Variety chicken curry Recipe

ശോ എന്തോരം തവണ ചിക്കൻ വാങ്ങി.! ഇതുവരെ ഇങ്ങനെ ചെയ്തു നോക്കാൻ തോന്നിയില്ലല്ലോ; ഒരിക്കലെങ്കിലും ട്രൈ ചെയ്തുനോക്കൂ | Variety chicken curry Recipe

Variety chicken curry Recipe

Variety chicken curry Recipe: എത്ര തവണ ചിക്കൻ കറി തയ്യാറാക്കി നോക്കിയിട്ടുണ്ട്, പക്ഷേ ഒരിക്കൽ പോലും ഇങ്ങനെ ചെയ്യാൻ തോന്നിയില്ലല്ലോ. വളരെ രുചികരമായ ഒരു ചിക്കൻ റെസിപ്പി ആണ് ഇനി തയ്യാറാക്കുന്നത് ഇത് നമ്മൾ സാധാരണ ഉണ്ടാക്കുന്ന നാടൻ കറിയിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ്. വളരെ അധികം രുചികരമാണ് കടയിൽ നിന്നും മേടിക്കുന്ന ചിക്കൻ കറിയുടെ അതേ ടേസ്റ്റ്ടേ ആണ്‌ ഈ ഒരു കറിക്ക്, ഇങ്ങനെ ആയിരുന്നു റസ്റ്റോറന്റുകളിൽ നിന്ന് മേടിക്കുന്ന കറിക്ക്

സ്വാദ് കൂട്ടിയിരുന്നത്.ആദ്യം ഒരു മസാല തയ്യാറാക്കിയെടുക്കണം അതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുരുമുളക്, ചുവന്ന മുളക്, ജീരകം, പട്ട, കറിവേപ്പില, വഴനയില, അങ്ങനെ കുറച്ചു ചേരുവകൾ ചേർത്ത്മ മസാലകൾ എല്ലാം ചേർത്ത് വറുത്ത് നന്നായി പൊടിച്ചു മാറ്റി വയ്ക്കുക. അതിനുശേഷം ഒരു ചീനച്ചട്ടി ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച്, സവാള നീളത്തിൽ മുറിച്ച്, നന്നായി വറുത്തെടുത്ത് മിക്സിയുടെ ജാറിലേക്ക് ആക്കി വറുത്ത ഉള്ളി പൊടിച്ചു എടുക്കുക.

ഒരു പാത്രത്തിലേക്ക് ചിക്കൻ നന്നായി കഴുകി ക്ലീൻ ചെയ്ത് കട്ട് ചെയ്ത് എടുത്തു വയ്ക്കുക.അതിലേക്ക് വറുത്തു പൊടിച്ചു വച്ചിട്ടുള്ള മസാലയും, വറുത്ത് വച്ചിട്ടുള്ള സവാളയും ചേർത്ത് കൊടുക്കുക. അതിന്റെ ഒപ്പം തന്നെ 1/2 കപ്പ് തൈരും ചേർത്ത് കൊടുക്കുക, ആവശ്യത്തിന് ഉപ്പും ചേർത്ത്, കാശ്മീരി മുളകുപൊടിയും ചേർത്ത് കൊടുക്കാം, ഇനി ഒത്തിരി എരിവ്ആവശ്യമുള്ളവർക്ക് സാധാരണ മുളക് കൂടി ചേർത്തു കൊടുക്കാം.
മഞ്ഞൾപ്പൊടി ചേർക്കുന്നില്ല എന്നതാണ് ഈ കറിയുടെ ഒരു പ്രത്യേകത, ഇത്രയും ചേർത്തതിനുശേഷം കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക. ഒരിക്കലും വെള്ളം ചേർക്കരുത്,

ചിക്കൻ ഒരു മണിക്കൂർ അടച്ചു വയ്ക്കുക. കൂടുതൽ സമയം അടച്ചുവെച്ചാൽ കൂടുതൽ രുചികരം ആണ്ഒ ഒരു മണിക്കൂർ അടച്ചുവെച്ചതിനുശേഷം ഫ്രിഡ്ജിലേക്ക് മാറ്റി ഒരു മണിക്കൂർ തണുക്കാനായി വയ്ക്കുക. അതിനുശേഷം ഫ്രിഡ്ജിൽ നിന്ന് എടുത്ത് ഹൈ ഫ്ലെയിമിൽ ഗ്യാസ് ഓൺ ചെയ്ത് ചിക്കൻ വെച്ച് ഇളക്കി കൊടുത്തുകൊണ്ടിരിക്കുക. മസാലകളെല്ലാം ചിക്കനും വെന്തു നല്ല പാകത്തിന് ആയിക്കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം മുകളിലെ കുറച്ചു മല്ലിപ്പൊടി കൂടി വിതറി കൊടുക്കാം. അതിനുശേഷം ചിക്കൻ കറിയുടെ നടുവിലായി ഒരു ചെറിയ പാത്രം വെച്ച് അതിലേക്ക് ഒരു കനൽ വച്ചുകൊടുക്കുക, കനലിന്റെ മുകളിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ച് വേഗം തന്നെ ഈ ഒരു പാത്രം അടച്ചു വയ്ക്കുക. ഒരു മിനിറ്റ് അടച്ചു കഴിഞ്ഞു തുറക്കുക ആ ഒരു സ്മോക്കി മണം ചിക്കൻ കറിക്ക് കിട്ടുന്നതായിരിക്കും. വളരെ രുചികരവും നമുക്ക് ഹോട്ടലിൽ നിന്ന് വാങ്ങുമ്പോൾ കഴിക്കുന്ന അതേ ടേസ്റ്റ്ഈചിക്കൻ കറിക്ക് ലഭിക്കും.Pachila Hacks Variety chicken curry Recipe