ഉപ്പുമാവിന് മയവും, രുചിയും കൂട്ടുന്ന മാജിക് രുചിക്കൂട്ടു കണ്ടു നോക്കൂ.!! ഉപ്പുമാവിൽ ചേർക്കേണ്ട വെള്ളത്തിന്റെ ശരിയായ അളവ് ഇതാണ് | Soft super tasty rava upma Recipe
Soft super tasty rava upma Recipe
ചേരുവകൾ
- അരക്കപ്പ് അളവിൽ റവ
- അതേ അളവിൽ വെള്ളം
- ഉഴുന്ന്
- കടുക്
- ഉണക്കമുളക്
- പച്ചമുളക്
- ഇഞ്ചി
- സവാള
- ഉപ്പ്
- കറിവേപ്പില
- മല്ലിയില
- എണ്ണ
ഉപ്പുമാവ് തയ്യാറാക്കുമ്പോൾ റവ ഏത് കപ്പിലാണോ എടുക്കുന്നത് അതേ കപ്പിൽ തന്നെ വെള്ളവും എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ ഉപ്പുമാവ് ഉണ്ടാക്കുന്നതിനു മുൻപായി തന്നെ റവ വറുത്തെടുത്ത് മാറ്റി വയ്ക്കുകയാണെങ്കിൽ ആ ഒരു സമയം ഉപ്പുമാവ് ഉണ്ടാക്കുന്നതിൽ നിന്നും ലാഭിക്കാനായി സാധിക്കും. ഉപ്പുമാവ് തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കടുകും, ഉഴുന്നും ഇട്ട് നല്ലതുപോലെ പൊട്ടിച്ചെടുക്കുക. ശേഷം ഉണക്കമുളകും കറിവേപ്പിലയും സവാളയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തന്നെ ഇഞ്ചി, പച്ചമുളക് എന്നിവ കൂടി ചേർത്തു കൊടുക്കാം. എല്ലാ ചേരുവകളും നല്ല രീതിയിൽ ചൂടായി പച്ചമണമെല്ലാം പോയി കഴിയുമ്പോൾ എടുത്തുവച്ച വെള്ളം പാത്രത്തിലേക്ക് ചേർത്തു കൊടുക്കാം. വെള്ളം ഒന്ന് തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
എല്ലാ ചേരുവകളും വെള്ളത്തിൽ കിടന്ന് നന്നായി തിളച്ച് തുടങ്ങുമ്പോൾ എടുത്തുവച്ച റവ കുറേശ്ശെയായി അതിലേക്ക് ഇട്ടുകൊടുക്കുക. റവ ഇടുന്നതിനോടൊപ്പം തന്നെ ഒരു തവി ഉപയോഗിച്ച് ഇളക്കി കൊടുത്തില്ല എങ്കിൽ ഉപ്പുമാവ് കട്ടപിടിച്ചു പോകാനുള്ള സാധ്യതയുണ്ട്. റവ വെള്ളത്തിൽ നല്ലതുപോലെ ഇളക്കി സെറ്റായി വന്നു കഴിഞ്ഞാൽ ഒരു മിനിറ്റ് നേരം കൂടി അടച്ചുവെച്ച് വേവിക്കാം. സെർവ് ചെയ്യുന്നതിന് മുൻപായി ചെറുതായി അരിഞ്ഞുവെച്ച മല്ലിയില കൂടി ഉപ്പുമാവിന് മുകളിൽ തൂവി കൊടുക്കാം. ഈയൊരു രീതിയിൽ ഉപ്പുമാവ് തയ്യാറാക്കുകയാണെങ്കിൽ ഒട്ടും കുഴയാതെ തന്നെ നല്ല രുചികരമായ റവ ഉപ്പുമാവ് റെഡിയാക്കി എടുക്കാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Soft super tasty rava upma Recipe