Pakkavada Recipe

ബേക്കറികളിൽ കിട്ടുന്ന കറുമുറാ പക്കാവട ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം.!! ഫേവറേറ്റ് പക്കാവട റെസിപ്പി | Pakkavada Recipe

Pakkavada Recipe

Pakkavada Recipe: ബേക്കറികളിൽ നിന്ന് നമ്മൾ പലപ്പോഴും വാങ്ങി കഴിച്ചിട്ടുള്ള പക്കാവട ഉണ്ടാക്കാൻ അറിയുമോ?. നല്ല ഓറഞ്ച് നിറത്തിലുള്ള വായിലിട്ടാൽ കറുമുറാ പൊട്ടിച്ച് കഴിക്കാൻ പറ്റുന്ന ഈ പക്കാവട എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ആലോചിച്ചിട്ടില്ലേ? വളരെ സിമ്പിളായി വീട്ടിൽ നിന്ന് തന്നെ ഇതുണ്ടാക്കാം. വീട്ടിൽ ഇടിയപ്പ പാത്രം ഉണ്ടോ? എങ്കിൽ ഇതൊന്നു ഉണ്ടാക്കി നോക്കൂ..

  • കടലമാവ് -ഒരു കപ്പ്
  • അരിപ്പൊടി- ഒരു കപ്പ്
  • കായപ്പൊടി -കാൽ ടീ സ്പൂൺ
  • മുളകുപൊടി- ഒരു ടേബിൾ സ്പൂൺ
  • പെരുംജീരകം
  • മഞ്ഞൾപ്പൊടി
  • വെളുത്തുള്ളി -നാലെണ്ണം
  • കറിവേപ്പില -ആവശ്യത്തിന്

ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു വലിയ പാത്രം എടുക്കുക. ഇനി വലിയ അരിപ്പ എടുത്ത് ഒരു കപ്പ് കടലമാവ് അതിലേക്കിട്ട് അരിച്ചെടുക്കുക.ശേഷം വറുത്തു വച്ചിരിക്കുന്ന അരിപ്പൊടി ഒരു കപ്പ് ഇതിലേക്ക് ഇടാം. വലിയ കപ്പാണ് എടുക്കേണ്ടത്.ഇതും ഇങ്ങനെ അരിച്ചെടുക്കണം.ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ കായപ്പൊടിയും,അര ടീസ്പൂൺ പെരുംജീരകവും, കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കണം.

ശേഷം അതിലേക്ക് അല്പം ഉപ്പും ഇട്ടു കൊടുക്കാം.ഇനി ഒരു പാത്രത്തിൽ മൂന്നോ നാലോ വെളുത്തുള്ളി എടുത്ത് അല്പം വെള്ളം ചേർത്ത് അത് നന്നായി പിഴുത് ,ഈ പൊടിയിലേക്ക് ആ വെള്ളം ഒഴിച്ച് കൊടുക്കാം. ഇനി ആവശ്യത്തിനനുസരിച്ച് വെള്ളവും ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ശേഷം ഒരു പാത്രത്തിൽ അല്പം എണ്ണയൊഴിച്ച് തിളപ്പിക്കാൻ വെക്കാം. ആ സമയം ഇടിയപ്പ പാത്രമെടുത്ത് അതിന്റെ അകത്തായി അൽപ്പം എണ്ണ പുരട്ടി കൊടുത്ത് കുഴച്ചു വച്ചിരിക്കുന്ന കൂട്ട് ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇനി എണ്ണ നന്നായി ചൂടായതിനു ശേഷം ഇത് അതിലേക്ക് പ്രെസ്സ് ചെയ്ത് കൊടുക്കാം.

അല്പസമയം കഴിഞ്ഞ് ഇത് മറിച്ചിടുക. ഇനി കരിഞ്ഞു പോകാതെ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഓരോ പ്രാവശ്യവും അല്പമൽപ്പമായാണ് ഇങ്ങനെ ചെയ്തെടുക്കേണ്ടത്. അവസാനത്തെ കൂട്ടും ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ അതേ എണ്ണയിലേക്ക് അല്പം കറിവേപ്പിലയും ഇട്ട് വറുത്തെടുക്കാം. ശേഷം പക്കാവടയിലേക്ക് ചേർത്തിളക്കാം. ഇനി ഇതിനെ പൊടിച്ച് വിവിധ കഷണങ്ങളാക്കാം. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന സിമ്പിൾ റെസിപ്പി ആണിത്. വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്കും, ഒഴിവു സമയങ്ങളിൽ ടിവി കണ്ടിരിക്കുമ്പോൾ വെറുതെ കഴിച്ചിരിക്കാനും കഴിയുന്ന സൂപ്പർ ബേക്കറി കടിയാണിത്. വേണമെങ്കിൽ നല്ല സ്പൈസിയായും ഇത് ഉണ്ടാക്കാം. അപ്പോൾ പെട്ടെന്ന് ഉണ്ടാക്കി നോക്കൂ.. Pakkavada Recipe