Onion Curry Recipe

എളുപ്പത്തിൽ ഒരു ഉള്ളി കറി തയ്യാറാക്കിയാലോ? വെറും 5 മിനുട്ടിൽ ചോറിനും ദോശയ്ക്കും പറ്റിയ ഒരു കിടിലൻ ഉള്ളി കറി..

Indulge in the rich flavors of our Onion Curry Recipe. This savory and aromatic dish features tender, caramelized onions cooked in a flavorful blend of spices.

About Tasty Onion Curry Recipe

ചോറിനും ദോശക്കും ഒപ്പം കഴിക്കാൻ പറ്റുന്ന നല്ല ടേസ്റ്റ് ഉള്ള ഒരു ഉള്ളി കറി ആണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത്. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഈ കറി തയ്യാറാക്കി എടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരത്തിൽ ഒന്ന് ഉണ്ടാക്കി നോക്കൂ.. ചോറിന് ഇനി വേറെ കറി വേണ്ട..

Ingredients

  • ചെറിയ ഉള്ളി
  • സബോള
  • ഉപ്പ്
  • പച്ചമുളക്
  • വാളംപുളി
  • അരിപ്പൊടി

How to make Tasty Onion Curry Recipe

ഇതിനായി ഏകദേശം ഇരുപതോളം ചെറിയ ഉള്ളി, അരമുറി നീളത്തിൽ അരിഞ്ഞെടുത്ത സബോള പാനിലേക്ക് ഇട്ട് വഴറ്റിയെടുക്കുക. ചെറുതായി മാറി തുടങ്ങുമ്പോൾ തന്നെ ഇതിലേക്ക് അൽപം ഉപ്പ് ചേർക്കുക. ആവശ്യമുള്ള പച്ചമുളക് ഒന്നോ രണ്ടോ ചേർത്ത് ഇളക്കുക. ഉള്ളി ഒരുപാട് വഴറ്റി എടുക്കേണ്ട ആവശ്യമില്ല. ചെറുതായി വാടി തുടങ്ങുമ്പോൾ ഇതിലേക്ക് 2 ടേബിൾ സ്പൂൺ മുളകുപൊടി ചേർത്ത് വീണ്ടും നന്നായി ഇളക്കുക. പൊടിയുടെ പച്ചമണം മാറുന്ന തുവരെ ഇളക്കിയതിനു

ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. ഇതേ സമയം തന്നെ ഒരു നെല്ലിക്കയുടെ വലിപ്പത്തിൽ വാളംപുളി വെള്ളത്തിൽ ഇട്ടു വെക്കുക. കറി ചെറുതായി കുറുകി വരുന്ന സമയത്ത്, ഇതിലേക്ക് ഒരു ചെറിയ പാത്രത്തിൽ അരിപ്പൊടിയും വെള്ളവും ചേർത്ത് മിശ്രിതം ഒഴിക്കുക. ഇത് കറി നല്ല കുറുകി ഇരിക്കാനും ടേസ്റ്റ് ഉണ്ടാകാനും സഹായിക്കും. ഒപ്പം തന്നെ ഇതിലേക്ക് കാൽ ടേബിൾസ്പൂൺ ശർക്കരയും, പുളിയും ചേർക്കുക.കറിക്ക് നല്ല ടേസ്റ്റ് ഉണ്ടാകും അതോടൊപ്പം തന്നെ ചെറിയ മധുരം കൂടി നമുക്ക് കിട്ടും. അരിപ്പൊടി ചേർത്ത് കഴിഞ്ഞു കഴിഞ്ഞാൽ വളരെ നന്നായി കറി ഇളക്കണം. അല്ലെങ്കിൽ ചേർത്തിരിക്കുന്ന പൊടി കട്ട കെട്ടാനും കറിയുടെ ടെസ്റ്റ് നഷ്ടപ്പെടാനും കാരണമാകും. അരിപ്പൊടി ചേർക്കുമ്പോൾ കറി നന്നായി കുറുകി വരുന്നത് കൊണ്ട് തന്നെ ആവശ്യമെങ്കിൽ നിങ്ങൾക്ക് കൂടുതൽ വെള്ളം ചേർക്കാൻ കഴിയും. Lime and Chillies Onion Curry Recipe