യൂട്യൂബിൽ തന്നെ ഇത് ആദ്യം.!! ഒരു കഷ്ണം തുണി മാത്രം മതി; പൂ പോലെ സോഫ്റ്റ് ആയ ഇഡലി ഉണ്ടാകാൻ ഇങ്ങനെ മാവ് തയ്യാറാക്കി നോക്കൂ | Tip for Soft Idli Batter using cloth
Tip for Soft Idli Batter using cloth: നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡലി. സാധാരണയായി മിക്ക ദിവസങ്ങളിലും ഇഡലി ഉണ്ടാക്കുന്ന പതിവ് വീടുകളിൽ ഉണ്ടായിരിക്കുമെങ്കിലും പലപ്പോഴും അത് നല്ല രീതിയിൽ സോഫ്റ്റ് ആയി കിട്ടാറില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. നല്ല പൂ പോലുള്ള ഇഡലിയും അതിനോടൊപ്പം കഴിക്കാവുന്ന രുചികരമായ ഒരു സാമ്പാറും എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഇഡലി തയ്യാറാക്കാനായി ബാറ്റർ എങ്ങനെയാണ്…
Tip for Soft Idli Batter using cloth: നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡലി. സാധാരണയായി മിക്ക ദിവസങ്ങളിലും ഇഡലി ഉണ്ടാക്കുന്ന പതിവ് വീടുകളിൽ ഉണ്ടായിരിക്കുമെങ്കിലും പലപ്പോഴും അത് നല്ല രീതിയിൽ സോഫ്റ്റ് ആയി കിട്ടാറില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും.
നല്ല പൂ പോലുള്ള ഇഡലിയും അതിനോടൊപ്പം കഴിക്കാവുന്ന രുചികരമായ ഒരു സാമ്പാറും എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഇഡലി തയ്യാറാക്കാനായി ബാറ്റർ എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് ആദ്യം മനസ്സിലാക്കാം. ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ പച്ചരിയിട്ട് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ ഉലുവ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും
ഒഴിച്ച് കുതിരാനായി ഇട്ടു വയ്ക്കുക. ശേഷം മുക്കാൽ കപ്പ് അളവിൽ ഉഴുന്നെടുത്ത് അത് നല്ല രീതിയിൽ കഴുകി കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. കുറഞ്ഞത് നാലുമണിക്കൂർ എങ്കിലും ഇത്തരത്തിൽ ഉലുവയും അരിയുമെല്ലാം വെള്ളത്തിൽ കിടന്ന് കുതിരണം. ശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എടുത്തുവച്ച അരിയുടെ പകുതിയും ഉഴുന്നിന്റെ പകുതിയും ചോറും ചേർത്ത് അരച്ചെടുക്കുക. ഇതേ രീതിയിൽ തന്നെ രണ്ട് ബാച്ചുകൾ ആയി മാവ്
അരച്ചെടുത്ത് മാറ്റിവയ്ക്കാം. ശേഷം മാവ് കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വേണം ഫെർമെന്റ് ചെയ്യാനായി വെക്കാൻ. കുറഞ്ഞത് ആറ് മുതൽ എട്ടു മണിക്കൂറെങ്കിലും മാവ് ഫെർമെന്റ് ചെയ്യാനായി വെക്കണം. പിന്നീട് മാവിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഇഡലി ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇഡലിക്ക് കഴിക്കാവുന്ന രീതിയിൽ രുചികരമായ ഒരു സാമ്പാർ തയ്യാറാക്കാനായി ഒരു കുക്കർ എടുത്ത് അതിലേക്ക് പരിപ്പ് ഇട്ടു കൊടുക്കുക.
ശേഷം സാമ്പാറിലേക്ക് ആവശ്യമായ കഷ്ണങ്ങളും പരിപ്പിനോടൊപ്പം ചേർത്ത് ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ഒഴിച്ച് ഒരു വിസിൽ അടിപ്പിച്ചെടുക്കുക. ഈ ഒരു സമയം കൊണ്ട് ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഒരു പിഞ്ച് അളവിൽ ജീരകം, കായം, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇട്ട് മൂപ്പിച്ചെടുക്കുക. ഈയൊരു കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്നുകൂടി പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കണം. ശേഷം കുക്കറിലേക്ക് അരപ്പു കൂടി ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും, പുളി വെള്ളവും ഒഴിച്ച് നല്ല രീതിയിൽ തിളപ്പിച്ച് ഉപയോഗിക്കാം.Tip for Soft Idli Batter using cloth