Palappam Recipe

പാലപ്പം തയ്യാറാക്കാൻ ഇതിലും ഈസി വഴി വേറെ ഇല്ല.! പൂവു പോലെ സോഫ്റ്റ് ആയ വൈറലായ പഞ്ഞിയപ്പം | Palappam Recipe

Soft Palappam Recipe

Palappam Recipe : പാലപ്പം എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ ഉണ്ടാക്കാനുള്ള മടി കൊണ്ട് പലരും ഉണ്ടാക്കാറില്ല. എന്നാൽ വളരെ എളുപ്പത്തിൽ വെറും 30 മിനിറ്റ് കൊണ്ട് പാലപ്പം തയ്യാറാക്കാൻ കഴിയും. ഇതിന് തലേദിവസം അരി അരയ്ക്കുകയോ മാവ് പുളിക്കാൻ വയ്ക്കുകയോ ഒന്നും വേണ്ട. ഈ ഈസി പാലപ്പത്തിന്റെ റെസിപ്പി എങ്ങനെയാണ് നോക്കാം. ആദ്യമായി ഒന്നര കപ്പ്

പച്ചരിയെടുത്ത് നന്നായി കഴുകി ഒരു ബൗളിലേക്ക് മാറ്റുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് പച്ചരി വെള്ളത്തിൽ ഇട്ടു വെക്കുമ്പോൾ തന്നെ നല്ലതുപോലെ കഴുകണം കാരണം ഇനി പച്ചരി കഴുകില്ല. ശേഷം മിക്സിയുടെ ജാറിലേക്ക് ഇടുക. ഇനി അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഇടുക. അരക്കപ്പ് ചോറ് ഇടുക. ആവശ്യത്തിന് ഉപ്പും മധുരവും കിട്ടാൻ പാകത്തിന് ഉപ്പും പഞ്ചസാരയും ചേർക്കുക. ഇതോടൊപ്പം തന്നെ അര ടീസ്പൂൺ ഈസ്റ്റ് കൂടി ചേർക്കുക. ഇനി ഇവയെല്ലാം

മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ഒഴിക്കുക. വെള്ളം കൂടി പോകാതിരിക്കാൻ ശ്രദ്ധിക്കണം കാരണം ഈ വെള്ളത്തിൽ തന്നെയാണ് നമ്മൾ ഇവയെല്ലാം അരച്ചെടുക്കുന്നത്. ഒരു രാത്രി മുഴുവൻ ഇത് ഇങ്ങനെ വെള്ളം ഒഴിച്ച് ഇടണം. പിറ്റേന്ന് രാവിലെയാണ് ഇത് അരച്ചെടുക്കുന്നത്. വൈകുന്നേരം ആണ് നിങ്ങൾ ഉണ്ടാക്കുന്നത് എങ്കിൽ രാവിലെ വെള്ളത്തിലിട്ടു വച്ചാൽ മതിയായിരിക്കും.

ഏകദേശം 8 മണിക്കൂറോളം വെള്ളത്തിൽ ഇട്ടു വെച്ചതിനുശേഷം ഇത് അരച്ചെടുക്കാം. നല്ലതുപോലെ അരച്ചെടുത്തതിനു ശേഷം നന്നായി ഇളക്കി കൊടുക്കുക. ശേഷം അര മണിക്കൂർ സമയം മാവ് മാറ്റിവയ്ക്കുക. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക. Palappam Recipe Meetu’s Kitchen Temple Land