തേങ്ങ ചിരകി സമയം കളയേണ്ട.! ഇനി ചമ്മന്തി ഉണ്ടാക്കാൻ എന്തെളുപ്പം; കപ്പലണ്ടി വെച്ച് വളരെ ടേസ്റ്റിയായ ചട്നി | Peanut Chutney Recipe
Peanut Chutney Recipe
Peanut Chutney Recipe: ഇഡ്ഡലിക്കും ദോശയ്ക്കും കൂടെ ഒരു കിടിലൻ ചട്നി പരീക്ഷിച്ചാലോ? കപ്പലണ്ടി ചട്നി കഴിച്ചിട്ടുണ്ടോ നിങ്ങൾ? ഇല്ല അല്ലേ. എങ്കിൽ വളരെ തിക്ക് ആയ വായിൽ വെള്ളമൂറും കപ്പലണ്ടി ചട്നി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
Ingredients
- കപ്പലണ്ടി -75 ഗ്രാം
- തേങ്ങ – 3 ടേബിൾ സ്പൂൺ
- വെളുത്തുള്ളി
- ചെറിയ ഉള്ളി
- ഇഞ്ചി
- സവാള
- വറ്റൽ മുളക്
- ഉഴുന്ന്- മുക്കാൽ ടീ സ്പൂൺ
- കായപ്പൊടി
തയ്യാറാകുന്ന വിധം :
ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു പാൻ എടുക്കുക. ഇനി ഇതിലേക്ക് കപ്പലണ്ടി ഇടാം. ശേഷം ഇതൊന്ന് പൊട്ടി വരുന്നത് വരെ ഇളക്കി കൊടുക്കുക. ഓരോ കപ്പലണ്ടിയും കുക്ക് ആവുന്നത് വരെ കാത്തിരിക്കണം. തുടങ്ങുമ്പോൾ ഹൈ ഫ്ലെയ്മിലും പിന്നീട് ലോ ഫ്ലെയ്മിലുമിട്ടാണ് ഇങ്ങനെ ചെയ്യേണ്ടത്. ശേഷം കപ്പലണ്ടി മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കാം. തുടർന്ന് അതേ പാനിൽ രണ്ട് ടീ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. തുടർന്ന് ഒരു ടീ സ്പൂൺ മുതൽ മുക്കാൽ ടീ സ്പൂൺ വരെ ഉഴുന്ന് ചേർക്കുക.
ഉഴുന്നിന്റെ നിറം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം അല്പം ജീരകവും ചേർത്ത് നന്നായി ഇളക്കാം. ഇനി ഇതിലേക്ക് ഉള്ളിയും വെളുത്തുള്ളിയും ചേർത്ത് കൊടുക്കണം. ഇനി മൂന്നോ നാലോ വറ്റൽ മുളകും കൂടെ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് അല്പം കറിവേപ്പിലയും ചേർക്കാം. ഓരോ ഇൻഗ്രീഡിയൻസിന്റെയും കുക്കിംഗ് ടൈം അനുസരിച്ചായിരിക്കണം ഓരോന്നും ചേർക്കേണ്ടത്. എല്ലാം ഒരുമിച്ച് ചേർത്ത് ഇളക്കരുത്. ഇനി ഇതിലേക്ക് തേങ്ങ ചേർക്കാം.
തുടർന്ന് കായപ്പൊടിയും ഒഴിച്ച് വീണ്ടും നന്നായി ഇളക്കുക. ആവിശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് ഇതിന്റെ ചൂട് മാറാനായി കാത്തിരിക്കുക. ഇനി ഒരു മിക്സി ജാർ എടുക്കുക. അതിലേക്ക് ആദ്യം മാറ്റി വെച്ച കപ്പലണ്ടി ഇടുക. ഇനി റോസ്റ്റ് ചെയ്ത് വെച്ച ഇൻഗ്രീഡിയൻസ് കൂടെ ചേർക്കുക.ഇനി ഇതിലേക്ക് കുറച്ചു കുറച്ചായി വെള്ളം ചേർത്ത് അരച്ചെടുക്കാം. തുടർന്ന് ഒരു പാത്രത്തിലേക്ക് മാറ്റം. ശേഷം ഒരു പാനിൽ മുക്കാൽ ടീ സ്പൂൺ എണ്ണ ചേർത്ത് അല്പം കടുകും ഒരു ടീ സ്പൂൺ ഉഴുന്നും ചേർത്ത് വറുത്തെടുക്കുക. ഉഴുന്നിന്റെ നിറം മാറി വരുമ്പോൾ ആവിശ്യത്തിന് കറിവേപ്പിലയും ചേർക്കണം. ഇനി തീ ഓഫ് ചെയ്ത് രണ്ട് ടീ സ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർക്കാം. ഇത് നിർബന്ധമില്ല. തുടർന്ന് ഇത് ഉണ്ടാക്കി വച്ച ചട്നിയിലേക്ക് ഒഴിച്ച് മിക്സ് ചെയ്തെടുക്കാം. Peanut Chutney Recipe