കറിയും പുട്ടും ഒന്നിച്ച്.! പഴം മസാല പുട്ട് റെസിപ്പി; സാധാരണ പുട്ട് കഴിച്ചു മടുത്തില്ലേ.. ഇനി ഇങ്ങനെയൊന്ന് ട്രൈ ചെയ്തുനോക്കൂ | Pazham Masala puttu recipe
Pazham Masala puttu recipe
Pazham Masala puttu recipe : ബ്രേക്ഫാസ്റ്റിന് പുട്ട് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് പുട്ടിന്റെ കൂടെ ഏത് കറിയും ചേരും എന്നാണ് പറയാറുള്ളത് നോൺ വെജ് കറിയായിരുന്നാലും, വെജ് കറി ആയാലും എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് തയ്യാറാക്കാൻ ഏറ്റവും എളുപ്പമാണ്, എന്നാൽ ഇനി കറി പ്രത്യേകം തയ്യാറാക്കേണ്ട യാതൊരു ആവശ്യവുമില്ല കറിയും പൊട്ടും ഒന്നിച്ച് ഇതാ ഒരു പുട്ടുകുറ്റിയിൽ.
Ingredients : Pazham Masala puttu recipe
- Unripe bananas – 2 pieces
- Salt – as needed
- Chiller powder – ½ teaspoon
- Ginger garlic paste – ½ + ½ teaspoon
- Green chili, chopped – 1 piece
- Onion, chopped – 2 pieces
- Turmeric powder – ¼ teaspoon
- Coriander powder – ½ teaspoon
- Garamma powder – ½ teaspoon
- Chili powder – 1 teaspoon
- Tomato sauce – 1 tablespoon
- Vinegar – 1 teaspoon
- Water – ¼ cup
- Vegetable oil – as needed
അധികം പഴുക്കാത്ത നേന്ത്രപ്പഴം കഷ്ണങ്ങളാക്കി ചെറുതായൊന്നു പുഴുങ്ങിയെടുക്കുക.
ഇതിലേക്കു കുറച്ച് ഉപ്പ്, കുരുമുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയിട്ട് യോജിപ്പിക്കാം. ഇനിയൊരു ഫ്രൈയിങ് പാൻ അടുപ്പത്തുവച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി നേന്ത്രപ്പഴം കഷണങ്ങൾ കുറഞ്ഞ തീയിൽ രണ്ടു മിനിറ്റ് ഫ്രൈ ചെയ്തെടുക്കാം. ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതേ ഫ്രൈയിങ് പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി
അതിലേക്ക് പച്ചമുളക് അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള അരിഞ്ഞത് എന്നിവ ചേർത്തു വഴറ്റിയെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കാം.ഇതിലേക്കു മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ വരെ വഴറ്റിയെടുക്കാം. ഇതിലേക്ക് ടൊമാറ്റോ സോസ്, വിനാഗിരി, അല്പം വെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക.ഇനി നേരത്തെ ഫ്രൈ ചെയ്തു വച്ച പഴം ഇതിലേക്കു ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുക്കാം. ഇനി പുട്ടുകുറ്റിയിൽ തേങ്ങ, പുട്ടുപൊടി, മസാല ഇങ്ങനെ ഇടവിട്ട് നിറച്ച് പുട്ട് ആവി കയറ്റി എടുക്കാം. Pazham Masala puttu recipe