ഇതാണ് ദാഭ സ്റ്റൈൽ ഗ്രീൻപീസ് മസാല കറി! ഗ്രീൻപീസ് കറി ഒരു തവണ എങ്കിലും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഒരിക്കൽ കഴിച്ചവർ മറക്കില്ല ഇതിന്റെ രുചി!! | Special Green Peas Curry
Special Green Peas Curry
Special Green Peas Curry: സൂപ്പർ ടേസ്റ്റിൽ ഒരു ദാഭ സ്റ്റൈൽ ഗ്രീൻപീസ് മസാല! ഗ്രീൻപീസ് കറി ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഗ്രീൻപീസ് കറി ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ. ഒരിക്കൽ കഴിച്ചവർ മറക്കില്ല ഇതിന്റെ കിടിലൻ രുചി. ഇനി ഗ്രീൻപീസ് ഉണ്ടാക്കുമ്പോൾ ഈ വെറൈറ്റി ഒന്ന് പരീക്ഷിച്ചു നോക്കൂ.. അതിനായി ആദ്യം
ഒരു കടായി അടുപ്പത്തു വെക്കുക. കടായി നന്നായി ചൂടായശേഷം അതിലേക്ക് 2 ടേബിൾസ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് ഒരു ഉള്ളി വലിയ ക്യൂബുകളാക്കി മുറിച്ചുവച്ചത്, 1 പച്ചമുളക് കീറിയത് എന്നിവ ചേർത്ത് വഴറ്റുക. ഇതൊന്ന് വഴന്നുവന്ന ശേഷം 9 വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചിയരിഞ്ഞത് എന്നിവ ചേർത്തു വഴറ്റുക. നന്നായി വഴന്നുവന്ന ശേഷം 2 തക്കാളി വലുതായി മുറിച്ചുവച്ചത് ചേർക്കുക. തക്കാളി കൂടി നന്നായി അലിഞ്ഞു വന്നതിനു ശേഷം തീ ഓഫ് ചെയ്യുക.
ഇതിനി തണുക്കാനായി വെക്കുക. ഇതിനി മിക്സിയിലേക്കിട്ട് നന്നായി പേസ്റ്റ് ആക്കി അരച്ചെടുക്കുക. ഇനി ഒരു കടായി അടുപ്പത്തു വെക്കുക. അതിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് 1 ടീസ്പൂൺ ചെറിയ ജീരകം, 1 സ്പൂൺ കാശ്മീരി മുളക്പൊടി എന്നിവ ചേർത്ത് ഇളക്കി അതിലേക്ക് അരപ്പ് ചേർത്തു കൊടുക്കുക.
അരപ്പ് ഇതിൽ നന്നായി ഒന്ന് യോജിച്ച ശേഷം 1 ടീസ്പൂൺ മല്ലിപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ചെയ്യുക.
ഇത് ഇനി ഒരു 5 മിനിറ്റ് അടച്ചു വെച്ച് വേവിക്കാം. ശേഷം നന്നായി കുറുകി വന്ന മസാലയിലേക്ക് 2 കപ്പ് ഫ്രോസൺ ഗ്രീൻ പീസ് ഇടുക. ഇതിലേക്ക് ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി തിളപ്പിക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഗരംമസാല, 1 ടേബിൾ സ്പൂൺ ബട്ടർ എന്നിവ ചേർത്ത് ഇളക്കി ഓഫ് ചെയ്യാം. ടേസ്റ്റി ദാഭ സ്റ്റൈൽ ഗ്രീൻ പീസ് മസാല റെഡി. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit : Kitchen Food of India Special Green Peas Curry
Green peas, also known as matar, are small, round, and vibrant green legumes that are both nutritious and versatile in cooking. Rich in plant-based protein, fiber, vitamins A, C, K, and B-complex, as well as essential minerals like iron and manganese, green peas are great for supporting digestion, immunity, and heart health. They are low in calories and have a low glycemic index, making them ideal for diabetic and weight-conscious diets. Green peas can be used fresh, frozen, or dried and are widely featured in various cuisines—from Indian curries and pulao to soups, salads, and stir-fries. Their naturally sweet flavor and soft texture make them a favorite ingredient in both vegetarian and non-vegetarian dishes. Additionally, they are easy to grow in home gardens and thrive in cool-season climates.