മീൻ വറുക്കുമ്പോൾ ഈ ചേരുവക കൂടി ചേർത്തു നോക്കൂ.!! രുചി കൂട്ടാനുള്ള ഗുട്ടൻസ് കിട്ടി മക്കളേ!! | Special Fish Fry Recipe
Tasty Special Fish Fry Recipe
Special Fish Fry Recipe: ഉച്ചഭക്ഷണത്തിൽ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണ് മീൻ വറുത്തത്. ഓരോ ഇടങ്ങളിലും വ്യത്യസ്ത രീതിയികളിലാണ് മീൻ വറുത്തെടുക്കുന്നത്. നല്ല രുചിയോട് കൂടി ഹോട്ടലിൽ നിന്നും ലഭിക്കുന്ന അതേ രീതിയിൽ മീൻ വറുത്തു കിട്ടാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ
വറുത്തെടുക്കാൻ ആവശ്യമായിട്ടുള്ള ചേരുവകൾ പെരുംജീരകം ഒരു ടീസ്പൂൺ, നല്ല ജീരകം മുക്കാൽ ടീസ്പൂൺ, വെളുത്തുള്ളി മൂന്ന് മുതൽ നാല് അല്ലി വരെ, ഇഞ്ചി ചെറിയ ഒരു കഷണം, കറിവേപ്പില രണ്ട് തണ്ട്, ഉപ്പ് ആവശ്യത്തിന്, മുളകുപൊടി രണ്ട് ടീസ്പൂൺ, കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ,മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ, നാരങ്ങാനീര് ഒരു ടീസ്പൂൺ, അരിപ്പൊടി രണ്ട് ടീസ്പൂൺ, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ
ഇത്രയുമാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച പെരുംജീരകം, നല്ല ജീരകം, വെളുത്തുള്ളി,ഇഞ്ചി, കറിവേപ്പില അല്പം എണ്ണ, അരയാനാവശ്യമായ വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം മീനിലേക്ക് ഈ ഒരു പേസ്റ്റ് ചേർത്ത് കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി ഉപ്പ്, അരിപ്പൊടി,നാരങ്ങാനീര് എന്നിവ
കൂടി ചേർത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് 10 മിനിറ്റ് നേരത്തേക്ക് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ശേഷം മീൻ വറുക്കാൻ ആവശ്യമായ പാൻ അടുപ്പത്ത് വച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ കുറച്ച് കടുകിട്ട് പൊട്ടിക്കാം. അതിന് മുകളിലേക്ക് അരവ് തേച്ചു വച്ച മീൻ ഇട്ട് രണ്ടു ഭാഗവും ഫ്രൈ ആകുന്ന രീതിയിൽ നല്ലതുപോലെ വറുത്തെടുക്കാവുന്നതാണ്. ആവശ്യമെങ്കിൽ കുറച്ച് കറിവേപ്പില കൂടി അതിനു മുകളിലായി വിതറി കൊടുക്കാം. ഇപ്പോൾ നല്ല രുചികരമായ മീൻ വറുത്തത് റെഡിയായി കഴിഞ്ഞു .കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Fathimas Curry World