എന്താ രുചി..!!വെറും 2 മിനുട്ടിൽ ഉണ്ടാക്കാം കിടിലൻ പലഹാരം.! ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | rava cake snack recipe
rava cake snack recipe
rava cake snack recipe: നാലുമണി പലഹാരം എന്തുണ്ടാക്കണം എന്ന് ആലോചിച്ചു വിഷമിച്ചു ഇരിക്കുന്നവർ ആണോ നിങ്ങൾ?! മക്കൾക്ക് ഇഷ്ടപ്പെട്ട പലഹാരം ഉണ്ടാക്കാൻ സമയവും സാധനങ്ങളും ഇല്ലാതിരിക്കുന്നവരാണ് നിങ്ങൾ?! എന്നാൽ ഇനി വിഷമിക്കേണ്ട ഇതിനെല്ലാം പരിഹാരമായി ഒരു കിടിലൻ റെസിപ്പി ഇതാ!! റവയും മുട്ടയും പാലും വെച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു കിടിലൻ സ്നാക്ക്സിന്റെ റെസിപ്പി ആണിത്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രണ്ട് മിനിറ്റ് കൊണ്ട് കുറഞ്ഞ ചേരുവകൾ വെച്ച് ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി ആണിത്, എന്നാൽ എങ്ങനെയാണ് രണ്ടു മിനിറ്റ് കൊണ്ട് ഈ അടിപൊളി 4 മണി സ്നാക്ക്സ് ഉണ്ടാക്കുക എന്ന് നോക്കിയാലോ?!
ഇൻഗ്രീഡിയൻസ്
- മുട്ട : 2 എണ്ണം
- പാൽ / തൈര് : 1/2 കപ്പ്
- റവ : 1 കപ്പ്
- ബേക്കിംഗ് സോഡാ : 1/4 ടീസ്പൂൺ
- ഏലക്ക പൊടി : 1/4 ടീസ്പൂൺ
- ഉപ്പ് : ആവശ്യത്തിന്
- എണ്ണ: ഫ്രൈ ചെയ്തെടുക്കാൻ ആവശ്യമായത്
ഈ പലഹാരം തയ്യാറാക്കുവാൻ വേണ്ടി ആദ്യം ഒരു പാത്രം എടുക്കുക, ശേഷം രണ്ട് മുട്ട എടുത്ത് പൊട്ടിച്ച് ഈ പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക, ശേഷം ഈ മുട്ടയിലേക്ക് 1/2 കപ്പ് പാല് ഒഴിച്ചുകൊടുക്കുക, പാലിനു പകരം തൈര് ഉണ്ടെങ്കിൽ തൈര് ഒഴിച്ചു കൊടുത്താലും മതി, ശേഷം പാലും മുട്ടയും തമ്മിൽ നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കുക, ശേഷം ഇതിലേക്ക് ഒരു കപ്പ് റവ ഇട്ടു കൊടുക്കുക, കുറച്ചു കുറച്ചു റവ ഇട്ടുകൊടുത്ത് മിക്സ് ചെയ്ത് എടുത്താൽ മതി, റവ എടുക്കുമ്പോൾ വറുത്തത്
വറുക്കാത്തതോ എടുക്കാവുന്നതാണ്, ശേഷം നന്നായി മിക്സ് ചെയ്തെടുക്കാം, ഇതിലേക്ക് വെള്ളം ചേർത്ത് കൊടുക്കേണ്ട ആവശ്യമില്ല ലൂസായി പോവാതെയാണ് ഈ മിക്സ് ഉണ്ടാവേണ്ടത്, ശേഷം ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ഇട്ടു കൊടുക്കുക, ശേഷം ഒരു ഫ്ലേവർ കിട്ടാൻ വേണ്ടി ഒരു നുള്ള് ഏലക്ക പൊടി ചേർത്തു കൊടുക്കാം, ശേഷം ഇതിലേക്ക് 1/4 ടീസ്പൂൺ ബേക്കിംഗ് സോഡാ, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്തുകൊടുത്ത ഇത് നന്നായി മിക്സ് ചെയ്തെടുക്കുക, ഇപ്പോൾ മാവ് റെഡിയായിട്ടുണ്ട്, ശേഷം ഈ മാവ് ഒരു പൈപ്പിങ് ബാഗിലേക്ക് നിറച്ചു കൊടുക്കുക, നിങ്ങളുടെ
കയ്യിൽ പൈപ്പിങ് ബാഗ് ഇല്ലെങ്കിൽ ഓയിലിന്റെയോ കാലിന്റെയോ കവർ എടുക്കുക അതിലേക്ക് നിറച്ചു കൊടുക്കുക, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക, അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ടൈപ്പിംഗ് ബാഗിന്റെ അറ്റത്ത് ഹോളിട്ട് കൊടുത്ത് എണ്ണയിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക, ശേഷം തിരിച്ചു മറിച്ചും ഇട്ട് ഇത് ഫ്രൈ ചെയ്തെടുക്കാം, ഉൾഭാഗം നന്നായി വെന്തു വരാൻ വേണ്ടി ലോ ഫ്ലെയ്മിൽ ഇട്ട് വേവിച്ചെടുക്കുക, അല്ലെങ്കിൽ പുറംഭാഗം കരിഞ്ഞു ഉൾഭാഗം വേവില്ല, ഫ്രീയായി വന്നാൽ ഇത് കോരിയെടുത്ത് എണ്ണയിൽ നിന്നും മാറ്റാം, ഇപ്പോൾ നമ്മുടെ രണ്ട് മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന അടിപൊളി സ്നാക്സ് റെഡിയായിട്ടുണ്ട്!!! She book