ഗോതമ്പ് പൊടി ഉണ്ടോ ? പഞ്ഞി പോലുള്ള ബൺ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം.!! ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നീട് ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല | Tasty Bun recipe
Super bakkery style Tasty Bun recipe
Tasty Bun recipe: ഇഡലി തട്ട് ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള ബൺ എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം സാധാരണ ബേക്കറി ഷോപ്പിൽ നിന്നു വാങ്ങുന്ന ബൺ മൈദ ഉപയോഗിച്ച് ഉള്ളതാണ്. എന്നാൽ ഗോതമ്പുപൊടി വെച്ച് വീട്ടിൽ തന്നെ വളരെ ഈസി ആയി ബൺ ചെയ്തെടുക്കാം. അതിനായി ഒരു ബൗളിലേക്ക് അരക്കപ്പ് ചൂടുള്ള പാൽ എടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂണ്
പഞ്ചസാര ചേർത്ത് കൊടുക്കാം. പഞ്ചസാര ചേർത്ത് ശേഷം ഇതിലേക്ക് ചേർക്കുന്നത് ഈസ്റ്റ് ആണ്. ഇതിൽ ചേർക്കാൻ എടുക്കുന്ന പാൽ നന്നായി ചൂട് ഉള്ളത് ആയിരിക്കണം. എങ്കിലേ ഈസ്റ്റിന്റെ ആക്ടിവഷൻ നന്നായി നടക്കു. വേറെ ഒരു ബൗളിൽ ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. കാൽ ടീസ്പൂണ് ഉപ്പ്, ഒരു ടീസ്പൂണ് ബട്ടർ എന്നിവയും ചേർത്തു കൊടുക്കാം. നന്നായി മിക്സ് ചെയ്ത് എടുക്കുക. യോജിപ്പിച്ചെത്തു കഴിയുമ്പോൾ വെള്ളം
കൂടുതൽ ആണോ എന്ന് തോന്നിയേക്കാം. എന്നാൽ ഇത് വീണ്ടും കുഴക്കുമ്പോൾ നമുക്ക് വേണ്ട പരുവത്തിൽ കിട്ടും. ഒരു ചപ്പാത്തിപ്പലകയിൽ വെച്ച് ഇനി ഇത് നമുക്ക് നന്നായി കുഴച്ചെടുക്കുക. ഇടയ്ക്കിടയ്ക്ക് ഗോതമ്പുപൊടി തൂകിയ ശേഷം കുഴച്ചെടുക്കുകയാണ് എങ്കിൽ അത് വളരെ എളുപ്പത്തിൽ കുഴഞ്ഞു കിട്ടുന്നതിലും കയ്യിലും ചപ്പാത്തി പലകയിലും മാവ് ആകാതിരിക്കാൻ
അത് സഹായിക്കും. താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്ന പാകത്തിൽ മാവ് കുഴച്ചെടുക്കുക. ആ പാകത്തിൽ ലഭിച്ചു കഴിഞ്ഞാൽ പിന്നീട് കൈ കൊണ്ട് നന്നായി തിരുമ്മി എടുത്താൽ മതിയാകും. ചപ്പാത്തി മാവിനേക്കാൾ കുറച്ചുകൂടി ലൂസ് ആകുന്ന രീതിയിൽ ആയിരിക്കണം ഈ മാവ് നമുക്ക് ലഭിക്കേണ്ടത്. ഇനി വിഡിയോ കണ്ടു നോക്കു… Ichus Kitchen