Riceflour breakfast Recipe

അരിപ്പൊടിയും തേങ്ങയും വെച്ച് ഒരു കിടിലൻ പലഹാരം തയ്യാറാക്കിയാലോ ? ഇതുവരെ നിങ്ങൾ ഉണ്ടാക്കി നോക്കാത്തത് | Riceflour breakfast Recipe

Riceflour breakfast Recipe

Riceflour breakfast Recipe: നമ്മുടെ കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ ആദ്യം ചോദിക്കുന്നത് നാല് മണി പലഹാരങ്ങളെ കുറിച്ചാണല്ലേ? എന്നാൽ കുട്ടികൾക്ക് സ്കൂൾ വിട്ടുവരുന്ന സമയം കൊണ്ട് ഉണ്ടാക്കി കൊടുക്കാവുന്ന ഒരു കിടിലൻ സ്നാക്സ് ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്, എന്നിരുന്നാലും നാലുമണി പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ നമ്മൾക്ക് ബുദ്ധിമുട്ടാകുന്ന കാര്യങ്ങളാണ് സമയവും പലഹാരങ്ങളുടെ രുചിയും , എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് വളരെ ടേസ്റ്റിൽ കുട്ടികൾക്കു ഇഷ്ടപെടുന്ന ഒരു ഹെൽത്തിയായ നാലുമണി പലഹാരം വെറും തേങ്ങയും അരിപ്പൊടിയും കൊണ്ട് ഉണ്ടാക്കിയാലോ? മാത്രമല്ല ഈ പലഹാരം കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതുമാണ്, എന്നാൽ എങ്ങനെയാണ് ഈ നാല് മണി പലഹാരം ഉണ്ടാക്കുക എന്ന് നോക്കിയാലോ?!

ചേരുവകകൾ

  • അരിപ്പൊടി : 1 കപ്പ്
  • ഉപ്പ് : ആവശ്യത്തിന്
  • നെയ്യ് : 1 1/2 ടീസ്പൂൺ
  • റവ : 2 ടേബിൾസ്പൂൺ
  • പാൽ : 1/2 കപ്പ്
  • തേങ്ങ : ഇഷ്ടത്തിന് അനുസരിച്
  • ഏലക്ക പൊടി
  • വെള്ളം

തയ്യാറാക്കുന്ന വിധം

ഈ നാല് മണി പലഹാരം തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു കപ്പ് അരിപ്പൊടി ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക, എടുക്കുന്ന അരിപൊടി പത്തിരി ഇടിയപ്പം എന്നിവയ്ക്ക് എടുക്കുന്ന വറുത്ത അരിപ്പൊടിയാണ്, ശേഷം ഇതിലേക്ക് 2 1/4 കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക, എന്നിട്ട് നന്നായി കലക്കി എടുക്കുക, ദോശ ഉണ്ടാക്കുന്ന പരുവത്തിലാണ് ഇത് കലക്കി എടുക്കേണ്ടത്, ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ഇട്ടുകൊടുത്ത് നന്നായി ഇളക്കുക,

ഇനി ഇത് മാറ്റിവെക്കുക, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക, ഇനി ഈ പാനിലേക്ക് 1 1/2 ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് 2 ടേബിൾ സ്പൂൺ റവ ചേർത്ത് കൊടുക്കുക, ശേഷം ഇത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക, ഇനി ഇതിലേക്ക് 1/2 കപ്പ് പാല് ഒഴിച്ചുകൊടുക്കുക, ശേഷം റവ നന്നായി സോഫ്റ്റ് ആയി വരുന്നതുവരെ ഇത് ഇളക്കി യോജിപ്പിക്കുക, ശേഷം ഇതിലേക്ക് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കാം, ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്തു കൊടുക്കാം, ഇതിനൊരു ഫ്ലേവർ ലഭിക്കുവാൻ വേണ്ടി കുറച്ച് ഏലക്ക പൊടിയും ചേർത്തു കൊടുക്കാം, ശേഷം ഇതെല്ലാം നന്നായി

ഇളക്കി മിക്സ് ചെയ്തെടുക്കുക, ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം നമുക്ക് തീ ഓഫ് ചെയ്യാം, ഇപ്പോൾ നമ്മുടെ ഫില്ലിംഗ് റെഡിയായിട്ടുണ്ട്, ഇനി ഒരു പാനിൽ എണ്ണ പുരട്ടി കൊടുക്കുക, ശേഷം പാൻ ചൂടായി വരുമ്പോൾ മാവ് ഒഴിച്ചുകൊടുത്ത് നീർദോശ എങ്ങനെയാണ് ഉണ്ടാക്കുക അതുപോലെ ഉണ്ടാക്കിയെടുക്കാം ശേഷം ഈ ദോശയുടെ മുകളിൽ ഫില്ലിംഗ് വെച്ചുകൊടുത്തു ബോക്സ് പോലെ മടക്കിയെടുക്കുകയാണ് വേണ്ടത്, നാല് ഭാഗത്തുനിന്നും ഫോൾഡ് ചെയ്ത് എടുക്കുകയാണ് വേണ്ടത്, ഇതു വെന്തു വന്നാൽ ഇത് നമുക്ക് മറ്റൊരു പത്രത്തിലേക്ക് മാറ്റാം, ഇപ്പോൾ നമ്മുടെ അടിപൊളി തേങ്ങയും അരിപ്പൊടിയും വെച്ചിട്ടുള്ള സ്നാക്സ് റെഡിയായിട്ടുണ്ട്, ഇത് നമ്മൾ കട്ട് ചെയ്തു സെർവ് ചെയ്യാം !!! Riceflour breakfast Recipe