10 മിനുട്ടിൽ പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം.!! ഈ രഹസ്യ കൂട്ട് ചേർത്താൽ നല്ല പഞ്ഞി പോലത്തെ സോഫ്റ്റ് ഉണ്ണിയപ്പം റെഡി | Perfect Instant unniyappam
Perfect Instant unniyappam
Perfect Instant unniyappam: ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പലർക്കും ഇത് സോഫ്റ്റ് ആയി കിട്ടാറില്ല. എന്നാൽ ഈ രീതിയിൽ തയ്യാറാക്കുന്ന ഉണ്ണിയപ്പം സോഫ്റ്റും രുചികരവും ആയിരിക്കും. അരി അരയ്ക്കണ്ട, പൊടിയ്ക്കണ്ട, അരിപ്പൊടി ഉപയോഗിച്ച് അരമണിക്കൂർ കൊണ്ട് ഉണ്ണിയപ്പം റെഡി. നല്ല പഞ്ഞി പോലെയുള്ള ഉണ്ണിയപ്പം ഇങ്ങനെ ഇത്ര എളുപ്പത്തിൽ തയ്യാറാക്കി നോക്കിയിട്ടുണ്ടോ.
ആദ്യമായി മൂന്ന് മൈസൂർ പഴം മിക്സിയുടെ ജാറിലിട്ട് നല്ലപോലെ അടിച്ചെടുക്കണം. അടിച്ചെടുത്ത പഴം ഒരു ബൗളിലേക്ക് മാറ്റിയശേഷം അതെ മിക്സിയുടെ ജാറിലേക്ക് ഓരോ കപ്പ് വീതം മൈദയും, പത്തിരിപ്പൊടിയും, പുട്ട് പൊടിയും, അഞ്ചോ എട്ടോ ഏലക്കയും, രണ്ട് നുള്ള് ഉപ്പും, 450 ml ഇളം ചൂടുള്ള വെള്ളവും, ഒരു കപ്പ് ശർക്കര പൊടിയും, ഒരു ടീസ്പൂൺ നെയ്യും കൂടെ ചേർത്ത് നല്ല പോലെ അരച്ചെടുക്കാം. ഇവയെല്ലാം തന്നെ പകുതി വീതം
എടുത്ത് രണ്ട് തവണയായി അടിച്ചെടുക്കാവുന്നതാണ്. ഏകദേശം ദോശമാവിന്റെ പരുവത്തിലാണ് ഇത് ഉണ്ടാവേണ്ടത്. ശേഷം ഇത് ഒരു 20 മിനിറ്റോളം റസ്റ്റ് ചെയ്യാനായി വയ്ക്കണം. അതിന് മുൻപായി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കറുത്ത എള്ള് ചേർത്ത് ഇളക്കി കൊടുത്ത് അടച്ച് മാറ്റി വയ്ക്കാം. അടുത്തതായി ഒരു പാനിലേക്ക് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ നെയ്യൊഴിച്ച്
അതിലേക്ക് ചെറുതായി നുറുക്കിയെടുത്ത അരക്കപ്പ് തേങ്ങാ കൊത്ത് ചേർത്ത് നല്ലപോലെ മൂപ്പിച്ചെടുക്കണം. ഒരു പകുതിയോളം മൂത്ത് വന്നാൽ ഇത് തയ്യാറാക്കി വച്ച ബാറ്ററിലേക്ക് ചേർത്ത് കൊടുക്കാം. വളരെ എളുപ്പത്തിലും രുചിയിലും ഈ ഉണ്ണിയപ്പം നിങ്ങളും ഉണ്ടാക്കി നോക്കൂ.Vadakkan Malabari Ruchi Perfect Instant unniyappam
Perfect Instant Unniyappam is a delicious traditional Kerala snack made with a quick batter of rice flour, jaggery, mashed banana, and a touch of cardamom, without the need for long soaking or fermentation. The batter is poured into a special unniyappam pan (appe pan) greased with ghee or coconut oil, creating golden-brown, crispy-on-the-outside and soft-on-the-inside sweet dumplings. Often garnished with bits of coconut or sesame seeds, this instant version preserves the authentic flavor and texture of the classic recipe while being quick and easy to prepare for festive occasions or evening snacks.