Tasty Fish Molly Recipe

സാധാരണ മീൻ കൊണ്ട് കിടുക്കാച്ചി ഫിഷ് മോളീ.!! ഒരു തുള്ളി പോലും ബാക്കി വെക്കില്ല ഈ ഫിഷ് മോളി കഴിച്ചാൽ നിങ്ങൾ ഇതിന്റെ ഫാൻ ആയി പോകും | Tasty Fish Molly Recipe

Tasty Fish Molly Recipe

ചേരുവകകൾ:

  • മത്സ്യം – 500 ഗ്രാം
  • മാരിനേഷനായി:
  • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
  • ഉപ്പ്
  • നാരങ്ങ നീര് – 1 ടീസ്പൂൺ
  • തയ്യാറെടുപ്പിനായി:
  • ഉള്ളി – 1 (ഇടത്തരം വലിപ്പം)
  • ഇഞ്ചി – 1 കഷണം (1.5″ വലിപ്പം)
  • വെളുത്തുള്ളി – 6
  • ചെറുപയർ – 6 (ഇടത്തരം വലിപ്പം)
  • പച്ചമുളക് – 5
  • തക്കാളി – 1 (ഇടത്തരം വലിപ്പം)
  • കറിവേപ്പില
  • കട്ടിയുള്ള തേങ്ങാപ്പാൽ (ആദ്യത്തെ സത്ത്) – 1 കപ്പ്
  • നേർത്ത തേങ്ങാപ്പാൽ (രണ്ടാം സത്ത്) – 2 കപ്പ്
  • ഏലം – 2
  • ഗ്രാമ്പൂ – 3
  • കറുവപ്പട്ട – 2 കഷണങ്ങൾ
  • മഞ്ഞൾ പൊടി – 2 നുള്ള്
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • കുരുമുളക് പൊടിച്ചത് – 1 ടീസ്പൂൺ
  • വിനാഗിരി – 1 1/2 ടീസ്പൂൺ
  • ഉപ്പ്
  • വെളിച്ചെണ്ണ / എണ്ണ

ഫിഷ് മോളി തയ്യാറാക്കാം:

അര ടീസ്പൂൺ മഞ്ഞൾപൊടി, 1 tsp കുരുമുളക്പൊടി, 1tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ്, 1tspn ലെമൺ ജ്യൂസ് എന്നിവ നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം. ശേഷം എടുത്തുവച്ചിരിക്കുന്ന മീനിലേക്ക് ഈ മസാല നല്ലതുപോലെ തേച്ചുപിടിപ്പിക്കണം. ഇനി ഇതു ഒരു അരമണിക്കൂർ മാറ്റിവെക്കാം. ഇനി ഇതൊന്ന് ചെറുതായി വറത്തെടുക്കാം. അടുത്താതായി അതെ വേലുചെന്നൈയിൽ തന്നെ ബാക്കിയുള്ളതും കൂടി

ചെയ്തെടുക്കാം. ആദ്യം ഏലക്ക, പട്ട, ഗ്രാമ്പൂ എന്നിവ ചേർത്ത് ഒന്ന് ഇളക്കി കൊടുക്കാം.. ഇതിലേക്ക് അറിഞ്ഞുവെച്ചിരിക്കുന്ന സബോള, ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി, കറിവേപ്പില, എന്നിവയെല്ലാം ഒന്ന് വഴറ്റിയെടുക്കാം. ശേഷം പച്ചമുളക് ചേർത്തുകൊടുത്ത് നന്നയി വഴറ്റിയെടുത്തതിനുശേഷം മഞ്ഞൾപൊടി, മല്ലിപൊടി, കുരുമുളക്പൊടി, എന്നിവ ലോ ഫ്ളൈമിൽ ഒന്ന് വഴറ്റിയെടുക്കാം. പൊടിയുടെ പച്ചമണം പോയി കഴിയുമ്പോൾ ഇതിലേക്ക് രണ്ടാം പാൽ ചേർത്തുകൊടുക്കാം.

ഇനി ഇതിലേക്ക് തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്തതിനുശേഷം വറത്തുമാറ്റിവെച്ചിരിക്കുന്ന മീൻ കൂടി ചേർത്തുകൊടുക്കാം. ശേഷം ഒന്നര ടേബിൾസ്പൂൺ വിനാഗിരി കൂടി ചേർത്തുകൊടുക്കാം. ഇനി ഇതു അടച്ചുവെച്ചു വേവിച്ചെടുക്കാം. ചാറൊക്കെ ഒന്ന് കുറുകി വരുമ്പോൾ അതിലേക്ക് നേരത്തെ എടുത്തുവച്ചിരിക്കുന്ന ഒന്നാം പാല്ക്കൂടി ചേർത്തുകൊടുക്കാം. ഒന്ന് ചൂടാക്കിയതിന് ശേഷം ഫ്ളയിം ഓഫ് ചെയാം.. വിശദമായ വീഡിയോ കാണുക.. Sheeba’s Recipes Tasty Fish Molly Recipe