ഇങ്ങനെയൊരു പുട്ട് കഴിച്ചിട്ടുണ്ടോ ? രാവിലെ ഇനി എന്തെളുപ്പം.!! ഇതിൻറെ രുചി വേറെ ലെവൽ; കറിയില്ലാതെയും കഴിക്കാം | Tasty Soft Paal Puttu recipe
Easy Tasty Soft Paal Puttu recipe
വളരെ രുചികരമായ ഒരു പുട്ടിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. പുട്ട് കഴിക്കാൻ മടിയുള്ള മുതിർന്നവരും മാത്രമല്ല കുട്ടികൾ പോലും വളരെ ഇഷ്ടത്തോടെ ചോദിച്ച് വാങ്ങി കഴിക്കും ഈ പാൽപുട്ട്. സാധാരണ നമ്മൾ ഉണ്ടാക്കുന്ന പാല്പുട്ടിൽ നിന്നും അൽപ്പം വ്യത്യസ്ഥമായ രീതിയിലാണ് ഇത് തയ്യാറാക്കിയെടുക്കുന്നത്.
അമ്മമാർക്ക് രാവിലത്തെ തിരക്കിനിടയിലും കറിയൊന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു റെസിപ്പിയാണിത്. ആദ്യമായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് പുട്ട്പൊടി എടുക്കണം. ശേഷം ഇതിലേക്ക് കുറച്ച് ഉപ്പ് കൂടെ ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായൊന്ന് മിക്സ് ചെയ്തെടുത്ത ശേഷം ഒന്നേകാൽ കപ്പ് വെള്ളവും കൂടെ ചേർത്ത് അടച്ച് പത്ത് മിനുറ്റോളം മാറ്റി വയ്ക്കണം.
അടുത്തതായി ഒരു പാനിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടാവുമ്പോൾ ഇതിലേക്ക് മുക്കാൽ കപ്പോളം ചിരകിയ തേങ്ങ ചേർത്ത് കൊടുക്കണം. ഇത് മീഡിയം തീയിൽ ചെറിയൊരു ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ റോസ്റ്റ് ചെയ്തെടുക്കാം. ഈ സമയം ചെറുതായി നുറുക്കിയെടുത്ത രണ്ട് ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ് കൂടെ ചേർത്ത് മിക്സ് ചെയ്തെടുക്കാം. ശേഷം ഇതിലേക്ക് രണ്ട്
ടേബിൾ സ്പൂൺ പഞ്ചസാര കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുത്ത ശേഷം കാൽ കപ്പ് ക്യാരറ്റ് കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്ത് അടുപ്പിൽ നിന്നും മാറ്റാം. മധുരം കൂടുതൽ ആവശ്യമുള്ളവർക്ക് പഞ്ചസാരയുടെ അളവ് കൂട്ടാവുന്നതാണ്. അടുത്തതായി നേരത്തെ റെസ്റ്റ് ചെയ്യാൻ വച്ച പുട്ട്പൊടി നന്നായി കുഴച്ചെടുക്കണം. വീണ്ടും വീണ്ടും കഴിക്കാൻ കൊതിച്ചുപോകുന്ന പഞ്ഞി പോലെ സോഫ്റ്റ് ആയ പാൽ പുട്ട് നിങ്ങളും തയ്യാറാക്കി നോക്കൂ.Thanshik World