Pavakka Achar Bitter Gourd Pickle Recipe

പാവയ്ക്കാ അച്ചാർ ഇനി ഈരീതിയിലൊന്ന് ഉണ്ടാക്കിനോക്കൂ.! ഇഷ്ടമില്ലാത്തവർ പോലും കഴിച്ചുപോകും Pavakka Achar/ Bitter Gourd Pickle Recipe

Pavakka Achar Bitter Gourd Pickle Recipe

Pavakka Achar Bitter Gourd Pickle Recipe: അച്ചാർ തയ്യാറാക്കുന്നതിനായി ആദ്യമായി തന്നെ 350 g പാവയ്ക്കായാണ് എടുത്തിരിക്കുന്നത്. അതികം കട്ടിയിലത്തെയാണ് ഇതു അരിഞ്ഞു എടുക്കേണ്ടത്. ഇതേല്ക്ക് ആവശ്യത്തിന് ഉപ്പ്, വിനാഗിരി എന്നിവ ചേർത്ത് മിക്സ് ചെയ്തതിനുശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കണം. ശേഷം ഇതിലുള്ള വെള്ളം ഒന്ന് പിഴിഞ്ഞ് കളഞ്ഞതിനുശേഷം മാറ്റി വെക്കാം.

അതിനുശേഷം നല്ലെണ്ണയിൽ ഈ പാവയ്ക്കാ ഒന്ന് വറത്തെടുക്കാം. ഇനി അച്ചാർ തയ്യാറാക്കുന്നതിനായി നല്ലെണ്ണയാണ് നമ്മൾ ഉപയോഗക്കുന്നത്. ചൂടായി വരുമ്പോൾ ഇതിലേക്ക് കടുക് ഇട്ട് ഒന്ന് പൊട്ടിച്ചെടുക്കാം. ഇനി ഇതിലേക്ക് വെളുത്തുള്ളി ചതച്ചത്, മൂന്ന് പച്ചമുളക്, കറിവേപ്പില എന്നിവ ചെറിയ തീയിൽ വഴറ്റിയെടുക്കാം. കളർ മാറി വരുമ്പോൾ തീ ഓഫ് ചെയ്തതിനുശേഷം

പൊടികൾ ചേർത്തുകൊടുക്കാം. 3tbspn മുളക്പൊടി, ഉലുവപ്പൊടി, മഞ്ഞൾപൊടി, കായപ്പൊടി, എന്നിവ ചേർത്ത് ഫ്ളയിം ഓൺ ചെയ്ത നന്നായി ഇളക്കി കൊടുത്തതിനുശേഷം കുതിർത്തുവെച്ചിരിക്കുന്ന പുളിവെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ശർക്കരയും ചേർത്തുകൊടുക്കാം.

ഇതൊന്ന് തിളച്ചുവരുമ്പോൾ ഒരു സ്പൂൺ വിനാഗിരി കൂടി ചേർത്ത് നന്നായി തിളക്കുന്നതുവരെ ഇളക്കി കൊടുക്കണം. ഇനി ഇതിലേക്ക് വറത്തുവെച്ചിരിക്കുന്ന പാവയ്ക്കാ ചേർത്തുകൊടുക്കണം. ശേഷം ഇതു നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഫ്ളയിം ഓഫ് ചെയ്ത് ഗ്ലാസ് ബോട്ടിലേക്ക് മാറ്റിവെക്കാം. Pavakka Achar Bitter Gourd Pickle Recipe Sheeba’s Recipes