Tasty Soya Bean Chunks recipe

ചിക്കനും ബീഫും ഇനി മാറിനിൽക്കും.!! സോയ ചങ്ക്സ് ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.. ഇതുകണ്ടില്ലെങ്ങിൽ നഷ്ട്ടം തന്നെ | Tasty Soya Bean Chunks recipe

Super Tasty Soya Bean Chunks recipe

Tasty Soya Bean Chunks recipe : ഉച്ചയൂണിനൊപ്പം നോൺവെജ് കൂടെയുണ്ടെങ്കിൽ കുശാലായെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയ ചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജ്ജിനെ വെല്ലുന്ന കറിയുണ്ടാക്കാം. ചിക്കനും ബീഫും മാറി നിൽക്കുന്ന ഒരു അടിപൊളി സോയ ചങ്ക്സ് പെരട്ട് തയ്യാറാക്കാം. ആദ്യം ഒന്നര കപ്പ്‌ സോയ (വലുത് ) ചങ്ക്‌സ് എടുക്കാം.

ഒരു പാത്രത്തിൽ വെള്ളം ചൂടാവാൻ വയ്ക്കണം. വെള്ളം ചൂടായി തിളച്ച് വരുമ്പോൾ സോയ ചങ്ക്‌സ് ചേർത്ത് കൊടുക്കണം. സോയ ഇട്ട് രണ്ട് മിനിറ്റ് തിളപ്പിച്ചെടുക്കണം. സോയ എടുത്ത് നന്നായി പിഴിഞ്ഞെടുക്കണം. ഇനി ഇതിലേക്കുള്ള മസാല തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വയ്ക്കണം. പാൻ ചൂടായി വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ വലിയ ജീരകം എന്നിവ ചേർത്ത്

നന്നായി വറുത്തെടുക്കണം. ശേഷം ഇത് നന്നായി പൊടിച്ചെടുക്കണം. ഇനി ഇതിലേക്കുള്ള മസാല തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കണം. ശേഷം ഒരു വലിയ സവാള കനം കുറച്ച് അരിഞ്ഞത് ചേർക്കണം. സവാള നന്നായി വഴന്ന് കിട്ടാനായി ആവശ്യത്തിന് ഉപ്പും കൂടി ചേർക്കാം. സവാള നന്നായി വെന്ത് കഴിഞ്ഞാൽ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് കൂടി ചേർത്ത്

കൊടുക്കാം. തക്കാളി നന്നായി വെന്ത് വരുമ്പോൾ സോയ ചങ്ക്സ് ഇട്ട് കൊടുത്ത് രണ്ടും കൂടി നന്നായി മിക്സ്‌ ചെയ്ത് കൊടുക്കണം. ഇതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി വേവിച്ചെടുക്കാം. ഇനി ഇതിലേക്ക് നേരത്തെ വറുത്തു പൊടിച്ച മസാല കൂടി ചേർത്ത് കൊടുക്കാം. കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ കാശ്മീരി മുളക് പൊടിയും കൂടി ചേർത്ത് എല്ലാം കൂടി നല്ലപോലെ മിക്സ്‌ ചെയ്‌തെടുക്കണം. ശേഷം ചെറിയ തീയിൽ വച്ച് ഡ്രൈ ആവുന്നത് വരെ വയ്ക്കണം.Ayesha’s Kitchen

To make a tasty soya bean chunks recipe, first soak the chunks in hot water for 15–20 minutes, then squeeze out the excess water. In a pan, heat oil and sauté chopped onions, ginger-garlic paste, and green chilies until golden. Add tomatoes, turmeric, chili powder, garam masala, and salt, cooking until the masala is well blended. Add the soya chunks and mix thoroughly so they absorb the spices. Let it simmer for a few minutes with a splash of water or coconut milk for a richer flavor. Garnish with fresh coriander and serve hot with rice, roti, or paratha.

കുഞ്ഞൻ മത്തി കുക്കറിൽ ഇട്ട് ഒറ്റ വിസിൽ.! എന്റെ പൊന്നോ എജ്ജാതി ടേസ്റ്റ്; കിടിലൻ ടേസ്റ്റിൽ മത്തി ഉപയോഗിച്ച് രുചികരമായ ഒരു വിഭവം | Kunjan Mathi Recipe