എത്ര കഴിച്ചാലും മതിവരില്ല.! സേമിയവും മുട്ടയും വെച്ചു ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് സ്നാക്സിനും ഒരു കിടിലം പലഹാരം; ഉണ്ടാക്കാൻ എന്തെളുപ്പം | Semiya egg breakfast Snacks Recipe
Semiya egg breakfast Snacks Recipe
Semiya egg breakfast Snacks Recipe: വളരെ എളുപ്പത്തിൽ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു പലഹാരമാണിത്, സേമിയവും മുട്ടയും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഈ പലഹാരം ഉണ്ടാക്കിയെടുക്കാം, ഇത് ബ്രേക്ക് ഫാസ്റ്റിനും ഈവനിംഗ് സ്നാക്സിനും കഴിക്കാവുന്ന ഈ പലഹാരം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?!
- സെമിയം : 1 കപ്പ്
- ആവശ്യത്തിനുള്ള ഉപ്പ്
- വെളിച്ചെണ്ണ
- സവാള : മീഡിയം സൈസിൽ ഉള്ള ഒന്ന്
- ക്യാരറ്റ് : 1 ചെറുത്
- ക്യാപ്സിക്കം : 1/2
- മുട്ട : 3 എണ്ണം
- ചില്ലി ഫ്ളൈക്സ് : 3 ടീസ്പൂൺ
- മഞ്ഞൾപൊടി : 1/4 ടീസ്പൂൺ
- ഗരം മസാല : അര ടീസ്പൂൺ
- ചീസ്
- ടൊമാറ്റോ സോസ്
- മല്ലിയില
ഈ പലഹാരം തയ്യാറാക്കുവാൻ വേണ്ടി ആദ്യം ഒരു പേന അടുപ്പത്ത് വെച്ച് ചൂടാക്കുക അതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക, ചെറുതായിട്ട് തിളച്ചു വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് കൊടുക്കുക, ശേഷം നന്നായി മിക്സ് ചെയ്യുക, വെള്ളം നന്നായി തിളച്ചു വന്നാൽ ഇതിലേക്ക് ഒരു കപ്പ് സേമിയം ഇട്ടുകൊടുക്കുക, ശേഷം മൂന്നു മിനിറ്റ് ഇത് ഹൈ ഫ്ലെയിമിൽ ഇട്ടു വേവിച്ചെടുക്കുക, സേമിയം വെന്തു വന്നാൽ ഒരു അരിപ്പ വച്ച് ഇത് അരിച്ചെടുക്കാം ശേഷം തണുത്ത വെള്ളം കൊണ്ടോ അല്ലെങ്കിൽ സാധാ വെള്ളം കൊണ്ട് ഇതൊന്നു
കഴുകിയെടുക്കാം, ശേഷം ഇതിലെ വെള്ളമെല്ലാം കളഞ്ഞെടുക്കാം, ഇതൊരു വലിയ ബൗളിലേക്ക് മാറ്റാം, ഒരു മീഡിയം സവാള അരിഞ്ഞത്, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു കാരറ്റ് ചെറുതായി അരിഞ്ഞത്, ഒരു ക്യാപ്സിക്കത്തിന്റെ പകുതി ചെറുതായി അരിഞ്ഞത്, മോനെ മുട്ട പൊട്ടിച്ചൊഴിച്ചത്, 1 1/2 ടീസ്പൂൺ ചില്ലി ഫ്ലൈക്സ്,1/4 ടീസ്പൂൺ മഞ്ഞൾപൊടി, 1/2 ടീസ്പൂൺ ഗരം മസാല, കുറച്ചു മല്ലിയില അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് എല്ലാം നന്നായി മിക്സ് ചെയ്തെടുക്കുക, ഇനി ഇതു വേവിച്ചെടുക്കാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക, അതിലേക്ക് കുറച്ച് എണ്ണ പുരട്ടി കൊടുക്കുക ശേഷം തയ്യാറാക്കിയ ബാറ്ററിൽ നിന്നും പകുതിയോളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക,
എന്നിട്ട് ഇതിന്റെ നടുഭാഗത്തിലേക്ക് കുറച്ചു ചീസ് വച്ചു കൊടുക്കുന്നുണ്ട്, ചീസ് ഓപ്ഷണലാണ്, ശേഷം ഇതിന്റെ മുകളിലേക്ക് കുറച്ച് ചില്ലി ഫ്ളൈക്സ്, 2 1/2 ടീസ്പൂൺ ടൊമാറ്റോ സോസ് എന്നിവ ഇട്ടു കൊടുക്കാം, ശേഷം ഇതിന്റെ മുകൾ ഭാഗത്തേക്ക് ബാക്കിയുള്ള ബാറ്റർ ഇട്ടു കൊടുക്കാം, ശേഷം ഇതൊന്നു ലെവൽ, അതിനുശേഷം ലോ ഫ്ലെയിമിൽ വെച്ച് 7-10 മിനിറ്റ് ഇത് കുക്ക് ചെയ്തെടുക്കാം, ഇതിന്റെ സൈഡ് ഭാഗം നന്നായി ഫ്രൈ ചെയ്തു വന്നാൽ ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റി പാനിൽ കുറച്ചു എണ്ണ പുരട്ടിക്കൊടുത്ത് മറിച്ചിട്ട് മറുവശം 5 മിനുട്ട് അടച്ചു വെച്ചു വേവിച്ചെടുക്കാം, ശേഷം ഉൾഭാഗം വെന്തു വന്നിട്ടുണ്ടോ എന്നറിയാൻ വേണ്ടി ടൂത്പിക്ക് കുത്തി നോക്കുക, ഇപ്പോൾ അടിപൊളി പലഹാരം റെഡിയായിട്ടുണ്ട്!!!!