Tasty Kerala Parippu Curry Recipe

കറയുണ്ടാക്കാൻ സമയമില്ലേ ? എങ്കിൽ അടുത്ത തവണ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ..!! വെറും 5 മിനിറ്റിൽ ചോറിനും ചപ്പാത്തിക്കും കിടിലൻ പരിപ്പ് കറി

Easy Tasty Kerala Parippu Curry Recipe

Tasty Kerala Parippu Curry Recipe

രാവിലെ ഓടിപ്പിണഞ്ഞ് പണിയെല്ലാം തീർത്ത് ജോലിക്കു പോകുന്നവരാണ് നമ്മളിൽ പലരും. പലപ്പോഴും കറി ഉണ്ടാക്കാൻ സമയം തികയാതിരിക്കുന്നതും സ്വാഭാവികം. അതിനുള്ള ഒരു പരിഹാരമാണ് ഇന്നത്തെ റെസിപി. വെറും 5 മിനിറ്റ് കൊണ്ട് സൂപ്പർ കറി തയാറാക്കിയാലോ ? അതിനായി എന്തൊക്കെയാണ് വേണ്ടതെന്ന് നമ്മുക് വിശദമായി തന്നെ പരിചയപ്പെടാം.

ചേരുവകകൾ / Ingredients

  • തുവരപ്പരിപ്പ് – 150 ഗ്രാം
  • പച്ചമുളക് – 2
  • തക്കാളി – 1
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • കടുക്
  • നല്ല ജീരകം
  • വെളുത്തുള്ളി
  • വറ്റൽമുളക്
  • മഞ്ഞൾപൊടി
  • മുളക് പൊടി
  • കായംപൊടി

തയാറാക്കുന്ന വിധം / How to make Tasty Kerala Parippu Curry Recipe

എടുത്തുവെച്ചിരിക്കുന്ന പരിപ്പ് നല്ല വൃത്തിയായി ആദ്യം തന്നെ കഴുകിയെടുക്കണം. കഴുകിയെടുത്ത് പരിപ്പ് വേവിക്കുന്നതിനായി ഒരു കുക്കറിലേക്ക് മാറ്റം, ശേഷം രണ്ട് പച്ചമുളക്, അറിഞ്ഞുവെച്ചിരിക്കുന്ന തക്കാളി, കറിവേപ്പില, ഒന്നരകപ്പ് വെള്ളം എന്നിവചേർത്ത് കുക്കർ അടച്ച് രണ്ട് വിസൽ വരുന്നതുവരെ വേവിക്കാം. ഈ സമയം മറ്റൊരു പാൻ വെച്ച് 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം, ഇനി വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുക് ഒന്ന് പൊട്ടിച്ചെടുക്കാം. അതിലേക്ക് അര ടീസ്പൂൺ നല്ല ജീരകം അഞ്ച് അല്ലി വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി ഒന്ന് മൂ പ്പിച്ച്ചെടുക്കുക.

ശേഷം ഇതിലേക്ക് നാല് വറ്റൽമുളക് പൊടിച്ചതും കറിവേപ്പിലയും ചേർത്ത് നന്നായി ഒന്ന് വഴറ്റിയെടുക്കാം. ഇതിലേക്ക് അരടീസ്പൂൺ മഞ്ഞൾപൊടി അരടീസ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ കായംപൊടി, എന്നിവ ചേർത്ത് നന്നായി ഒന്ന് മൂപ്പിച്ചെടുക്കുക. ഇനി ഇതിലേക്ക് വേവിച്ചു മാറ്റിവെച്ചിരിക്കുന്ന പരിപ്പ് ചേർത്തുകൊടുക്കാം. ശേഷം ഇതിലേക്ക് ഒരു അരക്കപ്പ് വെള്ളം കൂടി ചേർക്കാം. ശേഷം ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. വിശദമായി താഴെ വിഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോ മുഴുവനായി കാണുക. Video Credit : sruthis kitchen Tasty Kerala Parippu Curry Recipe