അര മുറി തേങ്ങ മതി.! പേടികൂടാതെ കുട്ടികൾക്ക് കൊടുക്കാം; രുചികരമായ തേങ്ങ കുൽഫി | Thenga Kulfi Recipe
Thenga Kulfi Recipe
Thenga Kulfi Recipe: കടുത്ത വേനൽക്കാലത്ത് ദാഹമകറ്റാനായി ധാരാളം ജ്യൂസുകളും ഐസ്ക്രീം പോലുള്ള സാധനങ്ങളുമെല്ലാം കഴിക്കുന്നവരാണ് മിക്ക ആളുകളും. പ്രത്യേകിച്ച് കുട്ടികൾക്ക് ഐസ്ക്രീം,കുൽഫി പോലുള്ളവയോട് ഒരു പ്രത്യേക ഇഷ്ടം തന്നെ ഉണ്ടായിരിക്കും. എന്നാൽ എപ്പോഴും കടകളിൽ നിന്നും ഇവ വാങ്ങി ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല.
അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായ തേങ്ങാ കുൽഫി എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു തേങ്ങാ കുൽഫി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ അത്യാവശ്യം വലിപ്പമുള്ള ഒരു തേങ്ങയുടെ പൂളുകൾ എടുത്ത് മുറിച്ചുവെച്ചത്, കാൽ കപ്പ് അളവിൽ പാൽപ്പൊടി, കാൽ കപ്പ് പൊടിച്ച പഞ്ചസാര, കട്ടിയുള്ള തിളപ്പിച്ച് ചൂടാറിയ പാൽ എന്നിവയാണ്.
ആദ്യം തന്നെ എടുത്തു വച്ച തേങ്ങയുടെ പൂളുകൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിന്റെ വെള്ളം ഉപയോഗിച്ചു തന്നെ പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് എടുത്തുവച്ച പാൽപ്പൊടി പഞ്ചസാര പൊടിച്ചത് എന്നിവ ഇട്ട് ഒരു വിസ്ക് ഉപയോഗിച്ച് ഒട്ടും കട്ടയില്ലാതെ ഇളക്കിയെടുക്കുക.ശേഷം എടുത്തുവെച്ച പാൽ കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ഇത് നന്നായി മിക്സായി കഴിഞ്ഞാൽ നേരത്തെ തയ്യാറാക്കിവെച്ച തേങ്ങാ പെസ്റ്റ് രണ്ട് ടീസ്പൂൺ
അളവിൽ ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. അതിനുശേഷം ബാക്കിയുള്ള പേസ്റ്റ് കൂടി ചേർത്ത് ഒരു കട്ടിയുള്ള പരുവത്തിലേക്ക് ഈയൊരു കൂട്ട് മാറ്റിയെടുക്കണം. ഇത് മറ്റൊരു കണ്ടെയ്നറിലേക്ക് ഒഴിച്ചുവെക്കാം. അതിനുശേഷം കുൽഫി മൗൾഡ് എടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ച കൂട്ട് ഒഴിച്ചു കൊടുക്കുക. എല്ലാ മൗൽഡിലും ഇതേ രീതിയിൽ തേങ്ങയുടെ പേസ്റ്റ് ഒഴിച്ചു കൊടുത്ത ശേഷം മുകളിൽ ഒരു ഫോയിൽ പേപ്പർ വെച്ച് കവർ ചെയ്യുക. അതിന്റെ നടുക്ക് ചെറിയ കട്ടിട്ട് സ്റ്റിക്കുകൾ കൂടി വച്ചു കൊടുക്കാവുന്നതാണ്. കുൽഫി മൗൾഡ് വീട്ടിൽ ഇല്ല എങ്കിൽ സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് ഇതേ രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Thenga Kulfi Recipe