രാവിലെ ഇനി എന്തെളുപ്പം.! രുചി അറിഞ്ഞാൽ പിന്നെ എന്നും ഇതുതന്നെ; പാത്രം കാലിയാവുന്നത് അറിയില്ല | Variety Breakfast Recipe
Variety Breakfast Recipe
Variety Breakfast Recipe: നിങ്ങളുടെ കുട്ടികൾക്ക് ടിഫിൻ ബോക്സിൽ കൊടുത്തു വിടാനും, തിരക്കിട്ടിറങ്ങുമ്പോൾ ബ്രേക്ക് ഫാസ്റ്റായി ഉണ്ടാക്കാനും കഴിയുന്ന ഒരു കിടിലൻ റെസിപ്പിയുണ്ട്. തേങ്ങയും പഞ്ചസാരയും ഒക്കെ ചേർന്ന് വായിൽ വെള്ളമൂറും ടേസ്റ്റി ഡിഷാണിത്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കി യാലോ..
Ingredients :Variety Breakfast Recipe
- Grated coconut – 1 cup
- Sugar
- Cardamom – 2
- Cherry – 1/2 cup
- Tutti Frutti – 1/2 cup
- Egg – 1
- Flour – 1/2 cup
- Baking powder
- Baking soda
- Milk – 1 cup
- Butter – 1/2 teaspoon
How to make Variety Breakfast Recipe
ആദ്യമായി ഇതിന്റെ ഫില്ലിങ് തയ്യാറാക്കാനായി ഒരു കപ്പ് തേങ്ങാ ചിരകിയത് എടുക്കുക. പിന്നീട് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും രണ്ട് ഏലക്കായയും പൊടിച്ചത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം കാൽ കപ്പ് അളവിൽ ചെറി ചെറുതായി അരിഞ്ഞതും , ടൂട്ടി ഫ്രൂട്ടിയും എടുക്കുക. ഇനി ഇവ നന്നായി മിക്സ് ചെയ്തതിന് ശേഷം മാറ്റി വെക്കാം. പിന്നീട് മറ്റൊരു പാത്രത്തിൽ മുട്ട എടുക്കുക. ശേഷം മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും ഓയിലും ഇതിലേക്ക് ഒഴിക്കുക.
തുടർന്ന് ഇത് നന്നായി ബീറ്റ് ചെയ്തതിന് ശേഷം ഒന്നര കപ്പ് മൈദ എടുക്കുക. പിന്നീട് ഒരു ടീ സ്പൂൺ ബേക്കിങ് പൗഡറും, കാൽ ടീ സ്പൂൺ ബേക്കിങ് സോഡയും എടുക്കുക. ഇനി അല്പം ഉപ്പും കൂടെ ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് ഒരു കപ്പ് പാൽ ഇതിലേക്ക് അല്പം അല്പമായി ഒഴിച്ച് ഇളക്കുക. ഇനി ഒരു പാൻ ചൂടാക്കാൻ വെക്കാം. പിന്നീട് കാൽ ടീ സ്പൂൺ ബട്ടർ ചേർക്കാം. തുടർന്ന് മാവ് അല്പമെടുത്ത് പാനിലേക്ക് ഒഴിക്കാം. ഇതിന്റെ ഒരു ഭാഗം കുക്കായിക്കഴിഞ്ഞാൽ ഫില്ലിങ് അതിലേക്ക് വെച്ച് കൊടുക്കാം. ശേഷം മടക്കി മറു ഭാഗവും അതു പോലെ കുക്ക് ചെയ്യുക. വളരെ രുചികരമായ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി റെഡി. Video Credit : Amma Secret Recipes Variety Breakfast Recipe
A variety breakfast offers a delightful mix of flavors, textures, and nutrients to start the day on a wholesome and satisfying note. Combining traditional and modern dishes, a variety breakfast may include idli, dosa, poha, upma, appam, puttu, or paratha, paired with chutneys, sambar, or curries, along with modern options like toast, smoothies, eggs, or oats. This kind of breakfast ensures a balance of carbohydrates, proteins, fiber, and healthy fats, catering to different tastes and dietary needs. A well-planned variety breakfast not only keeps the meal exciting but also boosts energy, enhances mood, and supports overall health throughout the day.