നെയ്ച്ചോറിനൊപ്പം കഴിക്കാൻ കിടിലൻ ചിക്കൻ കറി; കട്ടിയുള്ള ഗ്രേവിയിൽ ഹോട്ടൽ രുചി ഇനി വീട്ടിലും..!! | Spicy Chicken Curry with Thick Gravy
Spicy Chicken Curry with Thick Gravy : നല്ല മസാലയുടെ മണവും കട്ടിയുള്ള ഗ്രേവിയും ചേർന്ന ചിക്കൻ കറി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. നെയ്ച്ചോറ്, പൊറോട്ട, ചപ്പാത്തി, അപ്പം എന്നിവയ്ക്കൊപ്പം വിളമ്പാൻ പറ്റിയ രുചികരമായ വിഭവമാണിത്. ചിക്കൻ ചെറുതായി വറുത്തെടുത്ത് കറി വെക്കുന്നതാണ് ഈ രീതിയുടെ പ്രത്യേകത. വീട്ടിൽ സാധാരണയായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്നതിനാൽ എളുപ്പം തയ്യാറാക്കാൻ കഴിയും. ചിക്കൻ 800 ഗ്രാം, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, വെളുത്തുള്ളി ചതച്ചത് മൂന്ന് ടേബിൾ സ്പൂൺ,…
