മധുര കിഴങ്ങ് എപ്പോള്‍ കിട്ടിയാലും ഇനി വിടല്ലേ.!! പ്രമേഹക്കാര്‍ക്ക് ഇതിനും ബെസ്റ്റ് ഇല്ല; മധുര കിഴങ്ങ് എപ്പോള്‍ കിട്ടിയാലും ഇനി വിടല്ലേ | Sweet potato tasty recipe
Sweet potato tasty recipe
ഇനി ഒരിക്കലും മധുര കിഴങ്ങ് കിട്ടിയാൽ വെറുതെ കളയരുതേ.. ഒരുതവണ എങ്കിലും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു.! എല്ലാവിധ രുചിയും കൂടിക്കലർന്ന ടേസ്റ്റ്. എരിവും പുളിയും മധുരവും എല്ലാം ആയി ടേസ്റ്റി ഒരു മധുര കിഴങ്ങിന്റെ റെസിപ്പി തയാറാക്കിനോക്കിയാലോ ? ഒരു തവണ എങ്കിലും ഒന്ന് ഉണ്ടാക്കി നോക്കു പിന്നെ എന്നും ഏതുതന്നെയാകും
- മധുര കിഴങ്ങ് – 4 എണ്ണം
- വെളിച്ചെണ്ണ – 1 സ്പൂൺ
- സവാള – 2 എണ്ണം
- പച്ച മുളക് – 2 എണ്ണം
- വേപ്പില
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾ പൊടി – 1 നുള്ള്
- ഇടിച്ച മുളക്
- നാരങ്ങ നീര്
തയാറാക്കുന്നതിനായി ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മധുരക്കിഴങ്ങ് വലിയ കഷണങ്ങളാക്കി മുറിച് എടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ട് അടച്ചു വെച്ച് വേവിക്കുക. വെന്ത് കഴിഞ്ഞാൽ മധുര കിഴങ്ങ് ഒരു അരിപ്പയിലേക്ക് ഇട്ടു കൊടുത്ത് വെള്ളമെല്ലാം മാറ്റി ചൂട് മാറിക്കഴിയുമ്പോൾ തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിച് എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന മധുര കിഴങ്ങ് ഇട്ടു കൊടുത്ത് ഒന്ന് പൊരിച്ചു കോരുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞതും പച്ചമുളകും വേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും ഇടിച്ച മുളകും ഇട്ടു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച ശേഷം പൊരിച്ചു വച്ചിരിക്കുന്ന മധുരക്കിഴങ്ങ് കൂടി ഇട്ടു കൊടുക്കുക. ഇനി ഇവയെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക അവസാനം ഇതിലേക്ക് കുറച്ചു നാരങ്ങ നീര് കൂടി പിഴിഞ്ഞ് ചേർക്കുക. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടും. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit : Jaya’s Recipes