Uzhunu and cashew nut snack

ഉഴുന്നും കശുവണ്ടിയും ഉണ്ടോ ? മിക്സിയിൽ എല്ലാം കൂടി ഒറ്റ കറക്കം; എത്ര കഴിച്ചാലും കൊതി തീരില്ല മക്കളെ | Uzhunu and cashew nut snack

Uzhunu and cashew nut snack

Uzhunu and cashew nut snack: എല്ലാ ദിവസവും വൈകുന്നേരം കുട്ടികൾക്കായി എന്ത് ഇവനിംഗ് സ്നാക്ക് തയ്യാറാക്കി കൊടുക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. എല്ലാ ദിവസവും ഒരേ രുചിയിലുള്ള സ്നാക്ക് കഴിച്ച് മടുത്തവർക്ക് തീർച്ചയായും ഉണ്ടാക്കിക്കൊടുക്കാവുന്ന ഉഴുന്ന് ഉപയോഗിച്ചുള്ള ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ ഉഴുന്ന്, ആറ് മുതൽ ഏഴെണ്ണം വരെ അണ്ടിപ്പരിപ്പ്, ഒരു ഏലക്ക, ഒരു പിഞ്ച് ബേക്കിംഗ് സോഡാ, ഒരു നുള്ള് ഉപ്പ്, മധുരത്തിന് ആവശ്യമായ പഞ്ചസാര, ഒരു കപ്പ് പത്തിരിപ്പൊടി, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും ചേരുവകൾ മാത്രമാണ്. ആദ്യം തന്നെ ഉഴുന്ന് മൂന്ന് മണിക്കൂർ നേരം വൃത്തിയായി കഴുകി കുതിരാനായി ഇട്ടുവയ്ക്കുക.

ഉഴുന്ന് നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ വെള്ളം മുഴുവനായും ഊറ്റിക്കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇടുക. അതിലേക്ക് പഞ്ചസാരയും, ഏലക്കായും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിനു ശേഷം അണ്ടിപ്പരിപ്പ് കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഈയൊരു മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം അതിലേക്ക് പത്തിരി പൊടി, ഒരു പിഞ്ച് ബേക്കിംഗ് സോഡ എന്നിവ കൂടി ചേർത്തു കൊടുക്കുക.

ഒരു സ്പൂൺ ഉപയോഗിച്ച് മാവ് നല്ലതുപോലെ മിക്സ് ചെയ്യുക. സ്നാക്ക് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ അതിലേക്ക് ഇട്ടു കൊടുക്കുക. രണ്ടുവശവും നല്ലപോലെ മൊരിഞ്ഞു തുടങ്ങുമ്പോൾ സ്നാക്ക് എണ്ണയിൽ നിന്നും കോരി എടുത്തു മാറ്റാവുന്നതാണ്. സ്ഥിരമായി കഴിക്കാറുള്ള സ്നാക്കുകളിൽ നിന്നും തീർച്ചയായും വ്യത്യസ്തമായി ഉണ്ടാക്കി നോക്കാവുന്ന ഒരു സ്നാക്ക് ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. Pachila Hacks

Uzhunnu and cashew nut snack is a crunchy, protein-rich treat made with whole black gram (uzhunnu) and cashew nuts, popular in South Indian households. To prepare, soak whole urad dal for a few hours, then drain and pat dry. Deep-fry the urad dal until golden and crispy, followed by cashew nuts until lightly browned. Toss both together with a pinch of salt, crushed black pepper, and optionally some fried curry leaves or red chili flakes for extra flavor. This simple yet nutritious snack offers a perfect balance of texture and taste—crispy, nutty, and satisfying, ideal for tea-time or as a light munch between meals.

ഇത് ഒരു സ്പൂൺ മാത്രം മതി.! ദിവസം മുഴുവൻ സോഫ്റ്റ് ആയി ഇരിക്കുന്ന റവ ഉപ്പുമാവിന്റെ രഹസ്യം ഇതാണ്… | Rava Uppumavu