ഇറച്ചി കറിവരെ നാണിച്ചു മാറി നിൽക്കും ഇതിന്റെ മുന്നിൽ.! കിടിലൻ രുചിയിൽ ഒരു ഉരുളൻകിഴങ്ങു കറി തയാറാക്കി നോക്കിയാലോ ? Potato Curry Recipe
Potato Curry Recipe
Potato Curry Recipe: വളരെ എളുപ്പത്തിൽ എന്ത് കറി തയാറാക്കും എന്ന ടെൻഷൻ അനുഭവിക്കുന്നവർ ആണ് മിക്ക വീട്ടമ്മമാരും. ഇന്ന് അതിനുള്ള ഒരു പരിഹാരമായാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. വളരെ എളുപ്പത്തിൽ എന്നാൽ രുചിയിൽ ഒട്ടും കുറവില്ലാത്ത ഈ ഒരു കറിക്കുമുന്നിൽ ഇറച്ചി കറിവരെ നാണിച്ചു മാറി നിൽക്കും അത്രക്കും രുചിയാണ്.
Ingredients
- Coconut oil ( വെളിച്ചെണ്ണ ) – 4 Tablespoon
- Ginger ( ഇഞ്ചി ) – small
- Garlic ( വെളുത്തുള്ളി ) cloves – 4 Nos
- Onion ( സവോള ) – 2 ( M )
- Salt ( ഉപ്പ് )
- Green chilli ( പച്ചമുളക് ) -2 Nos
- Tomato (തക്കാളി ) – 1 ( M )
- Coriander powder ( മല്ലിപ്പൊടി ) – 2 Tablespoon
- Red chilli powder ( മുളക് പൊടി ) – 1 1/2 teaspoon
- Turmeric powder ( മഞ്ഞൾപ്പൊടി) – 1/4 teaspoon
- Garam masala ( ഗരം മസാല ) – 1/2 teaspoon
- Potato ( ഉരുളക്കിഴങ്ങ് ) – 600 g
- Water ( വെള്ളം ) – 1/2 cup
- Coconut milk (തേങ്ങാപ്പാൽ ) – 1 cup
- Curry leaves ( കറിവേപ്പില ) – 2 sprigs
- Coriander leaves ( മല്ലിയില ) – 1 Tbsp
അപ്പോൾ എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ ? കുക്കറിലാണ് നമ്മൾ ഈ കറി തയാറാക്കുന്നത്. അതിനായി ആദ്യം തന്നെ ഒരു കുക്കർ അടുപ്പിലേക്ക് വെച്ചതിനുശേഷം ചൂടായി വരുമ്പോൾ അതിലേക്ക് 4 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ഒന്ന് ചതച്ചു ചേർത്തതിനുശേഷം സവോളയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് നന്നായി വഴറ്റിയെടുത്തതിനുശേഷം രണ്ട് പച്ചമുളക്, തക്കാളി എന്നിവ ഒന്ന് വേവിച്ചെടുക്കാം.
ഇനി ഇതിലേക്ക് ആവശ്യമായ മസാലകൾ ചേർത്തുകൊടുക്കാം. മുളക് പൊടി – 1 1/2 teaspoon, മഞ്ഞൾപ്പൊടി – 1/4 teaspoon, ഗരം മസാല – 1/2 teaspoon, എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഒന്ന് നന്നായി ഇളക്കി കൊടുത്തതിനുശേഷം. അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളന്കിഴങ് ചേർത്തതിനുശേഷം ഏതു നന്നായി മിക്സ് ചെയ്തതിനുശേഷം അരകപ്പ് വെള്ളം, തേങ്ങാപാൽ ആവശ്യത്തിന് തേങ്ങാപാൽ എന്നിവ ചേർത്ത് കുക്കർ അടച്ചുവെച്ച് രണ്ട് വിസ്സൽ വരുന്നത് വരെ വേവിച്ചെടുക്കാം. കൂടുതൽ വിശദമായി അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണാനും Ruchi Lab എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.. Potato Curry Recipe