Variety chicken fry recipes

എന്റെ അമ്മോ..!! എന്താ രുചിഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്ത് നോക്കൂ | Variety chicken fry recipes

Easy Variety chicken fry recipes

വളരെ എളുപ്പത്തിൽ നല്ല അടിപൊളി ടേസ്റ്റിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ചിക്കൻ ഫ്രൈ റെസിപ്പി ആണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഈ രീതിയിൽ ചിക്കൻ ഫ്രൈ ചെയ്തെടുക്കുമ്പോൾ നല്ലൊരു ഫ്ലേവറും മണവും ഒക്കെയാണ് ഉണ്ടാവുക. പുറമേയുള്ള കോട്ടിങ് ഒന്നും പോകാതെ തന്നെ നല്ല പരുവത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണിത്.

  • ചിക്കൻ – 1 കിലോ
  • വെളുത്തുള്ളി – 20 അല്ലി
  • ഇഞ്ചി – 3 ചെറിയ കഷണം
  • വറ്റൽ മുളക് – 8 എണ്ണം
  • ചെറിയുള്ളി – 7 എണ്ണം
  • കറിവേപ്പില – ഒരു കൈപ്പിടി
  • മല്ലിയില – ഒരു കൈപ്പിടപെരുംജീരകം – 1 ടീസ്പൂൺ
  • മുട്ട – 1
  • കാശ്മീരി മുളക്പൊടി – 2-3 ടേബിൾ സ്പൂൺ
  • കോൺ ഫ്ലോർ – 4 1/2 ടേബിൾ സ്പൂൺ
  • നാരങ്ങ – 1 എണ്ണം
  • ഖരം മസാല – 3/4 ടീസ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

ആദ്യമായി ഒരു കിലോ ചിക്കൻ നല്ലപോലെ കഴുകി അതിലെ വെള്ളമെല്ലാം ഊറ്റി എടുക്കണം. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഇരുപത് അല്ലി വെളുത്തുള്ളി തൊലിയോട് കൂടെ കഴുകി ചേർക്കാം. കൂടാതെ ഒരു ചെറിയ മൂന്ന് കഷണം ഇഞ്ചിയും എട്ട് വറ്റൽ മുളകും ഏഴ് ചെറിയുള്ളിയും ഒരു കൈപ്പിടിയോളം കറിവേപ്പിലയും മല്ലിയിലയും ഒരു ടീസ്പൂൺ പെരുംജീരകവും കൂടെ ചേർത്ത് മിക്സിയിലിട്ട് ചതച്ചെടുക്കാം. ഇത്

ഒരുപാട് പേസ്റ്റ് രൂപത്തിൽ ആവേണ്ടതില്ല. ശേഷം ഇത് കഴുകി വച്ച ചിക്കനിലേക്ക് ചേർത്ത് ആവശ്യത്തിനുള്ള ഉപ്പ് കൂടെ ഇട്ടുകൊടുത്ത് നന്നായി ഒന്ന് മിക്സ് ചെയ്തെടുത്ത ശേഷം ഏകദേശം പതിനഞ്ച് മിനിറ്റോളം മാറ്റിവയ്ക്കാം. ശേഷം ഇതിലേക്ക് ഒരു കോഴിമുട്ടയും രണ്ടോ മൂന്നോ ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടിയും നാലര ടേബിൾ സ്പൂൺ കോൺഫ്ലോറും ഒരു നാരങ്ങയുടെ നീരും മുക്കാൽ ടീസ്പൂൺ ഖരം മസാലയും അര ടീസ്പൂൺ കുരുമുളക് പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇത് നല്ലപോലെ എല്ലായിടത്തും മസാല പിടിക്കും വിധം മിക്സ് ചെയ്ത്‌ കവർ ചെയ്തു മൂടിവയ്ക്കണം. Fathimas Curry World Variety chicken fry recipes