പൂൺ കുരുമുളകും, ഒരു ടീസ്പൂൺ വലിയ ജീരകവും എടുക്കുക. മിക്സി ജാറിലേക്ക് ഇവയെല്ലാം ഇട്ടു കൊടുക്കുക. തുടർന്ന് അതിലേക്ക് ഒന്നര ടീസ്പൂൺ കാശ്മീരി ചില്ലി പൗഡറും അര ടീ സ്പൂൺ മഞ്ഞപ്പൊടിയും ചേർക്കുക. പിന്നീട് രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും ചേർക്കുക. ശേഷം നാലോ അഞ്ചോ ടീസ്പൂൺ വിനാഗിരിയും, ആവശ്യത്തിന് ഉപ്പും ചേർത്തുകൊടുക്കാം.
രണ്ട് ടീ സ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി പേസ്റ്റ് പരുവത്തിൽ അരിച്ചെടുക്കുക. ശേഷം ആവശ്യമായ അത്രയും മീൻ എടുത്ത് കഴുകി വൃത്തിയാക്കി, ഡ്രൈ ആക്കി മസാല അതിലേക്ക് തേച്ച് കൊടുക്കാം. മീനിന് വര ഇട്ട് അകത്തോട്ടും മസാല തേച്ച് പിടിപ്പിക്കണം. തുടർന്ന് നോൺസ്റ്റിക്കിന്റെ പരന്ന പാത്രം എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ നന്നായി ചൂടായശേഷം അതിലേക്ക് കറിവേപ്പില ഇടുക. ഈ കറിവേപ്പിലയുടെ മുകളിൽ വേണം നമ്മൾ മീൻ ഇട്ടു കൊടുക്കാൻ.
മീനിന്റെ ഒരു വർഷത്തിൽ നന്നായി മസാല തേച്ചുപിടിപ്പിക്കുക. ആ വശം വേണം നമ്മൾ എണ്ണയിലേക്ക് വെക്കാൻ. കുറച്ചു മസാല എടുത്ത് മീനിന്റെ മുകൾഭാഗത്തും ഇനി തേച്ചു പിടിപ്പിക്കാം. മീഡിയം ഫ്ലെയിമിൽ വച്ച് തന്നെ ഇത് പാകം ചെയ്യണം. എന്നാൽ മാത്രമേ നന്നായി വെന്തു കിട്ടുകയുള്ളൂ. മീനിന്റെ ഒരുവശം വേവുന്നതിന് മുമ്പായി മറിച്ചിടരുത്. മസാല പേസ്റ്റ് ആക്കി എടുത്ത ജാറിൽ ഇത്തിരി വെള്ളം ഒഴിച്ച് ലൂസ് ആക്കി എടുക്കുക. മീനിന്റെ മറ്റേ ഭാഗം തിരിച്ചിടുമ്പോൾ ലൂസാക്കി എടുത്ത മസാല പാനിന്റെ ഒഴിഞ്ഞു കിടക്കുന്ന ഭാഗത്തേക്ക് സ്പ്രെഡ് ചെയ്യുക. ആവിശ്യാനുസരണം ഇനി മീൻ തിരിച്ചും മറിച്ചും ഇടാം. വളരെ ടേസ്റ്റി ആയ മീൻ വറുത്തത് റെഡി. Variety Masala Fish fry recipe Video credit : Ayesha’s Kitchen