ചോറിഷ്ടമില്ലാത്തവർ ചോറിനു പകരം ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ.! തയാറാക്കാനോ വളരെ എളുപ്പം | simple breakfast and Lunch recipe
simple breakfast and Lunch recipe
എല്ലാദിവസവും സ്ഥിരമായി ചോറ് കഴിക്കുമ്പോൾ നമുക്കൊരു മടുപ്പ് തോന്നാറുണ്ട് അല്ലേ? അങ്ങനെ മടുപ്പ് തോന്നുമ്പോൾ ഞാൻ നമ്മൾ ബിരിയാണിയോ നെയ്ച്ചോറോ വെക്കും അല്ലേ? എന്നാൽ എല്ലാദിവസവും ഇതുപോലെ ബിരിയാണി നെയ്ച്ചോറും വെച്ച് മടുപ്പും മാറ്റാൻ പറ്റുമോ? ഇല്ല എന്നാൽ അതിനു പരിഹാരമായി ഇതാ ഒരു കിടിലൻ റെസിപ്പി, വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ റെസിപ്പി ആണിത്,
- നെയ്യ് : 2 1/2 ടേബിൾ സ്പൂൺ
- ഉണക്ക മുന്തിരി : 1 ടേബിൾ സ്പൂൺ
- കശുവണ്ടി : 1 ടേബിൾ സ്പൂൺ
- കടലപ്പരിപ്പ് : 1 1/2 ടേബിൾ സ്പൂൺ
- ഉഴുന്ന് : 1 1/2 ടേബിൾ സ്പൂൺ
- വറ്റൽ മുളക് – രണ്ടെണ്ണം
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില – രണ്ട് തണ്ട്
- തേങ്ങ ചിരകിയത് – 2 പിടി
- പച്ചരി
ആദ്യം ഒരു ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക അതിലേക്ക് 2 1/2 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക, നെയ്യ് ചൂടായി വരുമ്പോൾ നിനക്ക് കുറച്ച് അണ്ടിപ്പരിപ്പ് ഇട്ടു കൊടുക്കുക എന്നിട്ട് ചെറുതായി മൂപ്പിച്ചെടുക്കുക, കളർ മാറേണ്ടതില്ല ശേഷം ഇതിലേക്ക് ഉണക്കമുന്തിരി ഇട്ടു കൊടുക്കുക, ഇതും വയറ്റിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റാം, മുന്തിരിയും അണ്ടിപ്പരിപ്പും മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം ഈ ചട്ടിയിലേക്ക് കടലപ്പരിപ്പും ഉഴുന്നും ഇട്ടു കൊടുക്കാം,
1 1/2 ടീസ്പൂൺ കടലപ്പരിപ്പും 1 1/2 ടീസ്പൂൺ ഉഴുന്നുമാണ് എടുത്തിട്ടുള്ളത്, ഇതിൽ ഒന്ന് ചെറുതായി നിറം മാറാൻ പറ്റുകയുള്ളൂ, ഇനി ഇതിലേക്ക് രണ്ട് ചെറിയ വറ്റൽ മുളക് പൊട്ടിച്ചിട്ടത്, മൂന്ന് പച്ചമുളക് എന്നിവ ചേർത്തു കൊടുക്കുക, ശേഷം ഇതൊന്നു ഇളക്കി കൊടുക്കുക, എന്നിട്ട് ഇതിലേക്ക് രണ്ട് തണ്ട് കറിവേപ്പില ഇട്ടുകൊടുക്കുക, ഇനി ഇതിലേക്ക് വലിയ സൈസ് സവാള കുറച്ചു വലുപ്പത്തിൽ അരിഞ്ഞത് ഇട്ടുകൊടുക്കുക, ചേർത്തുകൊടുത്ത ചേരുവകളുടെ കളർ മാറാതിരിക്കാൻ ശ്രദ്ധിക്കണം,
ശേഷം ഇതൊന്നു ചെറുതായി 2 മിനിറ്റ് വയറ്റിയെടുക്കുക, ഇനി ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കൊടുത്ത് 2- 3 സെക്കൻഡ് ഇതൊന്ന് ഇളക്കി കൊടുത്ത് തീ ഓഫ് ചെയ്യാം ശേഷം ഇത് നമുക്ക് ചോറിലേക്ക് ചേർത്തു കൊടുക്കാം, പച്ചരി ചോറിലേക്ക് ആണ് ചേർത്തു കൊടുക്കുന്നത് പച്ചരി ച്ചോറ് ഇതിന് നല്ല ടേസ്റ്റ് ആണ്, ഒരു വിസിൽ അടിക്കുന്നത് വരെ പച്ചരി കുക്കറിൽ ഇട്ട് വേവിക്കുക , ഈ ചോറിലേക്കാണ് ഇത് ചേർത്തു കൊടുക്കേണ്ടത് ശേഷം വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക, ഇപ്പോൾ നമ്മുടെ അടിപൊളി കിടിലൻ വിഭവം തയ്യാറായിട്ടുണ്ട്!!!! simple breakfast and Lunch recipe