അരിപ്പൊടിയുണ്ടോ വീട്ടിൽ ? എങ്കിൽ ഈ സിമ്പിൾ റെസിപ്പി ഒന്ന് പരീക്ഷിച്ചു നോക്കൂ..! കറി പോലും വേണ്ട.!രാവിലെ ഇത് മാത്രം മതി | Rice Flour tasty breakfast recipe
Rice Flour tasty breakfast recipe
Rice Flour tasty breakfast recipe: അരിപ്പൊടി കൊണ്ടുള്ള വിവിധതരം ഭക്ഷണങ്ങൾ ഉണ്ടാക്കുന്നവരാണ് നമ്മൾ. എന്നാൽ ബ്രേക്ക്ഫാസ്റ്റായും ഡിന്നറായും ഒക്കെ കഴിക്കാൻ പറ്റുന്ന കറി പോലും ആവശ്യമില്ലാത്ത വളരെ സിമ്പിൾ ആയ ഒരു റെസിപ്പി ഉണ്ടെന്നത് നിങ്ങൾക്കറിയാമോ. വീട്ടിൽ അരിപ്പൊടി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഇത് തയ്യാറാക്കാം. വരൂ,ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
Ingredients: Rice Flour tasty breakfast recipe
- Salt
- Ghee
- Rice flour -1 cup
- Mustard – 4 tsp
- Garlic powder -2 tsp
- White sesame seeds -1 tsp
- Grated chillies -2 pcs
- Ginger -1 tsp
- Green chillies -1 pc
- Peanuts -1 tsp
- Coriander powder
How to make: Rice Flour tasty breakfast recipe
ഇത് തയ്യാറാക്കാനായി ആദ്യമായി പാനിൽ ഒരു കപ്പ് വെള്ളം എടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ഒരു ടീ സ്പൂൺ നെയ്യും ഒഴിച്ച് ചൂടാവാൻ വെക്കുക. തുടർന്ന് ഒരു കപ്പ് വറുത്ത അരിപ്പൊടി ഇതിലേക്ക് ചേർക്കുക. ഇനി ഇത് നന്നായി ഡ്രൈയായി വരുന്നത് വരെ ഇളക്കിക്കൊടുക്കുക. ശേഷം ഒരു മിനിറ്റ് അടച്ചു വെക്കുക. മാവിന്റെ ചൂട് കുറഞ്ഞതിനുശേഷം വളരെ സോഫ്റ്റായി കൈകൊണ്ട് ഇത് കുഴക്കുക. ഇനി ഈ മാവ് ചെറിയ ബോളുകളായി അല്പം അല്പമായെടുത്ത് ഉരുട്ടി വെക്കുക.
ശേഷം വേവിച്ചെടുക്കണം. അതിനായി ഒരു പാനിയിൽ വെള്ളം തിളക്കാൻ വെക്കുക.തുടർന്ന് ഉരുളകളാക്കിയ മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി മീഡിയം ഫ്ലെയ്മിൽ ഇട്ട് ഇതിലേക്ക് വെച്ചു കൊടുക്കുക. പത്തു മിനിറ്റ് നേരം കാത്തിരിക്കുക. തുടർന്ന് ഒരു പാനിയിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇത് ചൂടായി വരുമ്പോൾ നാല് ടീസ്പൂൺ കടുകും, രണ്ട് ടീസ്പൂൺ ഉഴുന്നുപരിപ്പും, രണ്ട് വറ്റൽ മുളകും,ഒരു ടീസ്പൂൺ വെളുത്ത എള്ളും,ഇഞ്ചി ചെറുതായി അരിഞ്ഞതും, ഒരു പച്ച മുളക് ചെറുതായി അരിഞ്ഞതും, ഒരു ടീ സ്പൂൺ കടലപ്പരിപ്പും, അല്പം കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കിക്കൊടുക്കുക. ഇത് നന്നായി റോസ്റ്റായി വന്നതിന് ശേഷം പാകമാക്കി വെച്ച റൈസ് ബോൾ ഇതിലേക്ക് ഇട്ട് മിക്സ് ചെയ്യുക. തുടർന്ന് അല്പം മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി രണ്ട് മിനിറ്റ് നേരം അടച്ചുവെക്കാം. ഇനി ഫ്ലെയിം ഓഫ് ചെയ്യാം. ടേസ്റ്റിയായ അരിപ്പൊടി റെസിപ്പി റെഡി.Rice Flour tasty breakfast recipe Video Credit: Amma Secret Recipes
Breakfast is often considered the most important meal of the day, as it provides the body with the necessary fuel and energy to kick-start the morning after hours of fasting during sleep. A wholesome breakfast typically includes a balance of carbohydrates, protein, healthy fats, and fiber, helping to boost concentration, improve metabolism, and maintain overall health. Whether it’s a traditional meal like idli and sambar, oats with fruits, or just a simple toast with eggs, a nutritious breakfast enhances mental alertness and physical stamina. Making time for a healthy breakfast sets a positive tone for the day and supports long-term well-being.