ഇനി ബ്രഡ് കടയില് നിന്നു വാങ്ങുകയേ വേണ്ട.! സ്വാദിഷ്ടവുമായ ബ്രഡ് വീട്ടിൽ തന്നെ; എങ്ങനെ എന്നറിയാൻ ഇതൊന്നു നോക്കൂ | Soft bread recipe
Soft bread recipe
Soft bread recipe: അസുഖങ്ങൾ പിടിപ്പെടുമ്പോൾ നമ്മൾ സാധാരണയായി ആശ്രയിക്കാറുള്ള ഒരു ഭക്ഷണ വിഭവമാണ് ബ്രഡ് എന്ന് പറയുന്നത്. പലപ്പോഴും കുട്ടികൾക്ക് റോസ്റ്റ് ചെയ്ത് മറ്റും ബ്രഡ് നാലുമണി വിഭാഗമായി പോലും കൊടുക്കാറുണ്ട്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ വളരെ എളുപ്പത്തിലും രുചിയുള്ളതും യാതൊരുവിധ രാസപദാർത്ഥങ്ങൾ ചേർക്കാത്തതുമായ
ബ്രഡ് എങ്ങനെയാണ് വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വീട്ടിൽ തന്നെ ഉണ്ടാക്കുന്നതുകൊണ്ട് വളരെയധികം ധൈര്യപൂർവ്വം ഇത് കഴിക്കാവുന്നതാണ്. ഇതിനകത്ത് സോഡാപ്പൊടിയുടെ മറ്റ് അധിക ചേരുവ ഒന്നും തന്നെ തീർക്കുന്നില്ല മാത്രവുമല്ല ഓവൻ ഇല്ലാതെയും ഈ ബെഡ് തയ്യാറാക്കാം
എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. മൈദ ഈസ്റ്റ് പഞ്ചസാര ഉപ്പ് നെയ്യ് അല്ലെങ്കിൽ ബട്ടർ എന്നിവർ ചേർത്താണ് നമ്മൾ ഈ ബ്രഡ് ഉണ്ടാക്കാൻ പോകുന്നത്. ഇനി വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് വീട്ടിൽ തന്നെ ബ്രഡ് തയ്യാറാക്കുന്ന വിധം പരിചയപ്പെടാം. ബ്രഡ് തയ്യാറാക്കുന്നതിനുള്ള മാവ് പാകപ്പെടുത്തിയെടുക്കുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്. അതിനായി ഒരു വലിയ ബൗളിലേക്ക് ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കാം. വെള്ളത്തിന് പകരം പാലും
എടുക്കാവുന്നതാണ്. മുക്കാൽ കപ്പ് വെള്ളം ഒരു ബൗളിലേക്ക് എടുത്ത ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റ് ചേർത്തു കൊടുക്കാം. നല്ല ക്വാളിറ്റിയിലുള്ള ഏറ്റവും പുതിയ ഈസ്റ്റ് തന്നെ ഇതിനായി തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും എങ്ങനെയാണ് ബ്രെഡ് തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ എന്ന് മനസ്സിലാക്കുവാൻ താഴെക്കൊടുത്തിരിക്കുന്ന വീഡിയോ പൂർണമായും കണ്ടു നോക്കുക.